താൾ:CiXIV131-6 1879.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

"ഒടുക്കം എൻ സഹോദരന്മാരേ കൎത്താവിലും അവന്റെ ഊക്കിൻ ബലത്തിലും ശക്തിപ്പെ
"ടുവിൻ, പിശാചിന്റെ തന്ത്രങ്ങളോടു ചെറുത്തു നില്പാൻ കഴിയേണ്ടതിനു ദൈവത്തിന്റെ
"സൎവ്വായുധവൎഗ്ഗത്തെ കൊൾവിൻ. നമുക്കല്ലോ മല്ലൂള്ളതു ജഡരക്തങ്ങളോടല്ല വാഴ്ചക
"ളോടു അധികാരങ്ങളോടു ഈ അന്ധകാരത്തിലേ ലോകാധിപന്മാരോടു സ്വൎല്ലോകങ്ങളിൽ
"ദുഷ്ടാത്മസേനയോടത്രേ. അതുകൊണ്ടു നിങ്ങൾ ആ ദുൎദ്ദിവസത്തിൽ എതിൎപ്പാനും സകല
"ത്തേയും സമാപിച്ചിട്ടു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സൎവ്വായുധവൎഗ്ഗത്തെ എടു
"ത്തു കൊൾവീൻ. എന്നാൽ നിങ്ങളുടെ അരെക്കു സത്യത്തെ കെട്ടി നീതി എന്ന കവചത്തെ
"ധരിച്ചു സമാധാനസുവിശേഷത്തിന്റെ മുതിൎച്ചയെ കാലുകൾക്കു ചെരിപ്പാക്കി എല്ലാറ്റിന്മീ
"തെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കയും കെടുപ്പാൻ മതിയായി വിശ്വാസമാകുന്ന പലിശയെ എ
"ടുത്തുംകൊണ്ടു നില്പിൻ. പിന്നെ രക്ഷയാം ശിരസ്ത്രവും ദൈവച്ചൊൽ ആകുന്ന ആത്മാവിൻ
"വാളേയും കൈക്കൊൾവിൻ. എല്ലാ പ്രാൎത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാ
"വിൽ പ്രാൎത്ഥിച്ചും അതിനായി തന്നേ ജാഗരിച്ചുംകൊണ്ടു എല്ലാ വിശുദ്ധൎക്കും എനിക്കും വേ
"ണ്ടി യാചനയിൽ സകല അഭിനിവേശം പൂണ്ടും നില്ക്കേണ്ടു".

ഈ വാക്കുപ്രകാരം വിശ്വാസികൾക്കു നാൾതോറും തങ്ങളുടെ ജഡ
രക്തങ്ങളോടും കൂടക്കൂടേ ദുഷ്ടാത്മസേനയോടും പോരാട്ടം ഉണ്ടു. അ
പോസ്തലൻ ഇവിടെ വിശേഷിച്ച ഈ രണ്ടാം വകയെ വൎണ്ണിക്കുന്നു.

l. നാം ജഡരക്തങ്ങളോടു ആത്മാവിനാൽ പൊരുതു അവറ്റെ ജ
യിക്കേണം. ജഡമാകട്ടേ ആത്മാവിന്നും ആത്മാവു ജഡത്തിനും വിരോ
ധമായി മോഹിക്കുന്നു; നിങ്ങൾ ഇഛ്ശിക്കുന്നവറ്റെ ചെയ്യാതവണ്ണം ഇവ
തമ്മിൽ പ്രതികൂലമായി കിടക്കുന്നുവല്ലോ. 1) ആകയാൽ പാപം നിങ്ങളു
ടെ ചാകുന്ന ശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇ
നി വാഴരുതു; നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി
പാപത്തിനു സമൎപ്പിക്കയും അരുതു. ദൈവത്തിനു നിങ്ങളെ തന്നെ മ
രിച്ചവരിൽനിന്നു ജീവിക്കുന്നവർ എന്നും നിങ്ങളുടെ അവയവങ്ങളെ ദൈ
വത്തിനു നീതിയുടെ ആയുധങ്ങൾ എന്നും സമൎപ്പിക്കേയാവൂ. പാപമോ
നിങ്ങൾ, ധൎമ്മത്തിങ്കീഴല്ല കരുണക്കീഴ് ആകയാൽ നിങ്ങളിൽ അധികരി
ക്കയില്ലല്ലോ. 2) ജഡപ്രകാരം അല്ല ആത്മപ്രകാരം നടപ്പിൻ. 3) ആക
യാൽ സഹോദരന്മാരേ നാം ജഡപ്രകാരം ജീവിപ്പാൻ ജഡത്തിന്നല്ല ക
ടക്കാരാകുന്നതു. കാരണം നിങ്ങൾ ജഡപ്രകാരം ജീവിച്ചാൽ ചാകേയുള്ളു,
ആത്മാവിനെക്കൊണ്ടു ശരീരത്തിൻ നടപ്പുകളെ കൊല്ലു കിലോ നിങ്ങൾ
ജീവിക്കും. എങ്ങനെയെന്നാൽ ദൈവാത്മാവിനാൽ നടത്തപ്പെടുന്നവർ
അത്രേയും ദൈവപുത്രന്മാർ ആകുന്നു.4) ആകയാൽ പുലയാട്ടു അശുദ്ധി
അതിരാഗം ദുൎമ്മോഹം വിഗ്രഹാരാധന ആകുന്ന ലോഭം ഇങ്ങനെ ഭൂമി
മേലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിച്ചുകൊൾവിൻ, ആ വക നി
മിത്തം ദൈവകോപം അനധീനതയുടെ മക്കൾ മേൽ വരുന്നു.5) നാം ഈ

1) ഗലാത്യർ ൫, ൧൭. 2). രോമർ ൬, ൧൨—൧൪. 3) രോമർ ൮, ൪. 4) രോമർ ൮, ൧൨
—൧൪. 5) കൊലൊസ്സർ ൩, ൪. ൫.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/12&oldid=187896" എന്ന താളിൽനിന്ന് ശേഖരിച്ചത്