താൾ:CiXIV131-4 1877.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

(കേരളോപകാരിയുടെ ഒരു സ്നേഹിതനിൽനിന്നു)

ഞങ്ങളുടെ വായനക്കാൎക്കു.

കേരളോപകാരി എന്ന ഞങ്ങളുടെ ഈ
പത്രം ആരംഭിച്ചിട്ടു ഇപ്പോൾ മൂന്നു കൊല്ല
ത്തിൽ അധികമായിരിക്കുന്നു. ഇതിന്നിടയിൽ
ബഹുക്കളായ ഞങ്ങളുടെ വായനക്കാരിൽ ചില
രിൽനിന്നു ഞങ്ങൾക്കു ഓരോ വിധത്തിലുണ്ടാ
യിട്ടുള്ള സഹായങ്ങൾക്കായി ഞങ്ങൾ മനഃ
പൂൎവ്വം അവരോടു നന്ദി പറയുന്നതിനോടു കൂ
ടെ അസംഖ്യ നിവാസികളുള്ള ഈ കേരള
ത്തിൽ ഈ വിധത്തിലുള്ള ഒരു പത്രം എത്ര
യൊ അധികമായി വ്യാപിപ്പാൻ ഇടയുണ്ടെ
ന്നുള്ള വിചാരത്താൽ, ഞങ്ങളുടെ ഈ പത്ര
ത്തിന്നു പരജനങ്ങളുടെ ഇടയിൽ ഉണ്ടായിട്ടുള്ള,
നിരാദരവിനെ പറ്റി ഞങ്ങൾക്കുള്ള മനസ്താ
പത്തെയും അറിയിച്ചു കൊള്ളുന്നു. അധിക
ദീൎഘവിസ്താരമുള്ള ഈ കേരളത്തിൽ ആകപ്പാ
ടെ നോക്കിയാൽ വൎത്തമാന പത്രങ്ങൾ നാട്ടു
ഭാഷയിൽ ഇതോടു കൂടി മൂന്നുള്ളതിൽ ഈ മല
യാള ജില്ലക്കു സ്വന്തമെന്നു പറയാകുന്നതു കേ
രളോപകാരി മാത്രം. എന്നിട്ടും "തൻപിള്ള
പൊൻപിള്ള " എന്നുള്ള പ്രമാണത്തിൽനിന്നു
ഈ മലയാളികളിൽ അധികം ആളുകളും ഇതു
വരെ തെറ്റി നിന്നിരിക്കുന്നതിനാൽ ഞങ്ങൾ
അത്യന്തം സങ്കടപ്പെടുന്നു. ഞങ്ങളുടെ മേല്പറ
ഞ്ഞ സഹജീവികളോടു അല്പമെങ്കിലും നീര
സം ഞങ്ങൾക്കും ഈ സംഗതിവശാൽ ഇല്ലന്നു
തന്നെയല്ല പ്രായത്തിൽ അവർ കേരളോപ
കാരിയിലും മുതിൎന്നിട്ടുള്ളവരും അക്കാരണ
ത്താൽ അധികരസികന്മാരും ആയിരിക്കുന്ന
തിനാൽ അവരെ ലാളിക്കുന്നതിന്നു ജനങ്ങ
ൾക്കു സ്വാഭാവികമായി അധികതാല്പൎയ്യമുണ്ടാ
കുന്നതാണെന്നു ഞങ്ങൾ ഏറ്റു കൊള്ളുന്നു.
കേരളോപകാരിയുടെ ചെറുപ്പം ഹേതുവാൽ
വിചാരപുൎവ്വമല്ലാത്തതായ ചില വീഴ്ചകൾക്കു
അതു ഇട വരുത്തിയിരിക്കാമെങ്കിലും "ഉണ്ണി
ക്കിടാക്കൾ പിഴച്ചു കാൽ വെക്കിലും, കണ്ണിന്നു
കൌതുകമുണ്ടാം പിതാക്കൾക്കു" എന്ന പോലെ
മേലിൽ എങ്കിലും സത്തമന്മാർ അതിന്റെ കുറ
വുകളെ മനം പൊറുത്തു കൊണ്ടു അവരവരാൽ
കഴിവുള്ള സഹായം ചെയ്തു. ഈ ശിശുവിനെ
പോറ്റി വളൎത്തുമെന്നു ഞങ്ങൾ ആശിക്കുന്നു,
നാലരെകൊണ്ടും നന്നെന്നു പറയിക്കേണമെ
ന്നു മാത്രം കേരളോപകാരിയുടെ സിദ്ധാന്തമാ
കയാൽ യാതൊരാൾക്കും ഇടൎച്ച ഉണ്ടാകാതെ
ഏവരുടെയും പ്രീതിയെ ലഭിക്കേണ്ടതിന്നു ഞ
ങ്ങൾ ശ്രമിക്കുന്നുണ്ടു. എങ്കിലും എത്രയും ചുരു
ങ്ങിയ പ്രവൃത്തിക്കും പുറമെയുള്ള സഹായമു
ണ്ടെങ്കിൽ അതിന്നേ വെടിപ്പു വരൂ എന്നു എ
ല്ലാവൎക്കും പരിചയത്താൽ അറിവുള്ളതിനാൽ,
ഇപ്പോൾ വിശേഷിച്ചു സ്ഥാപിക്കേണ്ടതില്ല
ല്ലൊ. വിവിധജാതികളാലും മതക്കാരാലും നി
റഞ്ഞിരിക്കുന്ന ഈ രാജ്യത്തെ നിവാസികളെ
ഒരു പോലെ തൃപ്തിപ്പെടുത്തുവാൻ കേരളോപ
കാരിക്കു വൈഭവമുണ്ടെന്നു ഞങ്ങൾ അല്പം
പോലും നടിക്കുന്നില്ല. എങ്കിലും യാതൊരുത്ത
ൎക്കും ഇടൎച്ച വരുത്തണമെന്നു ഞങ്ങൾക്കു അ
ശേഷവും താല്പൎയ്യമില്ലായ്കയാൽ ഏവരുടെയും
സഹായ സാന്തോഷങ്ങൾക്കു ഞങ്ങൾ അവകാ
ശികളെന്നു എണ്ണി കൊള്ളുന്നു. ഈ സംഗതി
കളാൽ ഇനിയും അധികമായ സഹായം ഞ
ങ്ങൾക്കു ലഭിപ്പാനും കേരളോപകാരി എന്ന
ഈ ചെറുപത്രം എല്ലാവരാലും തക്കവണ്ണം വില
മതിക്കപ്പെട്ടിട്ടു അതിന്നു പ്രായം ചെല്ലുമളവിൽ
ജനപ്രീതിയും അധികമായി ആകൎഷിച്ചു ത
ന്റെ പേരിന്നു തക്കവണ്ണം ഉപകാരാൎത്ഥമായി
വിളങ്ങുവാൻ ഇടവരാറാകേണമെന്നു ഞങ്ങൾ
മനഃപൂൎവ്വം ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഈ
മനോരഥസിദ്ധിക്കു സ്നേഹിതന്മാരുടെയും
വിദ്യാപ്രിയന്മാരായ പരജനങ്ങളുടെയും എത്ര
യും അല്പമായ സഹായം മാത്രം ഉണ്ടെങ്കിൽ
യാതൊരു തടസ്ഥവുമുണ്ടാകയില്ലന്നാണ ഞങ്ങ
ളുടെ വിചാരം.

ആസ്യാ Asia.

ഭാരതഖണ്ഡം India.

ക്ഷാമം. അധികനാൾക്കിടയിൽ അ
റിയപ്പെട്ടിട്ടില്ലാത്ത വിധത്തിൽ, നാട്ടിലെങ്ങും
ഇപ്പോൾ മഹാകഠിനമായ പഞ്ചം വ്യാപിച്ചി
രിക്കുന്നു. ഇന്ത്യാരാജ്യത്തിൽ (ഭാരതഖണ്ഡ
ത്തിൽ ) ബങ്കാളസംസ്ഥാനം മാത്രമെ ഈ മഹാ
ബാധയിൽനിന്നു ഒരു വിധത്തിൽ ഒഴിഞ്ഞി
ട്ടുള്ളു. മദ്രാശി, ബൊംബായി എന്നീ സംസ്ഥാ
നങ്ങൾ വലിയ സങ്കടസ്ഥിതിയിൽ ആയി.
അനേക ജനങ്ങൾ അഹോവൃത്തിക്കു വഴിയി
ല്ലാതെ കഷ്ടപ്പെട്ടു. അധികം പേർ വിശപ്പി
നാൽ അപായപ്പെട്ടും പോകുന്നുണ്ടു പ്രജാവത്സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/64&oldid=186654" എന്ന താളിൽനിന്ന് ശേഖരിച്ചത്