താൾ:CiXIV131-4 1877.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 83 —

റുപതുകോടി റാത്തൽ, ആക മൂന്നു കോടി എഴുപത്തഞ്ച ലക്ഷം ഉറുപ്പി
കയുടെ ഉപ്പു വേണം.

എന്നാലൊ നമ്മുടെ ദേഹത്തിനു ഉപ്പു ആവശ്യമാകുന്നതു പോലെ
നമ്മുടെ ദേഹിക്കു ദൈവവചനം അത്യാവശ്യം തന്നെ. ഈ ഉപ്പു ഇല്ല
എങ്കിൽ, നാം ദൈവത്തിനു ഒരിക്കലും രസമായി വരികയില്ല, അവൻ
നമ്മെ തന്റെ വായിൽനിന്നു തുപ്പിക്കളയും.

HISTORY OF THE BRITISH EMPIRE.

ഇംഗ്ലിഷ ചരിത്രം,

(Continued from No.5, page 74.)

മൂന്നു മാസം കഴിഞ്ഞശേഷം പുതുരാജാവായ എദ്വൎദ വെസ്തമിൻ
സ്തർ പള്ളിയിൽ കിരീടാഭിഷേകം ലഭിച്ചു, നവമ്പർ മാസത്തിൽ കൂടിയ
മന്ത്രിസഭ തനിക്കു മുഴുവനും അനുകൂലമാകകൊണ്ടു മുമ്പേത്ത രാജാവിനും
അവന്റെ പക്ഷക്കാൎക്കും ഊനം കല്പിച്ചു. എന്നാറെ രാജ്ഞി സ്കോത്ത്ല
ന്തിനെ വിട്ടു പരന്ത്രീസ്സിലേക്കു ചെന്നു ഒരു സൈന്യത്തെ ശേഖരിച്ചു പി
റ്റെയാണ്ടിൽ ഇംഗ്ലാന്തിൽ എത്തി. അപ്പോൾ ലങ്കസ്ത്ര്യയർ പുതു ധൈൎയ്യം
പ്രാപിച്ചു വടക്കുദിക്കുകളിൽ ചില കോട്ടകളെ സ്വാധീനത്തിലാക്കി, എങ്കി
ലും വർവിൿ ബന്ധപ്പെട്ടു ഒരു സൈന്യത്തെ ചേൎത്തു രാജ്ഞിയുടെ അഭ്യാസ
മില്ലാത്ത കൂട്ടരെ ഛിന്നഭിന്നമാക്കിയാറെ, അവൾ പിന്നെയും ഓടിപ്പോ
കേണ്ടി വന്നു. ഇങ്ങിനെ അവൾ പലദിക്കുകളിലും സഞ്ചരിച്ചു സങ്കേതസ്ഥ
ലം അന്വേഷിച്ചു നടന്നപ്പോൾ, ഒരിക്കൽ താനും മകനും ഒരു സേവകനും ക
ടപ്പുറത്തുള്ള കാടുകളിൽ കൂടി ചെല്ലുമ്പോൾ കള്ളന്മാരുടെ കൈയിൽ അക
പ്പെട്ടു; കള്ളർ കൊള്ളനിമിത്തം കലഹിച്ചതിന്നിടയിൽ രാജ്ഞിയും മകനും
ഒളിച്ചു പൊയ്കളഞ്ഞു. പിന്നെ അവർ മുന്നോട്ടു നടന്നപ്പോൾ വേറെ ഒരു ക
ള്ളൻ വന്നു അവരെ പിടിച്ചു. ഇനി ഒർ ആവതുമില്ല, എന്നു രാജ്ഞി കണ്ടു ക
ള്ളനോടു:സ്നേഹിതാ,ഈ കുട്ടി നിങ്ങളുടെ രാജാവിന്റെമകൻ, ഞാൻ അവ
നെ നിങ്ങടെ കൈയിൽ ഭരമേല്പിക്കുന്നു, എന്നു പറഞ്ഞതിനാൽ അവ
ന്റെ കരൾ അലിഞ്ഞു: ഭയപ്പെടേണ്ടാ, ഞാൻ നിങ്ങളെ രക്ഷിക്കും
എന്നു ചൊല്ലി,ഇരുവരെയും ഒരു സങ്കേതസ്ഥലത്താക്കുകയും ചെയ്തു. എ
ന്നാറെയും ധീരതയും ഉപായവുമുള്ള രാജ്ഞി അടങ്ങുന്നില്ല. 1464ാമതിൽ ല
ങ്കസ്ത്ര്യർ യുദ്ധത്തെ പുതുക്കിയപ്പോൾ അവൾ സ്കോത്ത്ലന്തിൽ സന്നാഹങ്ങ
ളെ ഒരുക്കി,അവരെ ധൈൎയ്യപ്പെടുത്തി.പിന്നെ സംഭവിച്ച രണ്ടു കഠോരമായ
പടകളിൽ അവളുടെ പക്ഷക്കാർ അശേഷം തോല്ക്കുകയും ചെയ്തു. ഈ പ
ടകളുടെ ശേഷം മുമ്പേത്ത രാജാവായ ഹെന്ദ്രി ലങ്കശീർ, എന്ന ദേശത്തു
ഒളിച്ചു പാൎത്തു, കുറയ കാലം കഴിഞ്ഞാറെ തന്റെ ഒരു പക്ഷക്കാരന്റെ
വഞ്ചനയാൽ ശത്രുക്കളുടെ കൈയിൽ അകപ്പെട്ടു. ആയവർ അവനെ

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/87&oldid=186677" എന്ന താളിൽനിന്ന് ശേഖരിച്ചത്