താൾ:CiXIV131-4 1877.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 2 –

നിമിത്തം നമ്മെ ശിക്ഷിക്കയും ചെയ്യുന്നു. എന്നാലും അവന്റെ കോപ
ത്തേക്കാൾ അവന്റെ സ്നേഹവും അവന്റെ നീരസത്തേക്കാൾ അവ
ന്റെ കരുണയും അത്യന്തം വലിയതു, എന്നു ഓൎത്തു, സ്വൎഗ്ഗസ്ഥപിതാ
വായ അവനെ നോക്കി വിശ്വാസത്തോടെ സഹായത്തിന്നായി പ്രാൎത്ഥി
ച്ചുംകൊണ്ടു നടക്കുന്നു. അങ്ങിനെയുള്ള പ്രാൎത്ഥനയെ ദൈവം കേട്ടു ത
ന്നിൽ ആശ്രയിക്കുന്ന മനുഷ്യനെ അവന്റെ കഷ്ടപാടുകളിൽ ആശ്വസി
പ്പിച്ചു, പലപ്പോഴും ആശ്ചൎയ്യമാംവണ്ണം രക്ഷിക്കയും ചെയ്യും. എന്നതിന്നു
ഞാൻ ഒർ ഉദാഹരണം പറയാം: 1817ാമതിൽ യുരോപ്പയിൽ മഴയുടെ
പെരുപ്പംനിമിത്തം കൃഷികൾ മിക്കതും കെട്ടുപോയതുകൊണ്ടു, ഭക്ഷണാ
ദികളുടെ വില ഭയങ്കരമാംവണ്ണം കയറി, ദരിദ്രൎക്കു നാൾ കഴിക്കേണ്ടതിനു
ഏകദേശം പാടില്ലാതെയായി. പലരും വിശപ്പും അതിനാൽ പിടിച്ച
വ്യാധികളുംകൊണ്ടു മരിച്ചു. അങ്ങിനെ ഇരിക്കുമ്പോൾ ഹില്ലർ എന്ന
ദൈവഭക്തിയു ള്ളൊരു നെയ്ത്തു കാരൻ തന്റെയും ഭാൎയ്യയുടെയും മൂന്നു കുട്ടി
കളുടെയും ദിവസവൃത്തിയെ കഴിപ്പാൻ വേണ്ടി നാൾതോറും രാവിലെ
തുടങ്ങി പാതിരാവോളം അദ്ധ്വാനിച്ചു പണി എടുക്കയും, 50 ഉറുപ്പിക
കടം വാങ്ങുകയും ചെയ്താറെയും, ഭവനത്തിൽ വിശപ്പേയുള്ളൂ. ഇനി എ
ങ്ങിനെ ആഹാരം ഉണ്ടാകും ? കടം വാങ്ങിയാൽ അതിന്നു പലിശ കൊടു
ക്കയും, പിന്നെതിൽ വീട്ടുകയും ചെയ്വതു എങ്ങിനെ? എന്നു പലപ്പോഴും
വിചാരിക്കയും സംശയിക്കയും ദൈവത്തൊടു പ്രാൎത്ഥിക്കയും ചെയ്ത ശേ
ഷം, ഒരു ഞായറാഴ്ച യിൽ ഭാൎയ്യയോടുകൂടെ കൃഷിഭൂമികളൂടെ നടന്നു, ഓരോ
സങ്കടം പറഞ്ഞപ്പോൾ അവൾ: നമുക്കു സുഖമുള്ള സമയത്തു മാത്രമ
ല്ല, ദുഃഖമുള്ള നാളിൽ പ്രത്യേകമായി ദൈവത്തിൽ ആശ്രയിച്ചു, അവ
ന്റെ കൃപെക്കായി കാത്തിരിക്കേണ്ടതാകുന്നു, ആകാശത്തിലെ പക്ഷികളെ
പോറ്റുന്നവൻ നമ്മെയും പോറ്റും, രക്ഷിപ്പാൻ കഴിയാത്തവണ്ണം അ
വന്റെ കൈ കുറുകിപ്പോയിട്ടില്ല, അവൻ സഹായിച്ചു നമ്മുടെ കഷ്ട
ത്തെ തീൎക്കും, എന്നു പറഞ്ഞ ആശ്വാസവാക്കു അവൻ കേട്ടു മിണ്ടാതെ
നടന്നു, ഭവനത്തിൽ എത്തി കുറയ നേരം വെറുതെ ഇരുന്നാറെ, പലക
യിൽനിന്നു വേദപുസ്തകം എടുത്തു വിടൎത്തു ൨൩ാം സങ്കീൎത്തനം കണ്ടു
വായിച്ചു തുടങ്ങി: കൎത്താവു എന്റെ ഇടയൻ ആകുന്നു, എനിക്കു മുട്ടുണ്ടാ
കയില്ല എന്നു ഒന്നാം വാക്കു തന്നെ വായിച്ചു ഞെട്ടി, അയ്യൊ എനിക്കു
എത്ര മുട്ടുണ്ടു ! എന്നു വിചാരിച്ചു ദുഃഖിച്ചു മുന്നോട്ടു വായിച്ചു, അവൻ എ
ന്റെ ആത്മാവിനെ തിരിപ്പിച്ചു, എന്ന വാക്കോളം എത്തി. ഇതു കടലാ
സ്സിന്റെ താഴെ ഒടുക്കത്തെ വാക്കാകകൊണ്ടു അതിനെ മറിച്ചു, മറുഭാഗ
ത്തു വായിപ്പാൻ നോക്കിയപ്പോൾ ചേൎച്ചയില്ല എന്നു കണ്ടു, രണ്ടു കട
ലാസ്സുകളെ ഒരുമിച്ചു മറിച്ചു വെച്ചു എന്നും, ഒരു കടലാസ്സു മറ്റേതിനോടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/6&oldid=186595" എന്ന താളിൽനിന്ന് ശേഖരിച്ചത്