താൾ:CiXIV131-4 1877.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 73 —

ൎവിൿ എന്ന പ്രഭു തന്റെ അനുചാരികളുമായി മുല്പുക്കു, ലങ്കസ്തർ തമ്പു
രാനെയും അവന്റെ ചില നായകന്മാരെയും വെട്ടിക്കൊന്നു. എന്നാറെ
യോൎക്ക തമ്പുരാൻ പടധൎമ്മം ചൊല്ലി, രാജാവിനു സുഖമാകുവോളം നാ
ട്ടിനെ വാഴുവാൻ നിശ്ചയിച്ചു. പിന്നെ നാലു സംവത്സരം പടവെട്ടൽ
ഇല്ലെങ്കിലും, ശ്രേഷ്ഠത്വം നിമിത്തം രാജ്ഞിക്കും യോൎക്ക തമ്പുരാനും ത
മമിൽ ഉണ്ടായ വായ്പടകൾക്കു ഒരു അവസാനവുമില്ല. സാധുവും സുശീ
ലനുമായ രാജാവു എന്തു തന്നെ ചെയ്താലും പിണക്കക്കാരെ മാത്രം സമാ
ധാനപ്പെടുത്തുവാൻ കഴികയില്ല. 1459ാമതിൽ വൈരം മുഴുത്തു വന്നാറെ,
സപ്തംബർ 23ാം ൹ ബ്ലോൎഹീത്ത് എന്ന സ്ഥലത്തിൽ ഇരുപക്ഷക്കാർ
തമ്മിൽ എതിരിട്ടപ്പോൾ, ലങ്കസ്ത്രിയപട്ടാളങ്ങൾ പ്രബലപ്പെട്ടു, യോൎക്ക്യ
രെ ഛിന്നഭിന്നമാക്കി. എന്നതിൽ പിന്നെ യോൎക്ക്യപ്രധാനസേനാപതി
മാർ രാജ്യത്തെ വിട്ടു ഒളിച്ചു പാൎത്തപ്പോൾ, രാജ്ഞി മന്ത്രിസഭയെ കൂട്ടി,
ആ വക നായകന്മാരെ പിഴുക്കിക്കളഞ്ഞു. എങ്കിലും ലങ്കസ്ത്രിയർ പ്രാപി
ച്ച വീൎയ്യം ക്ഷണികമത്രെ. വൎവ്വിൿപ്രഭുവും യോൎക്കിന്റെ പുത്രനായ എ
ദ്വൎദും കുറയ നേരം ഒളിച്ചിരുന്ന ശേഷം, ഇംഗ്ലന്തിലേക്കു മടങ്ങി ചെന്നു,
ആശ്രിതന്മാരെ കൂട്ടി രാജപക്ഷക്കാരോടു പോർ തുടങ്ങി അവരെ ജയിച്ചു,
രാജാവിനെ പിടിച്ചു തടവിലാക്കി. ഇതിനെ രാജ്ഞി അറിഞ്ഞപ്പോൾ
മകനെ ചേൎത്തു, സ്കോത്ത്ലന്തിലേക്കു ഓടിപ്പോയി. ഈ വൎത്തമാനം ഐ
യൎലന്തിൽ ഒളിച്ചു പാൎക്കുന്ന യോൎക്ക തമ്പുരാൻ കേട്ടു, ബദ്ധപ്പെട്ടു ലൊ
ണ്ടനിലേക്കു മടങ്ങി ചെന്നു രക്ഷാപുരുഷസ്ഥാനം വീണ്ടുകൊണ്ടതല്ലാ
തെ, കിരീടം തന്റെ അവകാശം എന്നു ധൈൎയ്യത്തോടെ പറഞ്ഞു. എ
ങ്കിലും മന്ത്രിസഭ ആ വാക്കിൽ രസിക്കായ്കകൊണ്ടു: രാജാവു ജീവപൎയ്യന്തം
വാഴേണം, അവൻ മരിച്ചാൽ അവന്റെ പുത്രനല്ല, യോൎക്കതമ്പുരാൻ
താനോ, അവന്റെ ശേഷക്കാരിൽ വല്ലവനോ രാജമുടി എല്ക്കേണം, എ
ന്നൊരു തീൎപ്പിനെ ഉണ്ടാക്കി. ഇതു നിമിത്തം രാജ്ഞി അത്യന്തം വെറുത്തു
യുദ്ധത്തിനു വട്ടം കൂട്ടി, പോർ തുടങ്ങിയതിൽ യോൎക്കപക്ഷം തോല്ക്കയും
തമ്പുരാൻ പടുകയും ചെയ്തു. പിന്നെ ഇരുപക്ഷക്കാരും കുറയ കാലത്തോ
ളം വെവ്വേറെ ജയിക്കയും അപജയപ്പെടുകയും ചെയ്ത ശേഷം, പുതിയ
യോൎക്കതമ്പുരാനായ എദ്വൎദ രാജപക്ഷക്കാരായ ലങ്കസ്ത്രിയരെ എതിരിട്ടു
കുറച്ചുകളഞ്ഞു. എങ്കിലും രാജ്ഞി ധീരന്മാരും മൂൎക്ക‌്വന്മാരുമായ യോദ്ധാ
ക്കളെ കൂട്ടി, ലൊണ്ടൻ നഗരത്തിന്റെ നേരെ ചെന്നു, സന്ത അല്പാനിൽ
രണ്ടാമതു ഒരു പട വെട്ടി വൎവ്വിക്കിന്റെ പട്ടാളങ്ങളെ ഛിന്നഭിന്നമാക്കി,
ബദ്ധനായ രാജാവിനെയും വിടുവിച്ചു. ജയം കൊണ്ടശേഷം അവൾ
ലൊണ്ടനിൽ പ്രവേശിക്കാതെ, പോൎക്കളത്തിൽ തന്നെ താമസിച്ചു, പട
യാളികൾക്കു ചുറ്റുമുള്ള നാടുകളെ കൊള്ളയിടുവാൻ സമ്മതിച്ചു. അതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/77&oldid=186667" എന്ന താളിൽനിന്ന് ശേഖരിച്ചത്