താൾ:CiXIV131-4 1877.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE.

Vol. IV. APRIL 1877. No. 5.

EARTHLY CARE.

ഒർ ഉചിത കഥ.

കുറയൊ ഏറയൊ ഉണ്ടായാലും വേലക്കാരന്റെ ഉറക്കം മധുരം, ധന
വാന്റെ തൃപ്തിയൊ അവനെ ഉറങ്ങുവാൻ വിടുന്നില്ല, (പ്രസംഗി 5, 11.)
എന്നു ജ്ഞാനിയായ ശലോമോൻ രാജാവു പണ്ടു പറഞ്ഞ വാക്കിനു താ
ഴെ വരുന്ന കഥ നല്ലൊരു ഉദാഹരണം, എന്നു തോന്നുകയാൽ വായന
ക്കാരുടെ സന്തോഷത്തിന്നായി അതു ഭാഷാന്തരപ്പെടുത്തി എഴുതുന്നു.

പണ്ടു വലിയൊരു ധനവാൻ ഉണ്ടായിരുന്നു. അവന്നു പൊൻ, വെള്ളി,
നിലമ്പറമ്പുകൾ, കന്നുകാലികൾ എന്നിവ അനവധി ഉണ്ടായിരുന്നു,
എന്നാൽ അവന്റെ സമ്പത്തു എത്ര പെരുകിയിരുന്നിട്ടും, അവന്നു സുഖം
ഒട്ടും ഉണ്ടായില്ല. രാവും പകലും മനസ്സിൽ ചിന്തയും കലക്കവും അത്രെ
ഉണ്ടായിരുന്നുള്ളൂ. ചിലപ്പോൾ അവൻ ആകാശത്തുനിന്നു മഴ ഉണ്ടാകയി
ല്ല, തോടുകൾ ഒക്ക വറണ്ടു പോകും, എന്നും അതിനാൽ തന്റെ വിളവുകൾ
ഒക്ക ഉണങ്ങി കരിഞ്ഞു പോകും എന്നു വിചാരിച്ചു ഭയപ്പെടും. മറ്റു ചില
പ്പോൾ കള്ളന്മാർ വന്നു തന്റെ മുതലൊക്കെ കുത്തിക്കുവൎന്നുകൊണ്ടു പോ
കയൊ, അല്ലെങ്കിൽ സൎവ്വവും തീകൊണ്ടു നശിച്ചുപോകയൊ ചെയ്യും.
എന്നു വിചാരിച്ചിട്ടു കലക്കം കൊള്ളും. ചുരുക്കി പറഞ്ഞാൽ ഒന്നല്ലെ
ങ്കിൽ മറ്റൊന്നു ചൊല്ലി, അവന്റെ മനസ്സിൽ വിനനാഴിക പോലും സമാ
ധാനവും സന്തോഷത്തിന്റെ ലവലേശവും ഇല്ലാതെ ഇരുന്നു.

ഈ ധനവാന്നു പശുക്കളെ നോക്കുന്ന ഒരു ചെക്കൻ ഉണ്ടു. അവ
ന്റെ മുഖം എപ്പോഴും പ്രസന്നമായതു, ദിവസം മുഴുവൻ ആനന്ദിച്ചു
പാടികൊണ്ടിരിക്കുന്നതു അവന്റെ ശീലം. രാവിലെ പശുക്കളെ മേയ്പാൻ
പുറത്തു കൊണ്ടു പോകുമ്പോൾ സന്തോഷം നിറഞ്ഞവൻ, വൈകുന്നേരം
തിരിച്ചു വരുമ്പോൾ അങ്ങിനെ തന്നെ. എപ്പോഴും തമാശയും പൊലു
മയും ചിരിയും ഉള്ളവനായിരിക്കും. ലോകത്തിൽ എന്തെല്ലാം നടക്കുന്നു

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/69&oldid=186659" എന്ന താളിൽനിന്ന് ശേഖരിച്ചത്