താൾ:CiXIV131-6 1879.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 103 —

നിന്നു ആ ദ്വീപിനെ പാലിച്ചു. ഏകദേശം 720 ക്രി.മു. കുപ്രദ്വീപുകാർ
ദ്രോഹിച്ചു പാഫൊസ്, സലാമിസ് 1) കിതിയോൻ മുതലായ ചെറു കോ
യ്മകളെ സ്ഥാപിച്ച മിസ്രക്കോനായ ഒന്നാം അമാസിസ് ആ ദ്വീപിനെ
550 ക്രി.മു. പിടിക്കുവോളം തമ്മിൽ തമ്മിൽ വല്ലാതെ പടവെട്ടി പോന്നു.
ഫാൎസി രാജാവായ കോരെശിന്റെ അനന്തരവനായ കബീസസ് 2) മി
സ്രയെ അടക്കിയാറെ കുപ്രക്കാർ മിസ്രവാഴ്ചയെ ദുഃഖേന സഹിച്ചതി
നാൽ മനസ്സാലേ അവന്റെ ചെങ്കോല്ക്കു. അടങ്ങി. ദ്വീപുകാർ 499–498
ഒരു ചെറിയ ദ്രോഹത്തെ ഉണ്ടാക്കി എങ്കിലും 477 ക്രി.മു. ഫാൎസിക്കോ
യ്മക്കു വീണ്ടും വഴങ്ങി. ക്ഷൎക്ഷസ് 3) എന്ന പരാക്രമി യവന രാജ്യത്തിന്നു
വിരോധമായി ചെയ്ത ആക്രമത്തിൽ തനിക്കു മിക്കവാറും കുപ്രമരക്കല
ങ്ങളുടെ സഹായം ഉണ്ടായിട്ടും തോല്മ സംഭവിച്ചതേയുള്ളൂ.

യവനരും സ്പൎത്താനരും ആ ദ്വീപിൽ ഫാൎസരോടു ഓരോ പടവെട്ടി
ഒടുവിൽ സലാമിസിൽ 4) വെച്ചു ഫാൎസരെ ജയിച്ചു കുപ്രദ്വീപിൽനിന്നു
ആട്ടിക്കുളഞ്ഞു. ഐയാഗൊരാസ് 5) സ്പൎത്തയോടു മത്സരിച്ചു കുപ്രയിൽ
സ്വന്ത രാജ്യത്തെ സ്ഥാപിച്ചശേഷം ഫാൎസർ വങ്കൂട്ടമായി കപ്പൽ കയറി
വന്നു അഥേനരുടെ തുണക്കപ്പൽക്കൂട്ടത്തെ തോല്പിച്ചു ദ്വീപിനെ വീണ്ടും
കൈക്കൽ ആക്കി. യവനർ എത്ര മുട്ടിചെറുത്തിട്ടും സലാമിസ് കോട്ട
അഷ്ടക്ഷൎക്ഷസ് 6) രാജാവിന്റെ കയ്യിൽ അകപ്പെട്ടതിനാൽ യവനർ മല
പ്രദേശത്തിലേക്കോടേണ്ടി വന്നു. വഴിയേ അവർ കൂടക്കൂടെ താഴ്വരകളിൽ
ഇറങ്ങി തുമ്പില്ലാതെ അവിടവിടേ പൊരുതിക്കൊള്ളും.

യവനൎക്കു ഭവിച്ച താഴ്ചെക്കു പകവീളുവാൻ വലിയ സിക്കന്തർ എന്ന
മകെദോന്യമന്നൻ ദാൎയ്യൻ കൊദൊമനന്റെ നേരെ 7) പടെക്കിറങ്ങിയ
പ്പോൾ ഫാൎസിരാജാവു കുപ്രയിൽനിന്നു തന്റെ പടയാളികളെ വരു
ത്തേണ്ടി വന്നു. ഗ്രാന്റിക്കുസ് 8) ആറ്റിൻ വക്കത്തു സിക്കന്തർ അവനെ
തോല്പിച്ചതുകൊണ്ടു കുപ്രദ്വീപിന്നു സ്വാതന്ത്ര്യം ഉണ്ടായതല്ലാതെ സ്വ
ന്തമായോരരചനെയും വരിച്ചെടുപ്പാൻ ഇടവന്നതിനാൽ കുപ്രക്കാർ
സിക്കുന്തൎക്കു വേണ്ടുന്ന സഹായം ചെയ്യും. താൻ തൂർ നഗരത്തെ വളെ
ച്ചു നിരോധിച്ചാറെ കുപ്രക്കാർ തങ്ങളുടെ കപ്പലുകളിൽ നിൎത്തിയ വ
മ്പിച്ച വില്ലുകളിൽനിന്നു 9) കല്ലുകളെ തെറ്റി (തെറിപ്പിച്ചു) നഗരത്തിന്നു
നാശം വരുത്തി. അനന്തരം കുപ്രഉരുത്തച്ചന്മാർ (ഓടായികൾ) പഞ്ച
നദത്തോളം 10) സിക്കന്തരോടു കൂടേ ചെന്നു അവിടെ വെച്ചു വങ്കപ്പലു

1) നടപ്പുകൾ ൧൩, ൫; സലമി ൧൩, ൬; പാഫി ൧൩, ൬ (ഇതിന്നു ഇപ്പോൾ ബഫ എന്നു
പറഞ്ഞു വരുന്നു). 2) Cyrus, Cambyses. 3) Xerxes. 4) Salamis. 5) Euagoras.
6) Artaxerxes. 7) Alexander, Darius Kodomannus. 8) Granicus. 9) Catapult.
10) Kingdom of Porus.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/111&oldid=188117" എന്ന താളിൽനിന്ന് ശേഖരിച്ചത്