താൾ:CiXIV131-4 1877.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 75 —

തു കൂടാതെ വിശേഷിച്ചു കടപ്പുറത്തിന്നടുത്ത ഭൂമിയുടെ ൧൫—൨൦ കോൽ
ആഴത്തോളം കുഴിച്ചപ്പോൾ കണ്ട അട്ടികൾ ആവിതു: അതികടുപ്പമുള്ള
ചെങ്കൽ പാറ മേല്പാടോളം എത്താത്ത സ്ഥലങ്ങളിൽ തരിച്ചെമ്മണ്ണൊ
ചെമ്മണ്ണൊ, പിന്നെ കടുത്ത ചെങ്കല്പാറയും അതിൻ കീഴെ ചേടിക്കല്ലും
വഴിയെ പല നിറമുള്ള ചേടിയും ചേടിയിൽ ഇടക്കിടെ വെണ്കൽ മുത
ലായി കല്ലുകളുടെ കണ്ടങ്ങളും, അതിന്റെ താഴെ ചെമ്പിച്ചതും നീലിച്ച
തുമായ കളിമണ്ണും, ശേഷം ഉറെച്ച ചേറും ആയതിന്റെ അടിയിൽ മര
വും മരക്കണ്ടങ്ങളും ഇരുന്നലും കരിഞ്ഞ (പയൻ) പയനി മരക്കായ്കളും
തീയിൽ ഇട്ടപ്പോൾ കുന്തുരുക്കവാസനയുള്ള പശയും ഇടക്കിടെ ഉരുകി
യ ഒരു വക ഇരിമ്പും, ഒടുവിൽ കടൽ പൂഴിയും എന്നീ അട്ടികളെ കിട്ടിയ
തു. (മാടായ്പാറ, കണ്ണനൂർ മുതലായ സ്ഥലങ്ങളിൽ ഇങ്ങിനെ കണ്ടെത്തി
യതു.) ഇതെല്ലാം വിചാരിച്ചാൽ മലയാള ഭൂമി പല ഭൂകമ്പങ്ങളാൽ 1-2
പ്രാവശ്യം താഴുകയും പൊന്തുകയും ചെയ്തിരിക്കുന്നു, എന്നു നിനെപ്പാൻ
സംഗതിയുണ്ടു, ഇങ്ങിനെ തീയും വെള്ളവും കൂടി ഈ നാട്ടിന്റെ മുഖ
ത്തിന്നു ഏറിയോരു മാറ്റത്തെ വരുത്തിയ പ്രകാരം തെളിവായിരിക്കുന്നു.
ഇതു ഭൂമിയുടെ ആദികാലത്തു നടന്നായിരിക്കും.

ഇന്നേയോളവും മഴനീൎച്ചാലുകളും മറ്റും ഭൂമുഖത്തെയും കടൽ ത
ന്റെ കരയെയും മാറ്റിക്കൊണ്ടിരിക്കുന്നു. [പഴക്കമുള്ള പടകളാലും ചരി
ത്രത്താലും കിഴവന്മാരുടെ പഴമയാലും കടൽ ചിലേടത്തു അള്ളിയും
വാൎന്നും കരയെ തിന്നിരിക്കുന്നു എന്നറിയാം. 1342 ക്രി. ആ. കടലോര
ത്തിൽ നടക്കാവും വഴിയമ്പലങ്ങളും തണ്ണീൎപ്പന്തൽ കിണറുകളും ഉണ്ടാ
യിരുന്നു, അവ കാണാതെ പോയിരിക്കുന്നു. കായങ്കളത്തു അഴിക്കു വടക്കു
തൃക്കുന്നു പുഴക്കൽ കടലിൽ ഓരോ കല്പണികൾ ഇന്നും കാണ്മാൻ ഉണ്ടു .)

1. പേർ വടക്കുള്ള ഗോകൎണ്ണം തുടങ്ങി തെക്കുള്ള കന്യാകുമാരിവരെ
ക്കും നീണ്ടു കിടക്കുന്ന ഭൂമിക്കു പണ്ടേ കേരളം എന്ന പേർ നടന്നെങ്കിലും,
ഇപ്പോൾ കാഞ്ഞിരോട്ടു (ചന്ദ്രഗിരി) പുഴയുടെ തെക്കുള്ള അംശത്തിന്നു
മാത്രം കേരളം എന്നു ദുൎല്ലഭമായും,. മലയാളം എന്നു സാധാരണമായും
പറഞ്ഞു വരുന്നു. തെൻകൎണ്ണാടകജില്ല, കൊച്ചി ശീമ, എന്നിവറ്റിൻ
ഇടയിൽ കിടക്കുന്ന മലയാള കൂറുപാട്ടിന്നത്രെ മലയാളം, എന്ന പേരിനെ
വിശേഷിച്ചു കൊള്ളിക്കാറുള്ളൂ.

ക്രിസ്താബ്ദത്തിന്നു മുമ്പിലുള്ള മൂന്നാം നൂറ്റാണ്ടിൽ അശോകമഹാ
രാജാവു* കല്ലിൽ കൊത്തിച്ച എഴുത്തു പ്രകാരം കേരള പുത്ര, എന്ന കേ
രള രാജാവിന്റെ പേർ കാണുന്നു. അക്കാലം മലയാളത്തിന്റെ ഒരു

* മൊൎയ്യ സ്വരൂപക്കാരനും ചന്ദ്രഗുപൂന്റെ പേര മകനുമായ അശോകൻ 250 ക്രി. ആ.
മുമ്പെ പാടലി പുത്രയിൽ കിരീടം ധരിച്ച ശേഷം ഓരോ എഴുത്തുകളെ പാറയിൽ കൊത്തിച്ചതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/79&oldid=186669" എന്ന താളിൽനിന്ന് ശേഖരിച്ചത്