താൾ:CiXIV131-4 1877.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 80 —

മറ്റൊരു സ്ഥലത്തു 60 വയസ്സുള്ള നായരു
ടെ തലക്കു എണ്ണ കുടിച്ച തുണിയെ ചുറ്റി അ
തിന്നു തീ കൊടുത്തു കത്തുന്ന പന്തങ്ങളോടു
അവന്റെ മൈയിക്കു കുത്തി പണം ഒളിപ്പി
ച്ച ഇടത്തെ കാണിക്കേണ്ടതിന്നു ഉപദ്രവിച്ചി
രുന്നു.

ഇങ്ങനെ ദുഷ്ടതയും സാഹസവും വൎദ്ധി
ക്കുന്നതു കോയ്മ കണ്ടപ്പോൾ കുറ്റക്കാരെ പിടി
ച്ചു ശിക്ഷിക്കേണ്ടതിന്നു, പോയ ആണ്ടിലേ
മാൎച്ചമാസത്തിൽ 87 പുതുനിയമക്കാരെ ഏറ മ
ലയാളത്തിൽ നിയമിച്ചു. അതിനാൽ കൂട്ടുകവ
ൎച്ചമുതലായ ബാധകൾ ശമിച്ചു തുടങ്ങി. മെയി
ലെ സേഷനിൽ 39ഉം ജൂനിൽ 32ഉം മറ്റും
വിശേഷിച്ചു സെപ്തമ്പ്രിൽ 88ഉം കൂട്ടുകവൎച്ച
ക്കാരുടെ കുറ്റം തെളിഞ്ഞു ന്യായമായ ശിക്ഷ
അവൎക്കു കിട്ടിപ്പോകയും ചെയ്തു.

75—76 ആമതിൽ കോയ്മക്കറിവു കിട്ടിയ
53 കൂട്ടുകവൎച്ചയിൽനിന്നു 44ന്നു കുറ്റിയും 257
കുറ്റക്കാൎക്കു ശിക്ഷയും ഉണ്ടായിരുന്നു. ഇങ്ങ
നെ മലയാളനാട്ടിന്നു പിന്നെയും നിൎഭയവും
വലിയ ആശ്വാസവും വന്നു തുടങ്ങിയിരി
ക്കുന്നു.

10 5/3 ശേർ അരി കോഴിക്കോട്ടിലും 7 8/7 വ
യനാട്ടിലും വിറ്റുവരുന്നു. 8 താലൂക്കുകളിൽ
മസൂരിയും 5 താലൂക്കുകളിൽ ഛൎദ്ദ്യതിസാരവും
ഉണ്ടു. 96 പേൎക്കു കൊളത്തൂർ നിരത്തിൽ പ
ണി കുല്പിച്ചിരിക്കുന്നു.

കോഴിക്കോടു:- നാട്ടുപുറങ്ങളിൽ ഉള്ള
എഴത്തുപള്ളികളിൽ പഠിപ്പിക്കുന്ന ഗുരുക്കന്മാ
ൎക്കു യൂരോപ പഠിപ്പുക്രമത്തിൽ അറിവും ശീല
വും വരുത്തേണ്ടതിന്നു 15 പേരോളം കോഴി
ക്കോട്ടിലെ ഗുരുനാഥശാലയിൽ Normal school
ചേൎത്തു അവരെ 5ആം തരം പരീക്ഷയിൽ
നേടുവാൻ തക്കവണ്ണം പഠിപ്പിച്ചു വരുന്നു.
അവിടെ പഠിക്കുന്ന നാട്ടുഗുരുക്കന്മാൎക്കു കോയ്മ
യിൽനിന്നു ഭക്ഷണച്ചെലവിന്നായി 3—5 രൂ.
നീക്കികൊടുക്കുന്നു. അവൎക്കു പഠിക്കുന്ന ശീലം
വരേണ്ടതിന്നു ആദ്യപാഠക്കാരെ പഠിപ്പിക്കുന്ന
ഒരു അഭ്യസനശാലയെ (Practising Branch)
ഉണ്ടാക്കുവാൻ പോകുന്നു.

വയനാടു:- തെക്കുകിഴക്കു വയനാടു
ഒന്നാം ഏപ്രിൽ തൊട്ടു നീലഗിരിയോടു ചേ
ൎത്തതിനാൽ ആ പ്രദേശത്തിൽ പാൎക്കുന്ന കാ
പ്പിത്തോട്ടക്കാൎക്കു ദൂരെയുള്ള മാനന്തവാടിക്കു
പോകുന്ന തൊല്ല നീങ്ങി അടുത്ത ഒത്തകമ
ണ്ടിൽ അവൎക്കു എളുപ്പത്തിൽ കാൎയ്യാദികളെ
ചട്ടപ്പെടുത്തുവാൻ സംഗതി വന്നു.

സിംഹളം:- മന്നാറ്റിൽ പിടിച്ച മുത്തു
ച്ചിപ്പികളെ ആയിരത്തിന്നു 45—46 ഉറുപ്പിക
പ്രകാരം സിംഹളക്കോയ്മ ലേലത്തിൽ വില്ക്കു
ന്നു. മാൎച്ച 30 ൹ ഓളം കോയ്മയുടെ ഓഹരി
യിൽ 1,10,600 രൂ. പെട്ടിരുന്നു.

ബൊംബായി:- പഞ്ചം തുടങ്ങിയ
നാൾതൊട്ടു ഏറിയവർ ബൊംബായിലേക്കു
തെറ്റിയിരിക്കുന്നു. മുമ്പെ ഒരു ആഴ്ചവട്ട
ത്തിൽ 340 പേർ മരിച്ചിരിക്കെ ഇപ്പോൾ 700
ഒാളം ഒരു വാരത്തിൽ മരിക്കുന്നു. ബൊം
ബായിൽ സങ്കേതം പ്രാപിച്ച 30,000 പേരിൽ
നിന്നു ആഴ്ച ഒന്നിൽ 350 വരെ ആൾ മ
രിക്കുന്നതു ഭയങ്കരം. ആ തോയപ്പെട്ട മനു
ഷ്യർ ഉക്കുടിപ്പാൎപ്പു വിശപ്പു പനി മുതലായ
വ്യാധികളാൽ എന്തെല്ലാം സഹിച്ചിട്ടുണ്ടായി
രിക്കേണം മേൽ പറഞ്ഞ വിധത്തിൽ അവൎക്കു
മരണം ഭവിച്ചാൽ രണ്ടു കൊല്ലം കൊണ്ടു അവർ
തീൎന്നു പോകുമല്ലൊ കഷ്ടം.

ധൎമ്മമറാമത്തു പണിക്കാർ 2,58,700 ഒാളം
ൟ സംസ്ഥാനത്തിൽ വൎദ്ധിച്ചിരിക്കുന്നു. ധാ
ൎവ്വാടിൽ ഛൎദ്ദ്യതിസാരം ബാധിച്ചിരിക്കുന്നു.

കാലികാത:- കാലികാതയിലേ മേല
ദ്ധ്യക്ഷനും ചെന്നപ്പട്ടണം ബൊംബായി കള
മ്പു എന്നീ നഗരങ്ങളിലെ അദ്ധ്യക്ഷന്മാരും
കൂടി കാലികാതയിലേ മേലദ്ധ്യക്ഷപള്ളിയിൽ
മാൎച്ച 11 ൹ വേദപണ്ഡിതന്മാരായ കാല്ത്ത വെൽ
സാൎജ്ജന്തു എന്നീ ഉപദേഷ്ടാക്കന്മാൎക്കു ഹസ്താൎപ്പ
ണത്താൽ ഈ പ്രേരണാദ്ധ്യക്ഷ സ്ഥാനത്തെ
(Missionary Bishops) നല്കിയിരിക്കുന്നു.

നേപാളം:- ശ്രീ ജംഗ് ബഹാദരി
ന്റെ ഒരുമിച്ചു 3 രാജ്ഞിമാർ ഉടന്തടിയായി
മരിച്ചിരിക്കുന്നു.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/84&oldid=186674" എന്ന താളിൽനിന്ന് ശേഖരിച്ചത്