താൾ:CiXIV131-6 1879.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 109 —

എപ്പോഴും ക്രിസ്തനിൽ കാണപ്പെടേണ്ടതിന്നു തന്റെ മുഖ്യവാഞ്ഛയും
അദ്ധ്വാനവും (10–14) എന്നും തികവോടെത്തുവാൻ ആശയുള്ള സത്യ
വിശ്വാസികൾക്കു ഇതത്രേ ലക്ഷ്യം എന്നും അറിയിച്ചു കൊടുക്കുന്നു. ആ
കയാൽ ദുരുപദേഷ്ടാക്കളിൽ ആ സൽഗുണങ്ങളെ കാണാതെ മേൽ പറ
ഞ്ഞ ദുൎഗ്ഗുണങ്ങളെ കാണുന്നതുകൊണ്ടു അവരെച്ചൊല്ലി നായ്ക്കളെ സൂ
ക്ഷിപ്പിൻ എന്നു അപൊസ്തലൻ പ്രബോധിപ്പിക്കുന്നു. ചിറ്റാസ്യയിൽ
പലേടത്തും രൌമ്യസാമ്രാജ്യത്തിൽ മിക്കു സ്ഥലങ്ങളിലും നായ്ക്കളെ കെട്ടി
യിട്ട വീട്ടുടമസ്ഥൻ കടക്കുന്നവൎക്കു കേടു വരാതെയിരിപ്പാൻ നായി എന്ന
ചിത്രക്കൊത്തും "നായെ സൂക്ഷിപ്പിൻ" എന്ന എഴുത്തും ഉള്ള കല്ലിനെ
പടിവാതിലിൻ മീതേ പറ്റിക്കുന്നതു നടപ്പാകയാൽ അപൊസ്തലൻ ആ
യതോൎത്തു ആൎക്കുമാപത്തു വരായ്വാൻ സഭക്കാരെ ഇങ്ങനെ ഉണത്തുന്നതു.*

നാം അതൊക്കയും ഓൎക്കുന്നെങ്കിൽ "നായ്കളെ സൂക്ഷിപ്പിൻ" എന്നു
പൌൽ അപൊസ്തലൻ പറഞ്ഞവാക്കു നമുക്കു ബോധിക്കും. നായ്ക്കൾ
എന്ന പോലെ പാളി നടക്കുന്ന കള്ളോപദേഷ്ടാക്കൾ സത്യാസത്യവും
ശുദ്ധാശുദ്ധവും ഇടകലൎന്നു ദൈവവചനത്തിന്നു പകരം തങ്ങൾ സങ്കല്പി
ച്ച ഉപദേശങ്ങളെ അറിയിക്കുന്നതിനാൽ ക്രിസ്ത്യാനരെ വശീകരിപ്പാനും
തെറ്റിപ്പിപ്പാനും ശ്രമിക്കുന്നു. ഈ വക ആളുകൾ പൌൽ അപൊസ്തല
ന്റെ കാഴ്ചയിൽ നായ്ക്കും അത്രെ.—വല്ലാത്ത കൎമ്മത്തിന്നു ഒരു നല്ല പേർ ഇ
ടുന്നതു സാധിക്കുന്നില്ലല്ലോ അതു വ്യാജവും കപടവുമായി വരൂ.—ജന്തുക്ക

*മേലേത്ത ചിത്രം പൊമ്പേയി എന്ന നഗരത്തിലെ ഇടിവിടങ്ങളിൽ കണ്ടുകിട്ടിയ ഒരു
ചിത്രക്കല്ലിന്റെ നേർ പകൎപ്പാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/117&oldid=188130" എന്ന താളിൽനിന്ന് ശേഖരിച്ചത്