താൾ:CiXIV131-4 1877.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 67 —

തിൽ ഒന്നിൽ വളരെ ഉമി കൂടികിടപ്പുണ്ടായിരുന്നു. ഭൎത്താവു ഏകദേശം
150 ഉറുപ്പിക വിലെക്കുള്ള ഒരു വെള്ളിവാളം എടുത്തു, ആ ഉമിയിൽ കുഴി
ച്ചിട്ട ശേഷം, ചെക്കനെ വിളിച്ചു ആ ഉമി ഒക്ക കോരി മറ്റൊരു പുരയിൽ
ആക്കേണ്ടതിന്നു കല്പിച്ചു. ചെക്കൻ പതിവു പ്രകാരം പാട്ടും പാടികൊ
ണ്ടു ഒരു കൊട്ട എടുത്തു പണിയും തുടങ്ങി. ക്രമേണ അടിയിൽ എത്താ
റായപ്പോൾ, വെളുവെളുങ്ങനെ മിന്നുന്ന വെള്ളിക്കട്ടി കണ്ടു, അത്യന്തം സ
ന്തോഷിച്ചു. (അങ്ങിനെത്ത സന്ധിയിങ്കൽ സന്തോഷം വരാത്തതു ആ
ൎക്ക?) ഇതു എങ്ങിനെ ഇവിടെ വന്നു? ആർ ഇതു ഇവിടെ വെച്ചു? എന്നു
വിചാരിച്ചു ആശ്ചൎയ്യപ്പെട്ടു. പക്ഷെ യജമാനൻ ഇതു ഇവിടെ സൂക്ഷിച്ചു
വെച്ചിട്ടു, ഇപ്പോൾ കേവലം മറന്നു പോയതായിരിക്കും, അല്ലെങ്കിൽ ഒരു
അരൂപി എനിക്കു വേണ്ടി ഇതു ഇവിടെ വെച്ചിരിക്കും, എന്നു അവൻ വി
ചാരിച്ചു. പിന്നെ ഇതുകൊണ്ടു എന്തു വേണ്ടു, എന്നു ചിന്തിപ്പാൻ തുട
ങ്ങി. എന്റെ യജമാനന്നു കൊണ്ടു പോയി കൊടുക്കയൊ? അയ്യൊ! അതു
ചെയ്വാൻ മനസ്സു വരുന്നില്ല. എന്നാൽ എടുത്തു ഒളിച്ചു വെക്കട്ടെ, എങ്കി
ലും യജമാനൻ അതു അറിഞ്ഞാലൊ കാൎയ്യം എന്തായിതീരും? എങ്ങിനെ
ആയാലും തല്ക്കാലത്തേക്കു ഒളിച്ചു വെക്ക തന്നെ. പിന്നെ തരം കിട്ടിയ
ഉടനെ യജമാനന്റെ പണി ഉപേക്ഷിച്ചു, വെള്ളിയും എടുത്തു പൊയ്ക്ക
ളയാം, എന്നു മനസ്സിൽ തീൎച്ചവരുത്തി. എന്നാൽ ഇതു എവിടെ സൂക്ഷി
ച്ചു വെക്കേണ്ടു? എന്നുള്ള വിചാരം തുടങ്ങി. ഈ വക ചിന്ത നിമിത്തം
പാട്ടങ്ങു നിന്നു. ഇതുകൊണ്ടു എന്തു പ്രയോഗം ചെയ്യാം? എന്നതിനെ കു
റിച്ചും വലിയ കലക്കം ആയി. ഒരു നിലം മേടിക്കുകയൊ, അല്ല ഒരു വീടു
വാങ്ങുകയൊ ഏതു നന്നു? പക്ഷെ തനിക്കു ഒരു ഭാൎയ്യ വേണ്ടുമ്പോൾ ഉത
കുവാൻ തക്കവണ്ണം ഇതു ബേങ്കിൽ ഇട്ടാൽ നന്നായിരിക്കും, എന്നും വിചാ
രിച്ചു. ഈ വക വിചാരങ്ങളും ചിന്തകളും മുഴുത്തു ഉറങ്ങുവാൻ ചെന്നുകി
ടന്നു, എങ്കിലും കിട്ടിയ നിധിയെ കുറിച്ചുള്ള വിചാരംകൊണ്ടും അതു എ
ങ്ങിനെ ഉപയോഗിക്കേണ്ടു? എന്നുള്ള ആകുലം നിമിത്തവും ഉറക്കം അ
ശേഷം വന്നില്ല. നേരം പുലൎന്നെങ്കിൽ കൊള്ളായിരുന്നു, എന്നു ആശി
ച്ചുംകൊണ്ടു തന്റെ പായിൽ തിരിഞ്ഞും മറിഞ്ഞും രാത്രി ഒരു പ്രകാരേ
ണ കഴിച്ചു കൂട്ടി എന്നെ വേണ്ടു.

ഒടുവിൽ നേരം പുലൎന്നു, അവൻ എഴുനീറ്റു പതിവു പോലെ പണി
ക്കു പുറപ്പെട്ടു. എങ്കിലും ചിരിപ്പാനോ പാടുവാനൊ കഴിയാതവണ്ണം അ
വന്റെ ഹൃദയം ചിന്തകളാൽ ഭാരപ്പെട്ടിരുന്നു. സാക്ഷാൽ ബഹു നിൎഭാഗ്യം
അനുഭവിച്ചു.

അന്നേരം യജമാനി പുറത്തു വന്നു, എല്ലാ രാവിലെയും ഉള്ളപോ
ലെ ചെക്കൻ പാടുന്നില്ല എന്നും, അവന്റെ മനസ്സിൽ, ഏതാണ്ടൊരു

5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/71&oldid=186661" എന്ന താളിൽനിന്ന് ശേഖരിച്ചത്