താൾ:CiXIV131-4 1877.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 3 —

പശകൊണ്ടു പറ്റിച്ചിരിക്കുന്നു എന്നും അറിഞ്ഞു, ഒരു കത്തി എടുത്തു
കീറി കടലാസ്സുകളെ വേൎപ്പെടുത്തിയപ്പോൾ 50 പൌണ്ടിന്റെ ഒരു ഹുണ്ടി
ക ഇതാ പുസ്തകത്തിൽ കണ്ടു സന്തോഷിച്ചു. താൻ ആ പുസ്തകത്തെ
ഒന്നര സംവത്സരത്തിന്നു മുമ്പെ ഒരു ചില്ലറവാണിഭനോടു വിലെക്കു വാ
ങ്ങിയതുകൊണ്ടു ആ പണം എടുത്തു അനുഭവിപ്പാൻ തനിക്കു ന്യായം
ഉണ്ടോ ഇല്ലയോ, എന്നു അറിയേണ്ടതിനു ആയാളുടെ അടുക്കൽ ചെന്നു,
കാൎയ്യത്തെ അറിയിച്ചു. എന്നാറെ വാണിഭൻ ഹാ സ്നേഹിതാ, ബഹു
കാലം ലന്തരുടെയും ഇംഗ്ലിഷ്കാരുടെയും കപ്പലുകളിൽ പണി ചെയ്തു
വയസ്സനായി തന്റെ നാട്ടിലേക്കു മടങ്ങി വന്നു ഇവിടെ മരിച്ച ഒരു വസ്തു
ക്കാരന്റെ വീട്ടുസാമാനങ്ങളെ ലേലം വിളിച്ചു വില്ക്കുമ്പോൾ, ഞാൻ അ
വന്റെ വേദപുസ്തകത്തെ മറ്റുള്ള ചരക്കോടു കൂടെ വാങ്ങി ഇത്ര വലിയ
നിധി അതിന്റെ അകത്തു ഉണ്ടു എന്നു ഞാൻ അറിഞ്ഞിട്ടില്ല. നിങ്ങൾ
പുസ്തകത്തെ എന്നോടു വാങ്ങിയ സമയത്തിൽ ഈ മുതലിനെകൊണ്ടു
ഒർ അറിവുമുണ്ടായതുമില്ല. ഹുണ്ടിക എനിക്കുള്ളതല്ല, അതു എനിക്കു
വേണ്ടാ. മരിച്ചവന്റെ സംബന്ധക്കാരും അവകാശികളും ആരുമില്ല.
അതു കൂടാതെ തന്റെ പുസ്തകത്തെ വാങ്ങി, നല്ലവണ്ണം വായിക്കുന്നവനു
ഈ ധനം കിട്ടേണം, എന്നു വിചാരിച്ചിട്ടത്രെ അക്കിഴവൻ ഹുണ്ടിക അ
വിടെ വെച്ചു പോന്നു, എന്നു എനിക്കു തോന്നുന്നു. ആകയാൽ ഇതു ദൈ
വം നിങ്ങൾക്കു സമ്മാനിച്ചു തന്ന അനുഗ്രഹം തന്നെ എന്നു വാണിഭൻ
പറഞ്ഞു, ഇരുവരും സന്തോഷിച്ചു ദൈവത്തെ സ്തുതിക്കയും ചെയ്തു . പി
ന്നെ നെയ്ത്തുകാരൻ താൻ വാങ്ങിയ കടം വീട്ടി, ക്ഷാമം തീരുവോളം സങ്ക
ടം കൂടാതെ നാൾ കഴിച്ചു, മറ്റും ചില ദരിദ്രക്കാൎക്കു സഹായം ചെയ്തു
ദുഃഖിതൎക്കു ആശ്വാസത്തെ വരുത്തി. ക്ഷാമം തീൎന്നശേഷം അവൻ ഒരു
പുതിയ ഭവനത്തെ കെട്ടി സൌഖ്യത്തോടെ പാൎക്കയും ജീവപൎയ്യന്തം
ദൈവനാമത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. അവന്റെ മകൻ ദൈ
വഭക്തിയുള്ളൊരു ഗുരുനാഥനായി തീൎന്നു, താൻ പഠിപ്പിച്ച കുട്ടികളോടു
ദൈവത്തിന്റെ സ്നേഹത്തെ കുറിച്ചു സംസാരിച്ചപ്പോൾ, പലപ്പോഴും
ക്ഷാമകാലത്തിൽ അഛ്ശനു ഉണ്ടായ ദൈവസഹായത്തെ അറിയിക്കയും
ചെയ്തു. ഈ നെയ്ത്തുകാരനെ പോലെ ദൈവത്തിൽ ആശ്രയിച്ചു, അവ
ന്റെ കൃപെക്കായിട്ടു കാത്തിരിക്കുന്ന ഏവൎക്കും ക്ഷാമകാലത്തിലും മറ്റ
എല്ലാകാലങ്ങളിലും ദൈവത്തിന്റെ സഹായവും അനുഗ്രഹവും, അവ
രുടെ ആണ്ടുകൾ തീൎന്നശേഷം നിത്യ മഹത്വവും സന്തോഷവും ഉണ്ടാകും
നിശ്ചയം.

1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/7&oldid=186596" എന്ന താളിൽനിന്ന് ശേഖരിച്ചത്