താൾ:CiXIV131-4 1877.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 93 —

—1825 ക്രി. ആ. ത്തോളം ഇങ്ങനെ 132 കൊല്ലത്തിന്നകം 18 നാഴിക തെ
ക്കോട്ടു നീങ്ങിയിരിക്കുന്നു.

ഏഴിപ്പള്ള (എട്ടില്ലം), കണ്ണനൂർ പള്ള, എടക്കാട്ടുപള്ള, കോവില്ക്ക
ണ്ടി പള്ളി എന്നീ പള്ളകളിലും ചേറ്റു പതം പലപ്പോഴും വീഴാറുണ്ടു.

തുറമുഖങ്ങൾ. വലിയ കപ്പൽ കരപറ്റി നില്പാൻ തക്കവലിപ്പവും
ആഴവും ഉള്ള പള്ളെക്കു തുറമുഖം എന്ന പേർ. അങ്ങിനെയുള്ളതു കുള
ച്ചയത്രേ. ഇപ്പോഴോ കോയ്മയുടെ അനുവാദത്തോടു ഏറ്റിറക്കം ചെയ്യു
ന്ന കടപ്പുറത്തിന്നു തുറമുഖം എന്നു തെറ്റായി പറയുന്നു. ബന്തർ എ
ന്നും ഉണ്ടു.

പന്തലായിനി എന്ന മുമ്പേത്ത വലിയ തുറമുഖത്തിൽ ചീനക്കപ്പലു
കൾ മഴക്കാലത്തു പാൎത്തിട്ടുണ്ടായിരുന്നു എന്നു എഴുത്തിനാലും പഴമയാ
ലും അറിയുന്നു.

അഴി മുഖങ്ങളെ കൊണ്ടു III, 4 പറഞ്ഞതു നോക്കുക.

ഉരുപ്പാടു കപ്പലുകൾ വലിപ്പത്തിന്നൊത്തവണ്ണം 2—5 നാഴിക മല
യാളക്കരവിട്ടു ഉരുപ്പാട്ടിൽ നങ്കൂരം ഇടേണം.

തിരുവിതാങ്കോട്ടിൽ വലിയ കപ്പലുകളെ അനേകം സ്ഥലങ്ങളിൽ കര
യിൽനിന്നു അല്പം അകലേ നിൎത്തുന്നതിന്നു പാങ്ങുണ്ടു.

ദ്വീപുകൾ. ലക്ഷദീപുകൾ എന്ന ഏകദേശം 30 ചെറിയ താണ
ദ്വീപുകളും വെള്ളിയങ്കല്ലു എന്ന പരന്ന പാറയും മുഖ്യം.

ലക്ഷ ദീപുകളുടെ ചുറ്റിലും ഉരുക്കൾക്കു അപായം വരത്തക്ക പവി
ഴപ്പുറ്റു കടലിന്റെ അടിതൊട്ടു മേല്പാടോളം പൊന്തുന്നു.

വെള്ളിയങ്കല്ലിൽ (Sacrifice Rock) മുമ്പെ കടക്കള്ളന്മാർ ഉരുക്കളിൽ
പിടിച്ച മനുഷ്യരെ കൊല്ലുകയൊ നരമേധം കഴിക്കയൊ ചെയ്തു എന്നും
പടപ്പാച്ചലിൽ മാപ്പിള്ളമാർ തിരുവിതാങ്കോട്ടിലേക്കു കയറ്റി കൊണ്ടു
പോകുന്ന ഓരോ ധനവാന്മാരെ ഉരുക്കളെ അവിടെ മറിച്ചു കൊന്ന ശേ
ഷം ആയവർ തലശ്ശേരിയിൽ വിശ്വസിച്ചേല്പിച്ച പണ്ടങ്ങളും ആധാര
ങ്ങളും കൈക്കൽ ആക്കിയിരിക്കുന്നു എന്നും ഒരു പഴമയുണ്ടു.

ധൎമ്മടക്കൂടക്കടവുകളുടെ അഴിക്കു നടുവിൽ കടൽ ആക്രമിച്ചു ശേഷി
പ്പിച്ച ഒരു കുന്നിന്നു പാമ്പൻ തുരുത്തി എന്നു പേർ.

പാറകൾ. മലയാളക്കരയിൽനിന്നു ചെറ്റു ദൂരത്തിലോ അകന്നി
ട്ടോ പല പാറകൾ കടലിൽ നില്ക്കുന്നു.

ചില പാറകൾ വാവേറ്റത്തിലും മഴക്കോളിലും കാണാം. ചിലതു
ചതുക്കിറക്കത്തിലെ കണ്ടു കൂടൂ. ചിലതോ ഒറ്റപാറയാകിലും പരന്ന പാ
റയാകിലും കാണ്മാനേ കിട്ടുകയില്ല. ഓടം വലക്കാൎക്കും ഉരുക്കാൎക്കും ഈ
പലവക കല്ലിന്റെ ഇരിപ്പും പേരും നന്നായിട്ടറിയാം. എന്നിട്ടും ഓരോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/97&oldid=186693" എന്ന താളിൽനിന്ന് ശേഖരിച്ചത്