താൾ:CiXIV131-4 1877.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 92 —

ളം അടുത്തു തൂക്കമായി നില്ക്കയും ചെയ്യുന്നു. കരെക്കു പൊതുവിൽ കഴം
കുറയുന്നുവെങ്കിലും ഇടുകര എന്നു പറയുന്ന തുക്കമുള്ള കരയും അതിന്ന
ടുക്കേ കുഴിക്കടൽ എന്ന കഴമുള്ള കടലും ചിലേടത്തു കാണ്മൂ.

മുനമ്പു കോടികൾ. വളരെ അലുക്കിച്ചിരിക്കുന്ന വടക്കേ മലയാ
ളക്കരയിൽ ഏഴിമല (സപ്തശൈലം) എന്ന ഉയൎന്ന മുനമ്പും അവിടവി
ടെ കടലിൽ തുറിച്ചു ഉയരവും പരപ്പും കുറഞ്ഞ പല കോടികളും ഉണ്ടു.
കൊച്ചി തിരുവിതാങ്കോടു സംസ്ഥാനങ്ങൾക്കു കോട്ടം കുറഞ്ഞ തീരവും
തിരുവിതാങ്കൂറിന്നു മാത്രം മൂന്നു കോടികളും കാണുന്നു.

804 കാലടി ഉയൎന്ന ഏഴി മലയെ കടലിൽനിന്നു 24—27 നാഴിക ദുര
ത്തോളം കാണാം. അവിടെയുള്ള കോളിനെയും വടക്കേ പടിഞ്ഞാറു
കാറ്റിനാൽ കൂടക്കൂടെ തെക്കോട്ടുള്ള നീരൊഴുക്കത്തെയും തുമ്പില്ലാത്ത
ഓളങ്ങളെയും ഉരുക്കാർ ഏറ്റവും അഞ്ചുന്നു. കരനാക്കുകളായ കോടി
കൾ മിക്കതും ചന്ദ്രഗിരി തൊട്ടു പൊന്നാണിയോളം അധികമായി കാ
ണാം. തിരുവിതാങ്കൂറിൽ ഓരോ പുഴകളുടെ അഴിയാൽ കരെക്കു അല്പം
കോട്ടം ഭവിച്ചിരിക്കുന്നു.

വടക്കുനിന്നുള്ള കോടികൾ ആവിതു: കോട്ടിക്കൊല്ലം, വേക്കലം, നീ
ൎക്കര, കണ്ണനൂർ (കോട്ട), ഏഴര, എടക്കാടു. കോട്ട (ധൎമ്മടം), തലായി,
മയ്യഴി (കോട്ട), നിലോത്തു. മുട്ടുങ്ങൽ, തൃക്കോടി (തിക്കോടി), മമ്മു (പ
യ്യോർ മല), കടൽ (പുതിയാപ്പിൽ), എലത്തൂർ കോടി ചാലിയത്തുമൂല.

പള്ളകൾ. കോടികളുടെ തെക്കെ പിരടിക്കു (neck) കടൽ അകത്തു
വന്നതിന്നു പള്ള എന്നു പേർ.

ഈ പള്ളകൾ വൎഷക്കടലിന്റെ പണി എന്നു പറയാം. പ്രത്യേകമു
ള്ള കോടികൾക്കു പള്ളയുള്ളൂ. പല പള്ളക്കരകളിൽ മുക്കുവർ പാൎക്കുന്നു.

ചേ‌റ്റു പതം. കൊച്ചിക്കടുത്ത ഞാറക്കല്ലിലും ആലപ്പുഴെക്കടുത്ത
പുറക്കാട്ടിലും വലിയ ചേറ്റു പതങ്ങൾ (ചളിത്തിട്ടകൾ) ഉണ്ടു.*

പുഴകൾ കടലിലേക്കു ഒലിച്ചു കൊണ്ടു വരുന്ന ചളി നേരിയമൺ
മണൽ മുതലായതിനെ കടൽ അഴിക്കടുക്കേ തടുക്കയും കടൽ വിവിധകര
കളിൽനിന്നു ഉൾകൊണ്ട ചേറിനെ അലെച്ചു കൊണ്ടു വരികയും പിന്നെ
കരക്കലെ പള്ളകളിലേക്കു തിക്കിത്തിരക്കയും ചെയ്തിട്ടു അതു ചേറ്റു വല്ല
മായി പള്ളയും കരയുമായി പറ്റി നില്ക്കുന്നു. കടൽ എത്ര കോപിച്ചാ
ലും ആയതു എണ്ണപ്പതമുള്ള കടൽ കണക്കേ (ആമ്പലും കൂടെ ഇല്ലാതെ)
അടങ്ങുക കൊണ്ടു ഉരുക്കാൎക്ക തക്ക ഒതുക്കിടം തന്നെ. 10 നാഴിക നീളവും
കടൽ കരക്കു മദ്ധ്യെ, 20 മാറു ആഴവും ഉള്ള പുറക്കാട്ടിലേ ചളിത്തിട്ട 1693

* Mud flats, elastic mud.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/96&oldid=186691" എന്ന താളിൽനിന്ന് ശേഖരിച്ചത്