താൾ:CiXIV131-4 1877.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 53 —

വിദ്യാഭ്യാസത്താലും സജ്ജനസംസൎഗ്ഗത്താലും മാത്രമത്രെ. ഇതുകൾ
സമ്പാദിക്കുന്നതിന്നു തക്കതായ സമയം ചെറുപ്പത്തിൽ ആകുന്നു. അതി
നു പകരം കുട്ടികൾ അപ്രാപ്തരായിരിക്കുമ്പൊൾ തന്നെ അവരുടെ മന
സ്സിന്നു വിരോധമായി അവരെ വിവാഹമുറയിൽ പ്രവേശിപ്പിക്കുന്നതു എ
ത്രയും കാഠിന്യചിത്തന്മാരുടെ പ്രവൃത്തിയാകയാൽ തങ്ങളുടെ കുട്ടികളു
ടെ ക്ഷേമത്തിലേക്കു അല്പമെങ്കിലും ആഗ്രഹമുള്ള അമ്മയഛ്ശന്മാർ ഇത്ത
രമായ ക്രൂരവിചാരത്തിൽനിന്നു തൽക്ഷണം പിൻവാങ്ങിക്കൊള്ളുന്നതു
ഉത്തമമെന്നു ഞങ്ങൾ വിനയപൂൎവ്വം ഗുണദോഷിക്കുന്നു.

HISTORY OF THE BRITISH EMPIRE.

ഇംഗ്ലിഷ ചരിത്രം.
(Continued from No. 3, page 45.)

അക്കാലത്തു പരന്ത്രീസ്സിൽ അന്തഃഛിദ്രങ്ങൾ പുഷ്ടിച്ച വൈരത്തോ
ടെ നടന്നു, രാജ്ഞി ബുൎഗ്ഗുണ്ടിയ പക്ഷത്തിലും, അവളുടെ മൂത്ത മകനായ
കിരീടാവകാശി ഒൎലയാന്സപക്ഷത്തിലും ചേൎന്നു കലഹിച്ചു. അങ്ങിനെ
ഇരിക്കുമ്പോൾ ഇരുപക്ഷക്കാരും ഇംഗ്ലിഷസഹായം വേണം, എന്നു വെ
ചു രാജാവിനു ദൂതയച്ചു. എന്നാറെ അവൻ ഒരു സൈന്യത്തെ കൂട്ടി ക
പ്പലിൽ കയറി, നോൎമ്മണ്ടിയിൽ കരെക്കിറങ്ങിയപ്പോൾ, ജാതിവൈരം ഇ
ളകി. ഇംഗ്ലിഷ്കാരൻ വേണ്ടാ, എന്നു വെച്ചു പരന്ത്രീസ്സുകൾ തമ്മിൽ നിര
ന്നു പുരാണശത്രുവിനെ ഒരുമനപ്പെട്ടു എതിരിടുവാൻ നിശ്ചയിച്ചു, എങ്കി
ലും അവരുടെ സഖ്യത ക്ഷണികമത്രെ. അല്പനേരം കഴിഞ്ഞാറെ ബു
ൎഗ്ഗുണ്ടിയത്തമ്പുരാൻ കിരീടാവകാശി കാണ്കെത്തന്നെ കുലപാതകരുടെ കൈ
യാൽ വീണു മരിച്ചു.

അനന്തരം ഇംഗ്ലിഷരാജാവു നോൎമ്മണ്ടിയിൽവെച്ചു ചില മുഖ്യ ന
ഗരങ്ങളെ സ്വാധീനമാക്കിയ ശേഷം, പുതിയ ബുൎഗ്ഗുണ്ടിയൻ അവനുമാ
യി നിരന്നു, ഒരു സന്ധികരാർ ഉണ്ടാക്കിയതു കൂടാതെ ഇംഗ്ലിഷാരാജാവ്
പരന്ത്രീസ്സുരാജപുത്രിയായ കഥരീനയെ കല്യാണം കഴിക്കയും, അവന്റെ
രണ്ടാം അനുജൻ ബുൎഗ്ഗുണ്ടിയന്റെ സഹോദരിയെ വേൾക്കുവാൻ നിശ്ചയി
ക്കയും ചെയ്തു. ഇങ്ങിനെ എല്ലാം ക്രമത്തിലാക്കി പരന്ത്രീസ്സു കിരീടാവ
കാശിയുടെ നേരെ യുദ്ധം ചെയ്ത സമയത്തിൽ രാജാവു ദീനം പിടിച്ചു.
(1422 അഗുസ്ത 31ാം ൹) തന്റെ ജയമഹത്വങ്ങളുടെ ഇടയിൽനിന്നു മരി
ക്കയും ചെയ്തു.

രാജാവു അന്തരിച്ചപ്പോൾ അവനു ഒമ്പതു മാസമുള്ള ഒരു പുത്രനെ
യുള്ളു. ആയവൻ ആറാം ഹെന്രി, എന്ന നാമവും പിതാവിന്റെ അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/57&oldid=186647" എന്ന താളിൽനിന്ന് ശേഖരിച്ചത്