താൾ:CiXIV131-6 1879.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 104 —

കളെ പണിതു നെയാൎക്കൻ എന്ന ആഴിവാഴുന്നോർ 1) അവറ്റിൽ പോ
ൎവ്വെടിച്ചൽ 2) വന്ന പടയാളികളെ കയറ്റി സിന്ധു നദിയൂടെ ഫാൎസ്യ
ഉൾക്കടലിൽ കടന്നു ഫ്രാത്ത് നദി ഏറി ബാബിലോനോളം കൊണ്ടു
പോയി എത്തിച്ചു. സിക്കന്തർ തിരുപ്പെട്ടതിൽ പിന്നേ തന്റെ സേനാ
പതികളിൽ നാലു പേർ കരക്കടലുകളിൽ തമ്മിൽ പല പട വെട്ടുകയും
കുപ്രദ്വീപുകാർ ഓരോ പക്ഷം തിരിഞ്ഞു അന്യോന്യം പൊരുതുകയും
ചെയ്താറെ പ്തൊലൊമയൻ സൊതർ 3) എന്ന സേനാപതി മിസ്രയോടുകൂട
ആ ദ്വീപിനെയും സ്വാധീനപ്പെടുത്തി. 307 ക്രി. മു. അന്തിഗൊനൻ 4)
കുപ്രയെ വശത്താക്കി എങ്കിലും ഒടുവിൽ പ്തൊലൊമയൻ തന്നെ ഇപ്സു
സിലേ 5) പടയിൽ ജയിച്ചു പ്രബലപ്പെട്ടു. അന്നു തൊട്ട ഇരുന്നൂറു വൎഷ
ത്തോളം മിസ്രക്കോയ്മ പണവും കപ്പലും കുപ്പമായി വാങ്ങി ദ്വീപുകാരെ
ഞെരുക്കുകയും പന്ത്രണ്ടു നാടുവാഴികളെകൊണ്ടു ഭരിപ്പിക്കയും ചെയ്തു.

രോമപുരി ഇതാല്യയെ കീഴ്പെടുത്തി കൎത്താഗോവിനെ 6) ഒടുക്കിയ ശേ
ഷം രോമ മൂപ്പയോഗം അയച്ച സേനാപതിയായ 7) കാതോ 57 ക്രി.മു.
കുപ്രദ്വീപിനെ പ്തൊലൊമയരിൽനിന്നു പിടുങ്ങി രോമ കൂറുപാടാക്കി
തീൎത്തു. 37 ക്രി. മു. ത്രിവീരനാം അന്തോന്യൻ കുപ്രദ്വീപിനെ തനിക്കു
മിസ്രയിലുണ്ടായ ക്ലേയോപത്ര എന്ന മങ്കക്കു ദാനമായി കൊടുത്തു. 8)
എന്നാൽ ഒക്താവ്യാൻ അന്തോന്യനെ അക്ഷയുമിലേ കടൽ പടയിൽ 9)
തോല്പിച്ചപ്പോൾ കുപ്രദ്വീപു വീണ്ടും രോമപുരിയുടെ ചെങ്കോല്ക്കു കീഴ
ടങ്ങി. അതിനാൽ കൃഷിയും ലോഹതുരങ്കവേലയും തെഴുത്തും നിരത്തു
കൾ പെരുത്തും, തുറമുഖങ്ങളുടെ കടപ്പുകൾ ഉറച്ചും വന്നതല്ലാതെ കുപ്ര
ബാല്യക്കാർ രോമപുരിയോളം പഠിപ്പാൻ ചെന്നു തേറിവരികയും ചെയ്തു.

ഏകദേശം 10 ക്രി.മു. കുപ്രയിൽ ജനിച്ച ബൎന്നബാവു 10) 45 ക്രി. ആ. അപൊസ്തലനായ പൌലോടു 11) കൂടെ കുപ്രയിൽ എത്തി. സത്യവിശ്വാ
സികൾക്കു കാമദേവിയുടെ ആരാധനക്കാരോടു കടുപ്പമുള്ള പോരാട്ടം
ഉണ്ടായി എങ്കിലും സുവിശേഷത്തിനു ഒടുവിൽ ജയം വന്നു താനും. എ
ന്നാൽ ഓരപൂൎവ്വം അവിടെ നടന്നു. പൊയ്നീക്യർ കൊണ്ടുവന്ന കോട്ട
മുഖിയായ 12) അഷ്ടരോത്തിനെ ഗ്രേക്കർ പുഞ്ചിരിമുഖിയായ അൎത്തമിയാ
ക്കി മാറ്റിയ ശേഷം അങ്ങുള്ള രോമക്രിസ്ത്യാനർ അവളെ ദൈവമാതാ
വെന്നു സങ്കല്പിച്ചു അഫ്രൈദിതിസ്സ 13) എന്ന പേരും ഇട്ടു. മുങ്കാലത്തു കൃ
ഷ്ണശിലയിൽനിന്നു കോട്ടമുഖിയായ അഷ്ടരോത്തിന്റെ ബിംബത്തെ തീ

1) Nearchus, Admiral. 2) tired of war. 3) Ptolomaeus Soter. 4) Antigonus
5) Ipsus. 6) Carthage. 7) semate, Cato. 8) Triumvir, Antonius, Cleopatra, Mistress.
9) Actium 2 Septbr. B. C. 31. 10) നടപ്പുകൾ 4, 36. 11) നടപ്പുകൾ 13. 12) sullen,
gloomy. 13) Aphroditissa, 105 ഭാഗത്തിലേ സൂചകം നോക്കുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/112&oldid=188119" എന്ന താളിൽനിന്ന് ശേഖരിച്ചത്