താൾ:CiXIV131-4 1877.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 94 —

ഉരുക്കാൎക്കു പലതിനാൽ കിണ്ടം പിണെഞ്ഞിരിക്കുന്നു. മലയാള കരയിൽ
ആയിരത്തോളം കല്ലു ഉണ്ടു പോൽ. മുമ്പെ കരയുടെ അടിയിൽ കിടന്ന
പല കരിങ്കൽ പാറകൾ കടൽ കരയെ തിന്നപ്പോൾ ശേഷിച്ചിരിക്കുന്നു.*

തിരുവിതാങ്കോടു സംസ്ഥാനത്തിൽ പെരിയാറ്റിൻ അഴിക്കടുക്കെ ക
ടൽ വെള്ളം കൊണ്ടു മുങ്ങിയ പാറകളും കന്യാകുമാരിയിൽ പൊന്തി നി
ല്ക്കുന്ന ചെറു പാറകളും കിടക്കുന്നു.

*ഇത കണ്ണനൂർ തലശ്ശേരി കരക്കൽ വെടിപ്പായിട്ടു വിളങ്ങും.

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കും.

ആസ്യാ Asia.

ഭാരതഖണ്ഡം.— പോയ വൎഷത്തിൽ
സൎപ്പങ്ങൾ കാട്ടുമൃഗങ്ങൾ എന്നിവറ്റാൽ 21000
ആളുകൾക്കും 48000 കന്നുകാലികൾക്കും അപാ
യം വന്നു. 22,357 കാട്ടുമൃഗങ്ങളും 270,185 സ
ൎപ്പങ്ങളും കൊന്നതിന്നു കോയ്മ 1,20,015 ഉറുപ്പി
ക ചെലവറുത്തിരിക്കുന്നു.

ബൊംബായി.— ശ്രീ ഫിലിപ്പ് വുദ്
ഹൌസ്സ് സായ്പവൎകൾ തങ്ങൾ ഇത്രോടം പരി
പാലിച്ച നാടുവാഴിസ്ഥാനത്തെ ശ്രീറിച്ചൎദ്ദ
തെമ്പൽ സായ്പവൎകൾക്കു ഏല്പിച്ചു കൊടുത്തു
( മെയി 4 ൹)

തെക്കേ മഹാരാഷ്ട്രം. —അവിടുത്തെ
ക്ഷാമത്തിന്നു കടുപ്പം നന്നേയുണ്ടു. വലഞ്ഞ
നാട്ടുകാൎക്കു സഹായം ചെയ്യേണ്ടതിന്നു ബല്ലാ
രിതൊട്ടു ഹുബ്ബളിയോളം ഒരു തീവണ്ടിപ്പാത
യുടെ മൺപണിയെ എടുക്കേണ്ടതിന്നു കോ
യ്മ കല്പിച്ചിരിക്കുന്നു.

ചെന്നപ്പട്ടണം.— സൎവ്വവിദ്യാലയപ
രീക്ഷകൾ മൂന്നുണ്ടു പ്രവേശന പരീക്ഷാ, എഫ്
ഏ, ബീ ഏ, എന്നീമൂന്നും തന്നെ. പരീക്ഷെ
ക്കായി ചെന്നവരുടെ നില ആവിതു:

പരീക്ഷിക്കപ്പെട്ടവർ ജയിച്ചവർ
ബ്രാഹ്മണർ 1779 873
ശേഷം ഹിന്തുക്കൾ 824 372
മുഹമ്മദിയർ 39 20
നാട്ടുക്രിസ്ത്യാനികൾ 208 104
യുരോപ്യരും മറ്റും 166 82
ൟ ഒരു ജാതികളുടെ ജനത്തുക എങ്ങനെ
എന്നാൽ :
യുരോപ്യരും യുരാസ്യരും 31011
ബ്രാഹ്മണർ 11,04,771
ശേഷം ഹിന്തുക്കൾ 2,80,66,036
മുഹമ്മദീയർ 18,66,363
ക്രിസ്ത്യാനികൾ 5,01,627

രണ്ടു പട്ടികകളെ നോക്കിയാൽ അതാത
ജാതികളുടെ പഠിപ്പുപ്രിയവും പ്രാപ്തിയും ന
ന്നായി വിളങ്ങും.

ഒക്തൊബ്ര 28 ൹ തൊട്ടു മാൎച്ചിന്റെ അവ
സാനത്തോളം 2,61,040 തൊൻ അരി ചെന്നപ്പ
ട്ടണത്തിൽ കിഴിക്കയും എപ്രിൽ ൭ ൹ഓളം
1,39,615 ½ തൊൻ മദ്രാശി തീവണ്ടിപ്പാത വഴി
യായും 1,800 തൊൻ തോണികളിലും 25,000
വണ്ടികളിലും 10,000 തൊൻ തെൻഭാരത തീവ
ണ്ടിപ്പാതയിൽ കൂടിയും അയൽനാടുകളിലും
ദൂരെയുള്ള ജില്ലകളിലും അയക്കയും 30,000
തൊൻ ചെന്നപ്പട്ടണത്തിൽ ചെലവാക്കയും
ചെയ്തു. ഇനി 60-70,000 തൊൻഓളം അരി
ചെന്നപട്ടണത്തിൽ കാണാം.

മെയി 14—19 ൹ വരെക്കും മലയാള
ത്തിൽ ഊക്കോടെ വടപുറത്തു കാറ്റൂതി കാർ
തടിച്ചതിനാൽ മഴക്കാലം പിറക്കും എന്നു മിക്ക
പേരും വിചാരിച്ചു പോയി. അങ്ങനെ സം
ഭവിച്ചില്ലെങ്കിലും ൟ കഴിഞ്ഞ ൟറ്റു നോവു
വമ്പിച്ച ചുഴലിക്കാറ്റിന്റെ വാൽ ആയിരു
ന്നു എന്നു അറിഞ്ഞു വന്നു. കാലികാതതൊട്ടു
കൊക്കനാദ, ചെന്നപ്പട്ടണം, നാഗപട്ടണം,

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/98&oldid=186695" എന്ന താളിൽനിന്ന് ശേഖരിച്ചത്