താൾ:CiXIV131-4 1877.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

ത്തിൽ പാൎക്കുന്നതുവരെയും നല്ലവൾ ആകയുമില്ല നിശ്ചയം. എന്നാൽ
ദിവസേന ഓരോ നന്മകളെ ശീലിപ്പാൻ ഞാൻ യത്നിക്കുന്നു. അതു സാദ്ധ്യ
മായി വരേണ്ടതിന്നു ഞാൻ വിടാതെ ദൈവത്തോടു പ്രാൎത്ഥിക്കുകയും ചെ
യ്യുന്നു. ഞാൻ എന്നെ നല്ലവൾ എന്നല്ല അരിഷ്ടതയുള്ള പാപി എന്നു
മതിക്കുന്നു. എങ്കിലും ഞാൻ മാത്രമല്ല ഭൂമിമേൽ ജീവിക്കുന്ന സകല മനു
ഷ്യരും ഒട്ടൊഴിയാതെ കണ്ടു പാപികൾ ആകുന്നു. ഇവിടെ നീതിമാനും
ഇല്ല ഒരുത്തൻ പോലുമില്ല, ഗ്രഹിക്കുന്നവനില്ല, ദൈവത്തെ അന്വേഷി
ക്കുന്നവനുമില്ല. എല്ലാവരും വഴി തെറ്റി, ഒരു പോലെ കൊള്ളരുതാത്ത
വരായി പോയി, ഗുണം ചെയ്യുന്നവൻ ഇല്ല, ഒരുത്തൻ പോലുമില്ല.
അവരുടെ തൊണ്ട തുറന്ന ശവക്കുഴി, നാവുകളാൽ അവർ ചതിച്ചു, അവ
രുടെ ചുണ്ടുകളിൻ കീഴെ സൎപ്പവിഷം. അവരുടെ വായിൽ ശാപവും കൈ
പ്പും നിറഞ്ഞിരിക്കുന്നു. സംഹാരവും നാശവും അവരുടെ വഴികളിൽ ഉണ്ടു
സമാധാനവഴി അവർ അറിഞ്ഞില്ല. അവരുടെ കണ്ണുകൾക്കു മുമ്പാകെ
ദൈവഭയവുമില്ല. എന്നു ദൈവവചനം പറയുന്നു. റോമ. ൩, ൧൦–൧൭. ഇതു
ഹിന്തുശാസ്ത്രങ്ങൾക്കും മുസല്മാനരുടെ ഗുരുജനങ്ങൾക്കും സമ്മതം തന്നെ.

ആയ: അതെ, അതെ മതാമ്മേ, എല്ലാ മനുഷ്യരും മഹാദുഷ്ടന്മാർ
തന്നെ, ഈ അങ്ങാടിയിലും ഈ പറമ്പത്തു തന്നെയും നടക്കുന്ന ചീത്ത
പ്രവൃത്തികളുടെ പകുതിപോലും മതാമ്മ അവൎകൾ അറിയുന്നില്ല.

മതാമ്മ: അത ഇരിക്കട്ടെ, എന്റെ ഹൃദയത്തിലെ പാതി ദുഷ്ടതയെ
യും ഞാൻ അറിയുന്നില്ല, അതിനെ അറിയേണ്ടതിനു പലപ്പോഴും ശ്രമി
ച്ചിട്ടുണ്ടെങ്കിലും സാധിച്ചില്ല. എല്ലാറ്റിനേക്കാളും ഹൃദയം വഞ്ചനയു
ള്ളതും അതിദോഷമുള്ളതുമായിരിക്കുന്നു, അതിനെ അറിയുന്നവൻ ആർ?

ആയ: ജനങ്ങൾ ഇത്ര ദുഷിച്ചു പോയതു എങ്ങിനെ? പടച്ചവൻ
അവരെ ദുഷ്ടന്മാരാക്കിത്തീൎത്തുവോ?

മതാമ്മ: ദൈവം നല്ലവനും നല്ലതിനെ മാത്രം സ്നേഹിക്കയും പ്രവൃ
ത്തിക്കുകയും ചെയ്യുന്നവൻ ആകുന്നു. അവൻ എല്ലാ പാപത്തെയും അശു
ദ്ധിയെയും വെറുക്കുന്നു. നമ്മുടെ ആദിമാതാപിതാക്കന്മാരായ ആദാമിനെ
യും ഹവ്വായെയും അവൻ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു പൂൎണ്ണഗുണ
വാന്മാരാക്കിത്തീൎത്തു. പിന്നെ അവൻ അവൎക്കു കൊടുത്ത കല്പനകളെ അവർ
ലംഘിച്ചതിനാൽ പാപത്തിലും മരണത്തിലും വീണു അശേഷം ദുഷിച്ചു
പോകയും ചെയ്തു. ഇപ്പോൾ ഭൂലോകത്തിൽ കാണുന്ന മനുഷ്യർ ആ ഇരുവരു
ടെ മക്കൾ ആകകൊണ്ടു എല്ലാവരും പാപവും നാശവും നിറഞ്ഞവരത്രെ.

എന്നതിന്റെ ശേഷം മതാമ്മ പണിക്കാരുടെ ഭാൎയ്യമാരെ ബങ്കളാവിൽ
വരുത്തി ഓരോരുത്തിക്കു ഒർ ഉടുപ്പുകൊടുത്തപ്പോൾ, അവർ ഒക്കത്തക്ക
പ്രസാദിച്ചു സലാം പറഞ്ഞു സന്തോഷത്തോടെ പോകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/63&oldid=186653" എന്ന താളിൽനിന്ന് ശേഖരിച്ചത്