താൾ:CiXIV131-4 1877.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

ബങ്കാളം:- കോയ്മയുടെ എഴുത്തുപള്ളി
കളിൽ പഠിക്കുന്ന പെൺകുട്ടികളുടെ തുക ക്ര
മേണ വൎദ്ധിക്കുന്നു.

1873-74 ആമതിൽ 12,202 ഉം
1874-75 " 14,973 ഉം
1875-76 " 18,425 ഉം പഠിച്ച
തിനാൽ 2 കൊല്ലം കൊണ്ടു 6223 കുട്ടികൾ അ
ധികം കാണുന്നു. അതു കൂടാതെ സ്വകാൎയ്യ
ഉപാദ്ധ്യായത്തികളും സംബന്ധക്കാരും ബാല്യ
ക്കാരത്തികളെയും വിവാഹം കഴിച്ച സ്ത്രീക
ളെയും പഠിപ്പിച്ചു വരുന്നു.

നൂറു ഹിന്തുക്കൾക്കു ഏകദേശം 32 ½ മുഹ
മ്മദീയർ വീണാലും 358,995 ഹിന്തുക്കളായ
ആൺകുട്ടികളോടു 90,355 മുഹമ്മദീയ ആൺ
കുട്ടികൾ പഠിക്കുന്നുള്ളു.

ഉഡിയത്തിലേപുരി എന്ന സ്ഥലത്തിൽ
ജഗന്നാഥന്റെ ആരൂഢം എന്നു ലോകപ്ര
സിദ്ധം. ആയതു ഏകദേശം നൂറു ക്ഷേത്രമു
ള്ള വലിയ മതിലകം അതിൽ ബറദേവൽ എ
ന്ന പേരുള്ള 210 കാലടി ഉയൎന്ന ഗോപുരത്തിൽ
ജഗന്നാഥന്റെ ബിംബം അധിവസിക്കുന്നു.

ഈ വലിയ ക്ഷേത്രക്കൂട്ടത്തെ അനന്തഭീമ
ദേവൻ എന്ന ഓട്ര രാജാവു പന്ത്രണ്ടാം നൂറ്റാ
ണ്ടിന്റെ നടുവിൽ കെട്ടിച്ചതു. നിൎമ്മാണം
എല്ലാം കായന കരിങ്കല്ലു തന്നെ. വലിയ കരി
ങ്കല്ലുകൾ കുമ്മായവും ഇരിമ്പും കൂടാതെ കല്ലിൽ
കൊത്തിയ പരുന്തൻവാൽകൊണ്ടു ഉളവും
പാവും മേലും കീഴുമായി തമ്മിൽ പിടിപ്പിച്ചി
രിക്കുന്നു. ജഗന്നാഥന്റെ ബിംബമോ പന്ത്ര
ണ്ടീതു കൊല്ലം കൊണ്ടു പുതുക്കപ്പെടുത്തുന്നതാ
യി ഏറ്ററവും കുരൂപമുള്ള ഒരു മരപ്പാവയത്രെ.
അതിന്റെ കണ്ണിന്നു കുത്തു കിണ്ണത്തിന്റെ വ
ലിപ്പമുണ്ടു.

ആണ്ടുതോറും കൊണ്ടാടുന്ന ഉത്സവത്തി

ന്നായി മനുഷ്യരെ ക്ഷണിക്കേണ്ടതിന്നു കാല
ന്തോറും ദൂതന്മാരെ അയച്ചുവരുന്നു. ആയതി
ല്ലെങ്കിൽ അവിടുത്തെ അമ്പലത്തോടു ചേൎന്ന
640 അമ്പലവാസികളും 400 വെപ്പുകാരും 120
ദേവടിച്ചികളും 3000 കുഡുംബം കൂടിയ ബ്രാ
ഹ്മണരും നാൾ കഴിപ്പതു എങ്ങിനെ. ദൂതന്മാർ
പതിവായി പോയാലും ഒന്നു രണ്ടു ലക്ഷത്തോ
ളം കൂടുന്ന പുരുഷാരം 15000 ആൾ വരെക്കും
ചുരുങ്ങിപ്പോയിരിക്കുന്നു. ഇനിയും ചുരുങ്ങും
എന്നു ജഗന്നാഥന്റെ വാസസ്ഥലത്തിന്നു ത
ട്ടിയ ഒരു ഇടിവുകൊണ്ടു വിചാരിപ്പാൻ ഇട
യുണ്ടു. എങ്ങനെ എന്നാൽ 1875 ദേവനെ എ
ഴുന്നെള്ളിപ്പാൻ 16 ചക്രമുള്ള മുരന്തേരിന്മേൽ
കയറ്റി പുരുഷാരം ജഗന്നാഥന്നു ജയ ജയ
എന്ന ആൎക്കുമ്പോൾ തന്നെ 10' നീളവും 5' അ
കലവും 4' കനവും 1000 തുലാം ഭാരവും ഉള്ള
കരിങ്കല്ലു ഗോപുരത്തിന്റെ ഉൾവളവിൽനി
ന്നു തെറ്റി ദേവന്റെ പീഠത്തിന്മേൽ വീണു.
ബ്രാഹ്മണർ ഭൂമിച്ചു എങ്കിലും മാപ്പിള്ള വീണാ
ലും ഞമ്മളെ കാൽ മേലേ എന്ന പഴഞ്ചൊൽ
പ്രകാരം പലരും ജാഗന്നാഥന്റെ വല്ലഭം ഇ
താ പീഠത്തിന്മേൽ ഇരിക്കുന്നെടത്തോളം കല്ലി
ന്നു വീണൂടാ എന്നു വിളിച്ചിട്ടും ഓരോ കുല്ലു
മുൻ വീണതിന്റെ വഴിയെ ചാടിയതിനാൽ
ഈ പ്രശംസയും അടഞ്ഞുപോയി. സൂക്ഷിച്ചു
നോക്കിയപ്പോൾ ഗോപുരം മുഴുവനും ഇടി
ഞ്ഞു പൊളിഞ്ഞു വീഴും എന്നുള്ള പേടികൊ
ണ്ടു അതിനെ നന്നാക്കുവോളം അന്നുമുതൽ
അകത്തു കടപ്പാൻ ആൎക്കും അനുവാദമില്ല.
മേൽത്തണ്ടയില്ലാതെ (നിൎഭുജ) ജഗന്നാഥനെ
അളിയന്റെ കൂട വേറൊരു കോട്ടത്തിൽ ത
ല്ക്കാലത്തേക്കു പാൎപ്പിച്ചിരിക്കുന്നു. അവിടെ
യും അതിസാന്നിദ്ധ്യം ഉണ്ടാകുമോ എന്നു പല
രും സംശയിക്കുന്നു.

ബ്രിതീഷ് ബൎമ്മ:- എന്ന രാജ്യം പല പ്രകാരം നന്നാകുന്നു എന്നു പറയാം.

1. ജനത്തുക 1869-70ഇൽ 24,63,484 പേരിൽനിന്നു
1875-76ഇൽ 30,10,662 ആളോളം പെരുകി

2. രാജ്യവരുമാനം 1869-70ഇൽ 1,26,16,510 ഉറുപ്പികതൊട്ടു
1875-76ഇൽ 1,89,56,937 രൂപ്പികയോളം കയറി

3. 18 എഴുത്തുപള്ളികളിൽ 1869-70ഇൽ 2,418 കുട്ടികൾ പഠിച്ചിരിക്കേ
1206 " 1875-76ഇൽ 38,437 പേർ പഠിച്ചു വന്നു.

ൟ നന്മയോടു കൂട തിന്മയും വൎദ്ധിച്ചം മുമ്പേ 3 തുറുങ്കു മതിയായിരുന്നു എങ്കിലും ഇപ്പോൾ
12 ആവശ്യം അതിന്നു തക്കവണ്ണം പുതുനിയമക്കാരും ഇരട്ടിക്കേണ്ടി വന്നു.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/68&oldid=186658" എന്ന താളിൽനിന്ന് ശേഖരിച്ചത്