താൾ:CiXIV131-4 1877.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

യുള്ളൊരു കുതിരപ്പുറത്തു കയറി, പടയാളികളുടെ നിരകളിൽ കൂടിച്ചെല്ലും.
ആ കാഴ്ചയെ കണ്ടു പലരും ആശ്ചൎയ്യപ്പെട്ടും സന്തോഷിച്ചുംകൊണ്ടിരുന്നു.

അപ്പോൾ നിരോധത്തിൻറെ നില ക്ഷണത്തിൽ മാറി. ഇംഗ്ലിഷ്കാർ
ഭയവും സംശയവുംകൊണ്ടു ക്ഷീണിക്കയും, പരന്ത്രീസ്സുകൾ ധൈൎയ്യം പൂ
ണ്ടു ഉല്ലസിക്കയും ചെയ്തു. ജൊവൻ താൻ കാവൽപട്ടാളങ്ങളെ ശത്രുക്ക
ളുടെ നേരെ നടത്തി, പോർ അതിഘോരമായി നടക്കുന്ന ഇടയിൽ തന്നെ
അവൾ ഇരിക്കും. പരന്ത്രീസ്സുകൾ ജയസന്തുഷ്ടരായി ഇംഗ്ലിഷ്കാരെ എല്ലാ ഉറ
പ്പുള്ള സ്ഥലങ്ങളിൽനിന്നും ആട്ടികൊണ്ടു, ഏഴു ദിവസത്തിനകം അപമാ
നത്തോടും സങ്കടത്തോടും കൂടെ ഒൎലയാന്സ നഗരത്തെ വിട്ടു പോകുമാറാക്കി.

അനന്തരം ആ പെണ്ണു രാജാവിനെ ചെന്നു കണ്ടു, വേലയുടെ ഒന്നാം
പകുതി സാധിച്ചുവല്ലൊ, രണ്ടാം പകുതിയും സാദ്ധ്യമായി വരേണം, പു
രാണ പരന്ത്രീസ്സുരാജാക്കന്മാർ എല്ലാവരും രൈമ്സ നഗരത്തിൽനിന്നു കി
രീടാഭിഷേകം ലഭിച്ചതു പോലെ ഭവാനും ലഭിക്കേണം, എന്നു പറഞ്ഞു.
രൈമ്സ നഗരത്തോടു ചേൎന്ന നാടുകൾ എല്ലാം ശത്രുകൈവശമായിരിക്ക
കൊണ്ടു യാത്ര അസാദ്ധ്യം എന്നു പലരും പറഞ്ഞു, എങ്കിലും അതു ഒരു
കുറവും വരാതെ സാധിച്ചു. വഴിയിൽവെച്ചു എല്ലാ നഗരങ്ങളുടെ നി
വാസികൾ രാജാവിനു വാതിലുകളെ തുറന്നു വഴിപ്പെടുകകൊണ്ടു, അവൻ
ആ പെണ്ണിനോടും കൂടെ രൈമ്സിൽ എത്തി ജയഘോഷത്തോടെ പ്രധാന
പള്ളിയിൽ പ്രവേശിച്ചു, രണ്ടാം പ്രാവശ്യം കിരീടാഭിഷേകം ലഭിച്ചു. (1428)
കൎമ്മങ്ങൾ നടക്കുമ്പോൾ ആ കന്യക കൊടിക്കൂറ കൈയിൽ പിടിച്ചുകൊ
ണ്ടു രാജാവിന്റെ അരികെ തന്നെ നിന്നു. എന്നതിന്റെ ശേഷം: എ
ന്റെ വേല ഇപ്പോൾ തീൎന്നതുകൊണ്ടു, എന്നെ അമ്മയപ്പന്മാരുടെ അടു
ക്കൽ മടക്കി അയക്കേണം, എന്നു അവൾ അപേക്ഷിച്ചതു രാജാവു കേട്ടി
ല്ല, ഇനിയും വല്ല പണി ഉണ്ടാകും, എന്നു കല്പിച്ചു അവളെ താമസിപ്പിച്ചു.

കുറയ കാലം കഴിഞ്ഞശേഷം അവൾ ശത്രുക്കളുടെ കൈയിൽ അക
പ്പെട്ട. ആയവർ അവളെ തടവിൽ പാൎപ്പിച്ചു മന്ത്രവാദിനി, എന്നു വെ
ച്ചു അവളുടെ മേൽ അന്യായം ബോധിപ്പിച്ചു. ആ കാൎയ്യത്തെ വിസ്തരി
പ്പാൻ ഇംഗ്ലിഷ്കാരും പരന്ത്രീസ്സുകാരുമായ പാതിരിമാർ കൂടി വന്നു നിരൂ
പിച്ചു, കുറ്റം ഏറ്റു പറവാൻ ഹേമിച്ചു. അതിനു തക്ക ഒർ എഴുത്തി
നെയും ഉണ്ടാക്കി, അവളെകൊണ്ടു ഒപ്പിടുവിച്ചു. ഇനി ഒരു നാളും പുരു
ഷവസ്ത്രം ഉടുക്കുന്നില്ല, എന്നു സത്യം ചെയ്യിച്ചു വീണ്ടും തടവിൽ പാൎപ്പി
ച്ചു, അവളെ കുടുക്കുവാനായി പുരുഷവസ്ത്രം അവളുടെ അരികത്തു വെച്ചു.
പിന്നെ അവൾ ഓൎമ്മ വിട്ടു ആ വസ്ത്രം ഉടുത്തതുകൊണ്ടു, സത്യലംഘനം
നിമിത്തം ചുടേണം എന്ന വിധി ഉണ്ടായി. അതുകൊണ്ടു അവളെ രു
യൻ, എന്ന സ്ഥലത്താക്കി ചുടുകയും ചെയ്തു. (1431) പരന്ത്രീസ്സുകളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/60&oldid=186650" എന്ന താളിൽനിന്ന് ശേഖരിച്ചത്