താൾ:CiXIV131-4 1877.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

ലരായ ഇംഗ്ലിഷ് കോയ്മക്കാർ പരക്കെ വ്യാപി
ച്ചിരിക്കുന്ന ഈ ബാധയിൽനിന്നു തങ്ങളാൽ
കഴിയും പോലെ രാജ്യക്കാൎക്കു സഹായം ചെ
യ്യുന്നതിന്നായി പൊതുഗുണാൎത്ഥമായ ഓരോ
പണികൾ അവിടവിടെ ആരംഭിച്ചിരിക്കു
ന്നതുമല്ലാതെ ജനരഞ്ജനയിൽ അത്യുത്സാഹി
യും രാജ്യഭരണസൂത്രത്തിൽ നിപുണനും എ
ന്നു പ്രസിദ്ധനായ ബങ്കാള വട്ടത്തിലെ ഡി
പ്ടി ഗവൎണ്ണർ ശ്രീ റിച്ചാൎഡടെമ്പൾ അവൎകൾ
മേല്ക്കൊയ്മയുടെ അധികാരരൂപേണ മദ്രാശി,
ബൊംബായി സംസ്ഥാനങ്ങളിൽ പരോപകാ
രാൎത്ഥമായ വേലകൾ അതാത രാജ്യങ്ങളിൽ
നടത്തേണ്ട മാൎഗ്ഗം ദേശാധിപന്മാൎക്കു ഗുണാദോ
ഷിക്കുന്നതിന്നായി ഈ സംസ്ഥാനത്തിൽ ഇ
പ്പോൾ സഞ്ചരിക്കുന്നു. മറ്റ ചില രാജ്യക്കാ
രോടു കൂട്ടി നോക്കിയാൽ മലയാളത്തിൽ പാ
ൎക്കുന്നവരായ നമുക്കു ഈ ബാധയുടെ ഒരു നി
ഴൽ മാത്രമെ തട്ടീട്ടുള്ളൂ. എങ്കിലും അയൽദേശ
ങ്ങളിലെ അവസ്ഥ വിചാരിക്കുമ്പോൾ വലു
തായ ഭീതിക്കും ചഞ്ചലത്തിന്നും ഇടയുണ്ടു. എ
ന്നാൽ അങ്ങുമിങ്ങും ക്ഷാമമുണ്ടെന്നും അരിക്കും
മറ്റും വില പൊന്തിയിരിക്കുന്നു എന്നും അല്ലാ
തെ മദ്രാശിസംസ്ഥാനത്തുണ്ടായിട്ടുള്ള ക്ഷാമ
ത്തെ പറ്റി വിവരമായ അറിവു കിട്ടീട്ടുള്ള
ആളുകൾ വായനക്കാരിൽ ചുരുക്കം പേരുമാത്ര
മെ ഉണ്ടാായിരിക്കുമെന്നു കരുതി അതിനെ
പറ്റി അല്പം പറയുന്നു. 1875ാം കൊല്ലത്തിൽ
തുലാവൎഷം ഈ സംസ്ഥാനത്തുള്ള ഏതാൻ ജി
ല്ലകളിൽ വളരെ ചുരുക്കമായിരുന്നതു തന്നെ.
ഇത്ര കഠിനമായി രാജ്യത്തെങ്ങും ഇപ്പോൾ വ്യാ
പിക്കുന്ന ക്ഷാമത്തിൻറെ ആരംഭം. അതിന്റെ
ശേഷം 76 ജൂൻ മാസത്തിലുണ്ടാകേണ്ടുന്ന കാ
ല വൎഷവും ഒട്ടും തന്നെ തൃപ്തികരമല്ലാഞ്ഞ
തിനാൽ കഠിനമായ ഞെരിക്കത്തിന്നു ഇടയുണ്ടാ
കുമെന്നുള്ള ഭയം അധികരിച്ചു എങ്കിലും ആ
കൊല്ലത്തെ തുലാവൎഷം സമൃദ്ധിയായുണ്ടായിരു
ന്നാൽ ഈ ഭയം നീങ്ങുമെന്നു ആശയുണ്ടായി
എന്നാൽ സംഭവിച്ചതു നേരെ മറിച്ചായിരുന്നു
76ാം കൊല്ലത്തെ തുലാവൎഷവും അതിന്റെ മുൻ
കാലത്തേതിനേക്കാൾ കുറവായിരുന്നു എന്നു
തന്നെയല്ല ഒട്ടും തന്നെയില്ലായിരുന്നു എന്നു
പറയാം. ആ സമയം മുതൽ ഈ സംസ്ഥാ
നത്തുള്ള ഏതാൻ ജില്ലകൾ ക്ഷാമോപദ്രവ
ത്തിൽ കുടുങ്ങി തുടങ്ങി. ഈ സംസ്ഥാനത്തു
മഴയില്ലാതെ ഭാവിച്ചാൽ ഉണ്ടാകുന്ന കഷ്ടനഷ്ട
ങ്ങൾ എന്തുമാത്രമെന്നു മതിപ്പാൻ പ്രാപ്തരായ
അധികാരികൾ ക്ഷാമമുണ്ടായാൽ അധികമാ
യി സങ്കടപ്പെടുവാൻ ഇടവരുന്നവരായ പ്രജ
കളുടെ രക്ഷെക്കു വേണ്ടിയ മാൎഗ്ഗങ്ങൾ നോ
ക്കേണ്ടതിന്നു അപ്പോൾ തന്നെ വട്ടം കൂട്ടി മേ
ലാലിലേക്കു വിവരത്തെ അറിയിക്കയും ചെയ്തു.
സൎക്കാരുടെ മുതൽ ചെലവു ചെയ്തു ധാന്യങ്ങൾ
ഏതാൻ ചില ജില്ലയിൽ ശേഖരിച്ചു കൊള്ളു
വാൻ കോയ്മ ചട്ടം കെട്ടിയിരിക്കുന്നു. ക്ഷാമം ആ
രംഭിച്ചതു ബല്ലാരി, കടപ്പാ എന്നീജില്ലക
ളിലും അയൽ പ്രദേശത്തും ആയിരുന്നു അവി
ടെ നിന്നും അധികം നാൾ കഴിയുന്നതിന്നു
മുമ്പായി ചേലം, വടക്കൻ ആൎക്കാട്ടു, നെ
ല്ലൂർ എന്നീ ജില്ലകളിൽ പകൎന്നു ഈ സ്ഥി
തിയിൽ തക്കതായ മാൎഗ്ഗം നോക്കി കഷ്ടങ്ങ
ൾക്കു അമൎച്ച വരുത്തുന്നതിന്നായി മദ്രാശി കോ
യ്മയുടെ കാൎയ്യസ്ഥാന്മാരിൽ രണ്ടാളെ നിയോ
ഗിച്ചതല്ലാതെയും പ്രാപ്തന്മാരായ വിലാത്തി
ഉദ്യോഗസ്ഥന്മാരെയും നാട്ടുകാരായ കാൎയ്യസ്ഥ
ന്മാരെയും നിയമിച്ചാക്കി ആയവർ മേല്ക്കോ
യ്മക്കു വിവരം ബോധിപ്പിച്ചതിൽ പഞ്ചം
അധികമായി വ്യാപിച്ചിരിക്കുന്നു എന്നല്ലാതെ
അതിന്റെ നിറവിൽ ഇതുവരെ എത്തീട്ടി
ല്ലെന്നും പിന്നെയും പത്തു നാൾ കഴി
ഞ്ഞാൽ അതിലും അധികമായ കഷ്ടങ്ങൾക്കു
ഇടയുണ്ടെന്നും അറിയിക്കുകയും ചെയ്തു. ൟ
സമയത്തു ഏതാനും ജില്ലകളിൽ ഭക്ഷണസാ
ധനങ്ങളുടെ വില സാമാന്യക്കാരുടെ ശക്തി
ക്കു അപ്പുറമായി അധികരിച്ചു. ഗഞ്ചാം, വി
ശാഖപട്ടണം, ഗോദാവരി, കൃഷ്ണാ, മലയാളം,
തെക്കെ കൎണ്ണാടകം എന്നീ ജില്ലകൾ മാത്രമെ
അപ്പോൾ അധിക കഷ്ടത്തിൽ അകപ്പെടാതി
രുന്നുള്ളു. ക്ഷാമം വൎദ്ധിക്കുമളവിൽ കവൎച്ചയും
വൎദ്ധിക്കുന്നത എളുപ്പമാകയാൽ കൂട്ടായ്മ കവൎച്ച
ക്കു ശ്രുതിപ്പെട്ടിരുന്ന കൎന്നൂൽ പട്ടണത്തിൽ
ജീവസ്വത്തുക്കളുടെ രക്ഷക്കായി പട്ടാളവും
സ്ഥാപിക്കേണ്ടി വന്നു. ൟ പട്ടണത്തിൽ
ആയപ്പോൾ മദ്രാശിസംസ്ഥാനത്തുള്ള ജില്ല
കളിലെ വിവിധ വിളകളുടെ സ്ഥിതി ഏ
ത പ്രകാരമെന്നും മറ്റും വിവരങ്ങളെ അയ
ക്കേണ്ടതിന്നു മേല്ക്കോയ്മ മദ്രാശി കോയ്മയോടു
ആവശ്യപ്പെട്ടപ്രകാരം അവർ സകലത്തിന്നും
വിവരം അയച്ചു കൊടുത്തതിൽ മഴ ചുരുക്ക
മെന്നും അതിനാൽ വിളകൾ തരമല്ലെന്നും ക്ഷാ
മം വൎദ്ധിച്ചിരിക്കുന്നു എന്നും കഷ്ടനിവൃത്തിക്കാ
യി ഇന്നിന്ന ജില്ലകളിൽ ഇന്നിന്ന മാതിരി
പ്രവൃത്തികൾ ഇത്ര ഇത്ര ചെലവറുത്തു ചെ
യിച്ചിരിക്കുന്നു എന്നും അറിയിച്ചു. പരോപ
കാരാൎത്ഥമായി അനുവദിച്ചിട്ടുള്ള മുതൽ ഈ
സമയത്തു 14 ,27,000 ഉറുപ്പികയുണ്ടായിരുന്നു,
അതിൽ 8,19,000 ബല്ലാരി 2,65,000 കൎന്നൂൽ
"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/65&oldid=186655" എന്ന താളിൽനിന്ന് ശേഖരിച്ചത്