താൾ:CiXIV131-6 1879.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 101 —

ല്പിച്ചു. അവൎക്കൊക്കയും മേധാവിയും ബ്രാഹ്മണർ അത്രേ. ആയവർ ത
ന്നേ മനുഷ്യൎക്കും ദേവന്മാൎക്കും നടുവരായിരിക്കുന്നു.

VIII. മോക്ഷം ലഭിപ്പാനുള്ള വഴികൾ ആവിതു: ൧. ബ്രാഹ്മണരെ സേ
വിക്ക. ൨. ജാത്യാചാരം പ്രമാണിക്ക. ൩. ഭിക്ഷ കൊടുക്ക, തണ്ണീൎപ്പന്തൽ
നടക്കാവു വെക്ക, കുളം കുഴിക്കുക എന്നിവറ്റെ തന്നേ. ൪. തീൎത്ഥയാത്ര
ചെയ്ക. ൫. ഗംഗാസ്നാനം. ൬. തപസ്സ് എന്നീ വക തന്നേ.

IX. മരിച്ച ശേഷം മനുഷ്യന്റെ ആത്മാവു വേറൊരു ദേഹത്തിൽ
പ്രവേശിച്ചു പൂൎവ്വജന്മവാസനക്കു തക്ക നന്മതിന്മകളെ അനുഭവിച്ചു ഇ
ങ്ങനെ അനേകം ജന്മങ്ങൾ എടുത്ത ശേഷം ഒടുക്കം പരമഗതിയിൽ ല
യിച്ചു പോകും; ഇതിനു മേല്പൊട്ടു യാതൊരു കാൎയ്യവുമില്ലതാനും.

ചോദ്യങ്ങൾ.

ഇപ്രകാരമെല്ലാം വിചാരിച്ചാൽ ഇവറ്റിൽനിന്നു പല ചോദ്യങ്ങൾ
ഉളവാകും. അതിൽ ചിലതാഠിതു: ൧. പുരാണങ്ങൾ ദൈവവെളിപ്പാ
ടെന്നതിനു ഏതു ദൃഷ്ടാന്തങ്ങൾ ഉണ്ടു? ൨. ഹിന്തുക്കൾ വിശ്വസിക്കുന്ന
ഏകബ്രഹ്മത്തിൻ വെളിപ്പാടിനാൽ തന്നെ അവറ്റെ എഴുതിയിരിക്കുന്നു
എന്നിരിക്കട്ടേ. എന്നാൽ ആയവ തമ്മിൽ തമ്മിൽ വിപരീതവും അന്യോ
ന്യം പകച്ചു വെറുക്കുന്ന വിവിധദേവന്മാരെ വണങ്ങുവാൻ കല്പിക്കുകയും
ചെയ്യുന്നതെങ്ങനേ? ൩. ഹിന്തുക്കൾ പുരാണങ്ങളെ വായിക്കുന്നതി
നാൽ ജ്ഞാനികളും ആത്മികരും സത്യസ്നേഹ വിശുദ്ധികൾ ഉള്ളവരും
പാപത്തെ അറെക്കുന്ന പരിശുദ്ധ കണ്ണുകൾ ഉള്ള ദൈവത്തോടു ഇണ
ങ്ങിയവരും അവന്റെ സന്നിധാനത്തിൽ നില്പാൻ ധൈൎയ്യമുള്ളവരും
ആയ്തീൎന്നിരിക്കുന്നുവോ അല്ല അതിന്നു വിപരീതമായിരിക്കുന്നുവോ? "തി
രുവെഴുത്തിൽ നിങ്ങൾക്കു നിത്യജീവൻ ഉള്ള പ്രകാരം തോന്നുകയാൽ
നിങ്ങൾ അവ ആരായുന്നുവല്ലോ എന്നു ക്രിസ്തൻ യഹൂദരോടു പറഞ്ഞതു
അവൎക്കുള്ള അരുളപ്പാടുകളും പ്രവാചകങ്ങളും ഒരിക്കലും മനുഷ്യന്റെ ഇ
ഷ്ടത്താൽ സാധിക്കാതെ വിശുദ്ധരായ ദൈവമനുഷ്യർ വിശുദ്ധാത്മാവി
നാൽ വഹിക്കപ്പെട്ടത്രേ ഇവയെല്ലാം ചൊല്ലിയതുകൊണ്ടു തന്നേ. ഇത്ര
വിലയേറുന്നതും വിശ്വാസയോഗ്യവും ഉള്ള തിരുവെഴുത്തുകളെ കുറിച്ചു
പ്രശംസിക്കാവുന്നതു എങ്ങനെ എന്നാൽ: യഹോവേ നിന്റെ സാക്ഷ്യ
ങ്ങളുടെ വഴിയിൽ ഞാൻ മകിഴുന്നതു സമസ്ത ധനത്തിൽ എന്നപോലെ
തന്നേ. നിന്റെ നിയോഗങ്ങളെ ഞാൻ ധ്യാനിച്ചും നിൻ പാതകളെ
പാൎത്തും കൊൾക. തിരുവെഴുത്തുകളിൽ ഞാൻ പുളെക്കുന്നു. നിന്റെ
വചനത്തെ മറക്കയുമില്ല. എന്നും മറ്റും തന്നേ. * † *

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/109&oldid=188113" എന്ന താളിൽനിന്ന് ശേഖരിച്ചത്