താൾ:CiXIV131-4 1877.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 95 —

കൊച്ചി, കോഴിക്കോടു, മംഗലപുരം എന്നീ
തുറമുഖങ്ങൾപൎയ്യന്തം കടൽ കോപിച്ചിരുന്നു.
ചെന്നപ്പട്ടണത്തിൽ കടലെടുപ്പു പെരുത്തു കേ
മത്തോടു ഉണ്ടായിരുന്നതിനാൽ എല്ലാ കപ്പലു
കൾ പുറങ്കടലിലേക്കു ഓടി തെറ്റുവാൻ നോ
ക്കി. അവിടെ 3 നാൾക്കുള്ളിൽ 21 ഇഞ്ചി മഴ
വെള്ളം പെയ്കയും കൊടുങ്കാറ്റിനാൽ പല സ
ങ്കടം വരികയും ചെയ്തു.

പഞ്ചം പിടിച്ച ജില്ലകളുടെ അവ
സ്ഥ (മേയി 15 ൹).

നെല്ലൂർ:- പത്തു എണ്പതു ആളോളം ഓ
രോ കൂട്ടു കവൎച്ചയിൽ ചേൎന്നു പലനാശങ്ങളെ
വരുത്തി മുതൽ കവൎന്നെടുത്തതു കൂടാതെ ആ
ധാരങ്ങളെ ചുട്ടു കളഞ്ഞിട്ടും ഉണ്ടു. ധൎമ്മമറാ
മത്തുപണി എടുക്കുന്നവർ ചുരുങ്ങി വരുന്നു
നടപ്പുദീനം കുരുപ്പു പനി അതിസാരം ചോര
പ്പോക്കു എന്ന ദീനങ്ങൾ ചില താലൂക്കുകളിൽ
പിടിച്ചിരിക്കുന്നു. ധാന്യങ്ങളുടെ വില കയ
റി വരുന്നു.

കടപ്പ:- നടപ്പുദീനം ഉണ്ടു അകവില
പൊന്തി പോയി.

ബല്ലാരി:- ക്ഷാമം വൎദ്ധിക്കുന്നതു കൊ
ണ്ടു നവധാന്യങ്ങളുടെ വിലയും ധൎമ്മമറാമത്തു
പണിക്കാർ ധൎമ്മക്കഞ്ഞിക്കാർ എന്നിവരുടെ തു
കയും ഏറുന്നു. തലത്തട്ടിയും മസൂരിയും അല്പം
കുറഞ്ഞു; പനി അധികമായിട്ടുണ്ടു താനും.

കൎന്നൂൽ:- ഛൎദ്യതിസാരം കുരുപ്പു പ
നി എന്നീ ദീനങ്ങൾ പരക്കേ ഉണ്ടു. പുൽ ഇല്ലാ
ഞ്ഞിട്ടു കന്നു കാലികൾ മാണ്ടു പോകുന്നു.

വട ആൎക്കാടു: - പനിയും മസൂരിയും
ചിലേടത്തും നടപ്പു ദീനം എങ്ങും ബാധിച്ചിരി
ക്കുന്നു. തീൻ ഇല്ലാഞ്ഞിട്ടു കന്നുകാലികൾ ചാ
കുന്നു.

മധുര:- നടപ്പുദീനം മനുഷ്യൎക്കും ബാ
ധ കന്നുകാലികൾക്കും കേടു വരുത്തുന്നു കുറെ
മഴ പെയ്തു.

തിരുനെൽവേലി:- അകവില പൊ
ന്തുന്നു. പൊറുത്തു കൂടാത്ത ചൂടുണ്ടു. ഛൎദ്ദ്യതി
സാരവും കന്നുകൾക്കു വ്യാധിയും അവിടവി
ടെ ബാധിച്ചിരിക്കുന്നു.

കൊയമ്പത്തുർ:- വെള്ളത്തിന്റെ
പഞ്ചവും പനിവസൂരി എന്നീ വ്യാധികളും ക
ന്നു കാലികൾക്കുതീനിനു കുറവും നവധാന്യങ്ങ
ളുടെ വില കയറ്റവും എന്നിവ കൊണ്ടു സങ്ക
ടം പെരുകുന്നു.

ചേലം:- നടപ്പുദീനം എങ്ങും പരന്നി
രിക്കുന്നു.

ചെങ്കൽപ്പേട്ട:- അല്പം മഴ ചിലേട
ത്തു പെയ്തു. നടപ്പുദീനം വസൂരി പനി രക്താ
തിസാരം അവിടവിടെ ഉണ്ടു. അകവില പൊ
ന്തീട്ടുമനുഷ്യരും പുൽ ഇല്ലാഞ്ഞിട്ടു കന്നുകാലി
കളും വലയുന്നു.

നേപാളം.— പട്ടു പോയ ശ്രീ ജങ്ങ്
ബഹാദർ എന്ന ദീവാഞ്ജിയുടെ സഹോദര
നായ ശ്രീ റൽ ഉദ്ദീപ് സിങ്ങ് ഏകദേശം പത്തു
വൎഷത്തോളം സഹോദരന്റെ കീഴിൽ ദിവാ
ഞ്ജിപ്പണി എടുത്തതു കൊണ്ടു ജ്ഞാനദൂര ദൃ
ഷ്ടികളോടു നേപാളത്തിലെ രാജ്യഭാരം കഴി
ക്കും എന്നു നിനെപ്പാൻ ന്യായം ഉണ്ടു.

സിംഹളം.— ഈ ആണ്ടിന്റെ മുത്തു
ചിപ്പിപ്പിടിത്തം അവസാനിച്ചു. ആകെ കി
ട്ടിയ 68,49,711 ചിപ്പികളിൽ 51,37,395 കോയ്മ
യുടെ ഓഹരി. അതിൽനിന്നു. 1,89,521 രൂ.
പിരിഞ്ഞിരിക്കുന്നു.

മഹാചീനം.— ക്രിസ്ത്യാനികളായി തീ
രുന്ന ചീനക്കാരെ കോയ്മ ഇനിമേൽ ഉപദ്രവി
ക്കാതെ നന്നായി രക്ഷിച്ചു പരിപാലിക്കും എ
ന്ന ശാസനയെ ഫിബ്രുവെരി ൧൹ മഹാചീന
ത്തു കോയ്മ അരുളിയിരിക്കുന്നു. അധികം യു
രോപ്യർ പാൎക്കുന്ന നഗരങ്ങളിൽ നാട്ടു ക്രി
സ്ത്യാനികൾക്കു മതംനിമിത്തം ഏറ തൊന്തര
വും തൊല്ലയും ഇല്ലെങ്കിലും ഉൾനാട്ടിലും അതി
ലെ നഗരങ്ങളിലും നാട്ടുക്രിസ്ത്യാനികൾക്കു
കോയ്മയാൽ തന്നെ എന്നല്ല അതിന്റെ കണ്ടു
കാണായ്മയാൽ (connivance) പല അലമ്പലും
കഷ്ടവും നേരിട്ടിട്ടുണ്ടായിരുന്നു.

മൂന്നു കൂറു പാടുകളിൽ (province) പഞ്ചം
കഠിനമായി പിടിച്ചിരിക്കുന്നു. ഷൻതുങ്ങ് എ
ന്ന കൂറുപാട്ടിൽ പല തറകളിൽ മൂന്നിൽ ഒരു
പങ്കു നിവാസികൾ വിശപ്പിനാൽ ഒഴിഞ്ഞു
പൊയ്പോയിരിക്കുന്നു. Bombay Guardian.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/99&oldid=186697" എന്ന താളിൽനിന്ന് ശേഖരിച്ചത്