താൾ:CiXIV131-6 1879.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 112 —

3. മുഖത്തിന്റെ അഴകിന്നും പല്ലുകൾ വേണം. മൂന്നാരത്തേ പല്ലു
ഉതിൎന്നാൽ വെറും നൊണ്ണുകൊണ്ടു അധരങ്ങൾക്കു ആധാരം പോരായ്ക
യാൽ അവ ഉള്ളിൽ വലിയുകയും അണ്ണിപ്പല്ലുകൾ കൊഴിഞ്ഞാൽ കവിൾ
ഒട്ടിപ്പോകയും ചെയ്യും.

III. സകല അവയവങ്ങളേക്കാൾ പല്ലുകൾ മനുഷ്യന്നു അധികം
വേദന വരുത്തുന്നു. മുളച്ചു വരാറാകുമ്പോൾ ശിശുക്കൾ പലപ്പോഴും അ
ത്യന്തവേദനയും പനിയും അവ വന്നതിന്റെ ശേഷമോ പ്രായമുള്ളവ
രിൽ അനേകർ ഓരോ പീഡകളും സഹിക്കേണ്ടിവരുന്നു. ഇതു നിമിത്തം
പല്ലുകളെ പതിവായി തേച്ച വെടിപ്പാക്കുന്നതു അത്യാവശ്യം. കടുപ്പവും
ചൂടും തണുപ്പും ഏറുന്ന വസ്തുക്കളെ കഴിക്കാതെ ഭക്ഷിച്ചു തീൎന്നയുടനെ
വായി കവളി കുലുക്കുഴിഞ്ഞു പല്ലുകളെ വെടിപ്പാക്കുക ശീലിക്കേണം.
പല്ലിടയിൽ തടഞ്ഞു ചൊരുകിക്കിടക്കുന്ന ഇറച്ചിയുടെ ശേഷിപ്പുകളും മ
റ്റും അളിഞ്ഞുപോകകൊണ്ടു ഇറച്ചിതിന്നികളുടെ പല്ലുകൾക്കു മറ്റവ
രുടേതിനേക്കാൾ വേഗം കേടുപറ്റുന്നു. അപ്രകാരമുള്ള ദന്തങ്ങളിൽ അ
ണുപോലെ ഏറ്റവും ചെറിയ കൃമികൾ ഉളവായ ശേഷം കുത്തുന്നതും
ചൂലുന്നതുമായ ഒരു വേദനയെ വരുത്തുന്നു. ഈ വക പല്ലുകൾക്കു കൃമിദ
ന്തം എന്നും പുഴുപ്പല്ലു എന്നും പേർ പറയുന്നു. എന്നാൽ മേൽപറഞ്ഞ
സംഗതികൾ കൂടാതെ വല്ലാത്ത വായിനീർ (ലാല) ജീൎണ്ണകോശത്തിലേ
ഓരോ രോഗങ്ങൾ ദുൎന്നടപ്പു എന്നിത്യാദികളാൽ കൃമിദന്തങ്ങൾ ഉണ്ടാകാ
റുണ്ടു. എങ്ങിനെ ആയാലും പല്ലുകളെ തേച്ചു വെടിപ്പാക്കുക നല്ലൂ. തു
ളഞ്ഞു പോയ പല്ലിൽ കാറ്റു കടക്കായ്വാൻ നേരിയ ഒരു ശസ്ത്രം കൊ
ണ്ടു കൃമിസ്ഥലത്തെ ചുറണ്ടി മോറി പൊന്നോ വെള്ളിയോ മറ്റോ കൊ
ണ്ടു നിറച്ചു വെക്കേണ്ടതു. പല്ലുവേദനക്കു ഞരമ്പുകടച്ചൽ ഹേതുവാ
യാൽ അരി അപ്പം എന്നിവകൊണ്ടുണ്ടാക്കി ചൂടുള്ള പിഷ്ടകങ്ങളോ കടു
കു പത്തിയോ അവീനോ വീഞ്ഞിൻ ദ്രാവകവും കൎപ്പൂരവും ചേൎത്തുള്ളോരു
കൂട്ടോ എന്നിവയും മറ്റും ശമനം വരുത്തും. ഈ വക ഔഷധങ്ങളെ
കൊണ്ടു ആശ്വാസം കാണാത്ത കൃമിപ്പല്ലുകളെ പറിച്ചു കളയാവൂ.

പല്ലുകൾ ഒറ്റപ്പല്ലുകളും ഇരട്ടപ്പല്ലുകളും എന്നീരണ്ട് വക ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/120&oldid=188138" എന്ന താളിൽനിന്ന് ശേഖരിച്ചത്