താൾ:CiXIV131-4 1877.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 82 —

നമ്മുടെ ശരീരത്തിനു സൗെഖ്യവും ശക്തിയും ഉണ്ടാകുന്നില്ല. ഉപ്പിനാൽ
എത്രയൊ താണ ഭക്ഷണവും നല്ല രസകരമായി തീരുകയും ചെയ്യും.
ഇതിനെ നമ്മുടെ കരുണയുള്ള ദൈവം അറിഞ്ഞിട്ടു, ഉപ്പിനെ ഭൂമി
യിൽ എല്ലാടവും ധാരാളമായി പരത്തിയിരിക്കുന്നു.നാം പകലിൽ കാണു
കയും രാത്രിയിലും അതിന്റെ ഒച്ച കേൾക്കുകയും ചെയ്യുന്ന സമുദ്രം അ
താ ഉപ്പുവെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഈ ആസ്യഖണ്ഡത്തിന്റെ
മദ്ധ്യത്തിലും, അഫ്രിക്കഖണ്ഡത്തിന്റെ വടക്കുഭാഗത്തിലും, തെക്കൻ അ
മേരിക്കയിലെ പേറു, ചില്ലി എന്ന പ്രദേശങ്ങളിലും വലിയ വനാന്തര
ങ്ങൾ എത്രയൊ വിശേഷമുള്ള ഉപ്പുകൊണ്ടു പൊതിഞ്ഞിരിക്കുന്നു. അ
ങ്ങിനെയുള്ള സ്ഥലങ്ങൾക്കു ഉപ്പുവനങ്ങൾ എന്ന പേർ നടപ്പായിരിക്കു
ന്നു. ഇംഗ്ലാന്തിലും യൂരോപ്പിലെ മറ്റു പല രാജ്യങ്ങളിലും ഉപ്പു വലിയ
പാറകളായി മലകളിൽ കിടക്കുന്നു. ചില സ്ഥലങ്ങളിൽ ഉപ്പുവെള്ളം ഉറ
വുകളായി ഭൂമിയിൽനിന്നു കയറി വരികയും ചെയ്യുന്നു. എന്നിട്ടും ഭൂമിയിൽ
എല്ലാടവും നിറഞ്ഞിരിക്കുന്ന ദൈവത്തിന്റെ ഈ വലിയ ദാനം ബഹു
പ്രയത്നത്താൽ മാത്രം മനുഷ്യനു ഉപകാരമായി വരുന്നുള്ളു. കടൽകരമേൽ
വിസ്താരമുള്ള ഒരു നിലത്തെ വെടിപ്പാക്കി വേലിയേറ്റംകൊണ്ടു വെള്ളം
കയറ്റിയതിൽ പിന്നെ നാലു പുറം നല്ല വണ്ണം ഉറപ്പിച്ചു വെക്കും. നീർ
കാറ്റിനാലും വെയിലിന്റെ ചൂടിനാലും ആറിയ ശേഷം ഉപ്പു വാരി എ
ടുത്തുകൊണ്ടു പോകുന്നു. ഇങ്ങിനെയുള്ള സ്ഥലത്തിനു ഉപ്പു പടന്ന,എന്ന
പേർ. ഈ രാജ്യത്തിൽ നാം വാങ്ങി ഉപകരിക്കുന്ന ഉപ്പു ഈ വിധത്തിൽ
ഉണ്ടായി വരുന്ന ഉപ്പു തന്നെ. അതിന്നു വെടിപ്പു പോരാ, ഉപകരിക്കുന്ന
തിനു മുമ്പെ അതിലുള്ള ചേറും മണ്ണും നീക്കിക്കളയേണം. മലകളിൽ ക
ടക്കുന്ന ഉപ്പുപാറ കൊത്തിപ്പൊട്ടിച്ചു കഷണങ്ങൾ ഒന്നര മാസത്തോ
ളം വെള്ളത്തിൽ ഇട്ടാൽ, ഉപ്പു എല്ലാം അലിഞ്ഞു വെള്ളത്തിൽ ചേരുക
യും കല്ലും മണ്ണും അടിയിൽ താണിരിക്കയും ചെയ്യും. ഇങ്ങിനെ കിട്ടുന്ന
ഉപ്പുവെള്ളം പത്തും പതിനാറും വാര നീളവും, ആറും പത്തും വാര അ
കലവുമുള്ള ഇരിമ്പിന്റെ പാത്തിയിൽ ആക്കി കാച്ചിയാറെ, വെടിപ്പുള്ള
പഞ്ചസാര പോലെ വെളുത്തതും ശുദ്ധവുമുള്ള ഉപ്പു പുറപ്പെടുകയും ചെ
യ്യുന്നു. ഉറവായി ഭൂമിയിൽനിന്നു ഒഴുകി വരുന്ന ഉപ്പുവെള്ളവും ഈ വിധ
ത്തിൽ തന്നെ കാച്ചി ഉപ്പു എടുക്കുന്നുണ്ടു.

നമ്മുടെ ചിത്രം മലയിൽനിന്നു ഉപ്പുപാറയെ കൊത്തിപ്പൊട്ടിച്ച
ഉപ്പു എടുക്കുന്ന ഒരു സ്ഥലത്തെ സൂചിപ്പിക്കുന്നു. ഈ രാജ്യത്തിൽ എന്ന
പോലെ വിലാത്തിയിലും ഉപ്പുപണിയും കച്ചവടവും സൎക്കാരുടെ കൈ
യായി നടക്കുന്നു. ആ നല്ല വെടിപ്പുള്ള ഉപ്പിനെ റാത്തൽ ഒന്നിന്നു ഒർ
അണ വാങ്ങി വില്ക്കുന്നു. ജൎമ്മനിരാജ്യത്തിൽ മാത്രം ഓരോ ആണ്ടിൽ അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/86&oldid=186676" എന്ന താളിൽനിന്ന് ശേഖരിച്ചത്