താൾ:CiXIV131-4 1877.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

എന്നു അവന്നു ഒരു ഗണ്യമില്ല. ലോകം എന്നൊന്നുണ്ടൊ ഇല്ലയോ, അ
ല്ല അതുള്ളതുകൊണ്ടു തനിക്കു എന്തൊ ഏതൊ, എല്ലാം ഒരുപോലെയ
ത്രെ. തന്റെ അത്താഴം ഉണ്ടു കഴിഞ്ഞാൽ, തന്റെ പരുപരുത്ത വിരി
പ്പിൽ കിടന്നു, പുലരുന്നതുവരെ ഒരു ഒറ്റ ഉറക്കമായി സുഖിച്ചു ഉറങ്ങും.

യജമാനന്റെ ഭാൎയ്യ ഈ ചെക്കൻ നിത്യം സന്തോഷമുള്ളവനായിരി
ക്കുന്നതും, തന്റെ ഭൎത്താവു പകലിൽ ആധിയും വിഷാദവും പിടിച്ചവനെ
പോലെ നടക്കുന്നതും, രാത്രിയിൽ അല്പം ഉറക്കം ആഗ്രഹിച്ചും തിരിഞ്ഞും
മറിഞ്ഞും കിടന്നാലും മനസ്സിൽ നിറഞ്ഞ വിചാരങ്ങളാൽ ഉറക്കം വരാ
തെ വലയുന്നതും കണ്ടിട്ടു, തന്നിൽ തന്നെ പറയുന്നു: എന്റെ ഭൎത്താവിന്നു
ഇത്ര എല്ലാം ഐശ്വൎയ്യം ഉണ്ടായിട്ടും, അവന്റെ മനസ്സിൽ ഒരു സുഖവും
ഇല്ല. രാത്രിയിലൊ പകലിലൊ അവന്നു ഒരു ആശ്വാസവും ഇല്ല, പശു
ക്കളെ മേയ്ക്കുന്ന ഈ ചെക്കന്നുള്ള സന്തോഷത്തിന്റെ പാതിയും ഇവന്നി
ല്ല. ചെക്കന്നു മാസാന്തരം അല്പം ചില പൈശമാത്രമെ കിട്ടുന്നുള്ളു, എ
ന്നിട്ടും അവന്നു സന്തോഷമല്ലാതെ ഒന്നും ഇല്ല. ഇതിന്നു എന്തു കാരണം
ആയിരിക്കും?

ഇങ്ങിനെ മനസ്സിൽ വിചാരിച്ചിട്ടു ഒരു നാൾ തന്റെ ഭൎത്താവോടു:
പ്രാണനാഥ, നിങ്ങൾ വലിയ ധനവാൻ അല്ലൊ, ഏറിയ ദ്രവ്യം നിങ്ങൾ്ക്ക
കുന്നിച്ചു കിടക്കുന്നു, നിലം പറമ്പുകളും അനവധിയുണ്ടു, എന്നിട്ടും ചിന്ത
യും വ്യാകുലവും നിങ്ങളിൽ നിറഞ്ഞിരിക്കുന്നു. എപ്പോഴും വലിയ അരി
ഷ്ടന്റെ ചേൽ നടക്കുന്നു. നിങ്ങളുടെ സമ്പത്ത രാവും പകലും നിങ്ങൾ
ക്ക അശേഷം സുഖം എത്തിക്കുന്നപ്രകാരം കാണുന്നില്ല. നമ്മുടെ പശു
ക്കളെ നോക്കുന്ന ചെക്കന്നുള്ള സന്തോഷത്തിന്റെ ലേശം പോലും നി
ങ്ങൾക്കില്ലല്ലൊ, അവന്നു ഒരു ആധിയും ഇല്ല വിചാരവും ഇല്ല, മുഖം എ
പ്പോഴും തെളിഞ്ഞിരിക്കുന്നു. നിങ്ങൾ എപ്പോൾ അവനെ നോക്കിയാലും
ചിരിക്കയും പാടുകയും ചെയ്യുന്നവനായിക്കാണും എന്നു പറഞ്ഞു.

അതിന്നു ഭൎത്താവു പറഞ്ഞു: അങ്ങിനെയൊ? നാളെ നേരം പുലരു
ന്നതുവരെ ക്ഷമിക്ക, അപ്പോൾ അവന്റെ മാതിരി എങ്ങിനെ, എന്നു നീ
നന്നായി നോക്കികൊള്ളേണം. നാളെ അവൻ ചിരിക്കയും പാടുകയും
ചെയ്യുന്നതു നീ കാണും, എന്നു തോന്നുന്നില്ല. അവന്റെ മുഖത്തു അത്ര
സന്തോഷവും ഉണ്ടാകയില്ല.

അതിന്നു ഭാൎയ്യ കൊള്ളാം, രാവിലെ ചെക്കന്റെ ചേൽ എങ്ങിനെ ഇരി
ക്കും, എന്നു നോക്കിക്കൊള്ളാം എന്നു സമ്മതിച്ചു. എങ്കിലും ഒരു രാത്രി
കൊണ്ടു ഭൎത്താവു പറഞ്ഞപ്രകാരമുള്ള മാറ്റം ചെക്കനിൽ ഉണ്ടാകും,
എന്നു അവൾ വിശ്വസിച്ചില്ല.

അവരുടെ ഭവനത്തിന്റെ പിൻപുറത്തു പല ചെറുപുരകൾ ഉള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/70&oldid=186660" എന്ന താളിൽനിന്ന് ശേഖരിച്ചത്