താൾ:CiXIV131-6 1879.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 111 —

ഞ്ഞിരിക്കേ പല്ലുകൾക്കു വെളിയേ കാണപ്പെടുന്ന ദന്താഗ്രവും 2) അസ്ഥി
ക്കകത്തു നില്ക്കുന്ന വേരും 3) എന്നീ രണ്ടംശങ്ങളും ഉണ്ടു. മറ്റെ എല്ലുകൾ
വല്ല പ്രകാരം തമ്മിൽ ഇണെച്ചിരിക്കേ പല്ലുകൾ താന്താങ്ങടെ തട
ത്തിൽനിന്നു ഇളകി പൊരിഞ്ഞു പോകായ്വാൻ വേണ്ടി ഊൻ 4) എന്നൊരു
കടുപ്പവും മാംസപ്രായവുമുള്ള വസ്തു കൊണ്ടു ഉറപ്പിച്ചു നിൎത്തിയിരിക്കു
ന്നു. ആകയാൽ പല്ലുകൾ ഉതിൎന്നു വീണാലും ശരീരത്തിന്റെ ഓരോ അ
വയവങ്ങൾ പോയ്പോയതിന്നോളം നഷ്ടമില്ല. പല്ലുകൾ മറ്റെല്ലാ അ
സ്ഥികളിൽനിന്നു ഭേദിച്ച ദന്താസ്ഥി (നാഗദന്തവസ്തു)5) എന്നൊരു വക
പൊരുളാൽ രൂപിച്ചു കിടക്കുന്നു. ദന്താഗ്രത്തിന്നു എപ്പോഴും നനവും
കൂടക്കൂടെ വായു മുതലായതും തട്ടി വരുന്നതിനാൽ പല്ലുകൾക്കു കേടു പ
റ്റായ്വാൻ അതു പളുങ്കിന്നൊത്ത കാചക്കൂട്ടു 6) കൊണ്ടു പൊതിഞ്ഞിരിക്കു
ന്നു. അതിന്നു ദന്തകാചം എന്ന പേർ ആക. അതിനാൽ ഓപ്പിട്ട പല്ലി
ന്റെ ഒളിമ (ദംശനാശു) 7) ഉണ്ടാകുന്നു. പല്ലുകളുടെ ഇരുഭാഗങ്ങളിൽ ദ
ന്തകാചത്തിന്റെ കനം അല്പമാക കൊണ്ടു ആയതു വിണ്ടു കീറുകയോ
അടൎന്നു പോകയോ ചെയ്യുന്നിടത്തു തന്നേ പല്ലിന്റെ കേടു 8) തുടങ്ങുന്നു.
രോമങ്ങൾ വളരും പ്രകാരം പല്ലുകളും ഒരു തോൽ സഞ്ചിയിലേ ദന്താങ്കു
രത്തിൽനിന്നു ക്രമേണ മുളച്ചു വളൎന്നു (പല്ലിനു തറയിട്ടു) ഊനിൽനിന്നു
ദന്താഗ്രമായി പുറപ്പെട്ടു വരുന്നു. പല്ലുകളേ പോറ്റേണ്ടതിന്നു വല കണ
ക്കേ ഏറ്റവും നേരിയ മജ്ജാതന്തുക്കൾ അവറ്റിൻ ഉള്ളിൽ പടൎന്നു കിട
ക്കുന്നു. പല്ലിൻ വേരുള്ളിലുള്ള നേരിയൊരു തോൽ കൊണ്ടു വേരുകൾ
താടിയെല്ലുകളോടു ഏച്ചു കിടക്കുന്നു. ആ തോലിന്നു കടച്ചൽ തട്ടുമ്പോൾ
പൊറുത്തു കൂടാത്തേടത്തോളം വേദന ഉണ്ടാകും.

2. പല്ലുകൾ വിശേഷിച്ചു സംസാരിക്കേണ്ടതിന്നു അത്യാവശ്യം. അവ
നാവിന്നു ഉച്ചാരണത്തിൽ തക്ക തടമായി നില്ക്കുന്നതു കൂടാതെ ദന്ത്യങ്ങൾ
ഊഷ്മാക്കൾ താലവ്യങ്ങൾ രലാദികൾ എന്നീവക അക്ഷരങ്ങളെ ഉച്ചരിക്കേ
ണ്ടതിന്നു പല്ലുകളാലേ സാധിക്കൂ. വയസ്സന്മാൎക്കും തൊണ്ടന്മാൎക്കും മാത്ര
മല്ല ചിലപ്പോൾ പല്ലില്ലാത നടുപ്രായക്കാൎക്കും പലപ്പോഴും നേരാംവ
ണ്ണം ഉച്ചരിപ്പാൻ കഴിവു വരായ്കയാൽ വിലാത്തിക്കാർ നാഗദന്തം 9) കൊ
ണ്ടുണ്ടാക്കിയ പല്ലുകളെ കൊള്ളിച്ചു വരുന്നു.

2) Corona. 3) Radix. 4) മോണ, മൂണ, നൊണ്ണു. 5) Substantia ostea. 6) Enamel,
substantia vitrea, കാചപദാൎത്ഥം 7). The brightness of the teeth. 8) Caries. 9) Ivory.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/119&oldid=188135" എന്ന താളിൽനിന്ന് ശേഖരിച്ചത്