താൾ:CiXIV131-4 1877.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 63 —

1874 ആമതിൽ 1,73,80,000 റാത്തൽ

1875 " 2,56,07,000 "
1876 " 2,93,84,000 "
ഇതിനാൽ ഭാരതഖണ്ഡത്തിലെ തേയില കൃ
ഷി പെരുകി വരുന്നു എന്നും മഹാചീനത്തി
ലെ തേയിലകച്ചവടത്തിന്നു വീഴ്ച തട്ടുന്നു എ
ന്നും തെളിയും.

മദ്രാശി സംസ്ഥാനം. പഞ്ചം:-
ധൎമ്മമറാമത്തു പണി എടുത്തു ഇങ്ങനെ ഇ
പ്പോഴത്ത ക്ഷാമകാലത്തിൽ കോയ്മയിൽനി
ന്നു സഹായം വാങ്ങുന്നവർ ചുരുങ്ങിക്കൊണ്ടി
രിക്കുന്നു.

ഫിബ്രുവെരി 17ആം 24ആം ഏറുന്നതും
കുറയുന്നതും
കൃഷ്ണാ 3,014 3,078 64
നെല്ലൂർ 54,949 42,389 12,560
കടപ്പാ 80,389 67,728 12,661
ബല്ലാരി 3,07,509 2,74,169 33,340
കൎന്നൂൽ 2,14,299 2,03,453 10,846
ചെങ്കൽപേട്ട 12,595 10,556 2,039
വട ആൎക്കാടു 18,519 18,572 53
തിരുച്ചിറാപ്പള്ളി 556 489 67
മധുര 7,749 6,794 955
തിരുനെല്വേലി 1,114 640 474
കോയമ്പത്തൂർ 22,152 22,900 748
ചേലം 36,430 41,966 5,536
ആകേ 7,59,275 6,92,734 66,541

ഇങ്ങനെ ജനുവരി 30 ൹ തൊട്ടു ഫിബ്രുവെരി
24൹ വരെ 2,80,000 പേരെ ചുരുക്കികളഞ്ഞു.
എങ്കിലും അതിന്നു തക്കവണ്ണം പഞ്ചവും മാറി
വന്നു എന്നു പറയാൻ സംഗതിയില്ല. അത
ല്ലാതെ ക്ഷാമംനിമിത്തം ധൎമ്മമറാമത്തു പണി
തുടങ്ങേണ്ടിവന്നപ്പോൾ അതിന്നായി പുറപ്പെ
ട്ട എളിയ പുരുഷന്മാൎക്കും സ്ത്രീകൾക്കും കിട്ടിയ
കൂലികൊണ്ടു ഒരുപ്രകാരം താന്താങ്ങളുടെ ചെ
റിയ കുഡുംബങ്ങളെ രക്ഷിക്കാൻ കഴിവു ഉ
ണ്ടായിരുന്നു. പണച്ചെലവു പെരുത്തു വൎദ്ധി
ച്ചതുകൊണ്ടു കൂലിയെ കഴിയുന്നെടത്തോളം
ചുരുക്കിക്കളയേണം എന്നു കോയ്മ കല്പിച്ച ശേ
ഷം പണി എടുപ്പാൻ വഹിയാത്ത തൊണ്ടന്മാ
രും വരുത്തക്കാരും പൈതങ്ങളും മരിക്കേണ്ടി
വരുമല്ലൊ എന്നു കാണ്മാൻ സംഗതിവന്ന
ഉടനെ കൂലി കയറ്റികൊടുത്തില്ലെങ്കിലോ അ
വസ്ഥെക്കുതക്കവണ്ണം ആയവരെ പുലൎത്തു
വാൻ തിട്ടമായി അരുളിയിരിക്കുന്നു.

നവധാന്യങ്ങൾ അവിടവിടെ പലദിക്കു
കളിൽനിന്നു എത്തിയതിനാൽ അതിന്റെ വി
ല പലപ്രകാരത്തിൽ താണിട്ടും ഞെരുക്കവും
വലെച്ചലും ഇനിയും പെരുത്തുണ്ടു. ഏറിയ
നാൾ അര വയറു മാത്രം നിറഞ്ഞതിനാൽ മുതി
ൎന്ന ക്ഷീണവും മെലിച്ചിലും തട്ടുന്നുവെങ്കിൽ ന
ല്ല വിശപ്പുള്ള ചെറുപൈതങ്ങൾക്കും പിള്ളൎക്കും
പിന്നയോ. തെങ്ങിന്നു പരിക്കു ചെയ്യാത്ത
കുറവു ഉടനെയല്ല വഴിയെ കാണുമ്പോലെ
ഈ ക്ഷാമത്താൽ പലൎക്കും തട്ടിയ വറൾ്ചയും
ബാല്യക്കാർ ചെറുകിട എന്നിവരുടെ അരൾ്ച
യും പിന്നീടു കാണുകേയുള്ളൂ.

ചെന്നപട്ടണം:- ബങ്കാളം ബൎമ്മ
എന്നീ രാജ്യങ്ങളിൽനിന്നു മദ്രാശിയിൽ എത്തി
വന്ന അരിയാവിതു:

ദിസെമ്പർ 5,74,400 ചാക്കു 8,42,720 ത്തൂക്കം
ജനുവെരി 8,20,974 " 12,10,103 "
ഫിബ്രുവെരി 7,94,797 " 11,64,799 "
21,90,171 ചാക്കു 32,17,000 ശതത്തൂക്കം

കോഴിക്കോടു, വടകര, തലശ്ശേരി, കണ്ണ
നൂർ എന്നീ ബന്തരുകളിൽ ബങ്കാളത്തുനിന്നും
കൊച്ചിയിൽ ബാങ്കാളത്തുനിന്നും ബൎമ്മാവിൽ
നിന്നും പെരുത്തു അരി കിഴിച്ചു വരുന്നു. അത
ല്ല എങ്കിൽ മലയാളം നന്നായി വലയുമായി
രുന്നു.

പുതുക്കോട്ട, മധുര, തഞ്ചാവൂർ മുതലായ
ജില്ലകളിൽനിന്നു അനേകർ പഞ്ചംനിമിത്തം
സിംഹളത്തേക്കു നാട്ടുമാറിപോകുന്നു.

ബൊംബായി:- ക്ഷാമംകൊണ്ടു വ
ലഞ്ഞ ജില്ലകളിൽനിന്നു 6,71,105 പേർ നി
ജാം, വിരാടം, നടുപെട്ട കൂറുപാടുകൾ, സ
ഹ്യാദ്രിമലപ്രദേശം, ബോംബായി, ഗുൎജ്ജരാട്ടി
മുതലായ നാടുകളിലേക്കു കടന്നു പോയതു ത
ങ്ങളുടെ പ്രാണനെ മാത്രം അല്ല ഏറിയവർ ക
ന്നുകാലികളെ ജീവനോടു രക്ഷിപ്പാൻ തന്നെ
ഇവരിൽനിന്നു എത്ര ആളുകൾ മടങ്ങിച്ചെല്ലും
എന്നു ഇപ്പോൾ പറവാൻ ആയിട്ടില്ല. മലയാ
ളത്തിൽ പാൎക്കുന്ന പരദേശികളിൽനിന്നു പല
രും മുങ്കാലങ്ങളിൽ പരദേശത്തുള്ള ഒാരോ പ
ഞ്ചത്തിൽനിന്നു തെറ്റുവാൻ വന്നവരുടെ സ
ന്തതി എന്നു വിചാരിച്ചാൽ തെറ്റല്ല എന്നു
പറയാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/67&oldid=186657" എന്ന താളിൽനിന്ന് ശേഖരിച്ചത്