താൾ:CiXIV131-4 1877.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 52 —

കനാൾ കഴിഞ്ഞിട്ടില്ലാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു
കൊടുത്തതാകുന്നു മേല്പറഞ്ഞ എല്ലാ സമയങ്ങളിലും ഞങ്ങൾ കണ്ടു
ബോധിപ്പാൻ ഇടയായതു. നാഗരീകം തൻറ ഗുണീകരമായ കാലുകളെ
വിശാലമായി നീട്ടി തന്റെ ശോഭയേറിയ രശ്മികളെ രാജ്യത്തുള്ള എല്ലാ
കുടിയുടെയും ഉമ്മരത്തു അയക്കുന്നതായ ഈ കാലത്തു അറിവില്ലായ്കയാൽ
മേൽപ്രകാരം ചെയ്വാൻ ഇട വന്നു പോകുന്നു എന്നു വാദിക്കുന്ന വികട
ബുദ്ധികൾ വല്ലവരുമുണ്ടെങ്കിൽ ബാലവിവാഹം കുട്ടികളുടെ നിൎമ്മല മന
സ്സിന്നു കറപിടിപ്പിക്കയും സന്മാൎഗ്ഗാഭ്യാസത്തിന്നു ഭംഗം വരുത്തുകയും
ശരീരശക്തി ക്ഷയിപ്പിക്കയും ഇതിലൊക്കയും അതികഷ്ടമായി വിവാഹ
ബന്ധനത്തിൽ അകപ്പെട്ട ദമ്പതികൾ തമ്മിൽ മിക്കസമയവും നിരപ്പില്ലാ
തെ വസിക്കയും ചെയ്യുന്നതിനു ഇടവരുത്തുന്നു എന്നു ഇപ്പൊഴെങ്കിലും
പഠിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ചെറുപ്പത്തിലെ വിവാഹം
കഴിപ്പിക്കേണ്ടത് ഈ ഇന്ത്യാഖണ്ഡം സംബന്ധിച്ചെടത്തോളം ആവശ്യ
മെന്നും യൂരോപ്പിലെ വിവാഹസംബന്ധമായ പ്രമാണങ്ങളൊന്നും ഈ
രാജ്യനിവാസികൾക്കു പറ്റുന്നതല്ലെന്നും ഒരു ഒഴികഴിവുകൌമാരവിവാഹ
ത്തിന്നനുകൂലരായവർ പറയുമായിരിക്കാം എങ്കിലും ഈ വിശേഷകൎമ്മം
സ്ത്രീപുരുഷന്മാൎക്കറിവായതിന്റെ ശേഷം ചെയ്യിക്കേണ്ടതെന്നു ഹിന്തു
ക്കളുടെ പൂൎവ്വചരിത്രങ്ങളിൽനിന്നു തന്നെ സാക്ഷ്യങ്ങളുണ്ടു. അവരവൎക്കു
ബോധിച്ച ഭാൎയ്യാഭൎത്താക്കന്മാരെ തെരിഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം
ഹിന്തുശാസ്ത്രം അനുവദിക്കുന്നുണ്ടെന്നും സ്വയംവരം ആഗ്രഹിക്കത്തക്ക ഒരു
പദവി എന്നും ദ്രൗപദി ദമയന്തി മുതലായ സ്ത്രീകളുടെ ദൃഷ്ടാന്തങ്ങളാൽ
തെളിവായി കാണപ്പെടുന്നു. ഈ ദിക്കിൽ യാതൊരു തടസ്ഥവും കൂടാതെ
നടന്നുവരുന്ന ബാലവിവാഹത്തിനുള്ള കാരണങ്ങളിൽ പെൺകുട്ടികളെ
വേണ്ടുംവണ്ണം വിദ്യാഭ്യാസം ചെയ്യിപ്പിക്കാത്തത മുഖ്യമായ ഒരു ഹേതു
വാകുന്നു എന്നും കൂട പറഞ്ഞു കൊള്ളുന്നു. ഏതൊരു ജാതിക്കും ഉയൎച്ച
ഉണ്ടാകേണമെങ്കിൽ പുരുഷന്മാരെ പോലെ സ്ത്രീകളെയും വിദ്യാഭ്യാസം
ചെയ്യിക്കേണ്ടത അത്യാവശ്യം. ഇക്കാലത്തു ഹിന്തുക്കളുടെയും പ്രത്യേ
കമായി മലയാളികളുടെയും ഇടയിൽ സ്ത്രീജനങ്ങളെ വിദ്യാഭ്യാസം ചെയ്യി
ക്കുന്നതു ബഹു ദുൎല്ലഭമായി അത്രെ നടക്കുന്നുള്ളു. എങ്കിലും അല്പമായ
വിദ്യാഭ്യാസം കഴിച്ചിട്ടുള്ള സ്ത്രീകളിൽ കാണായി വരുന്ന സുശീലമാദി
യായ ഗുണങ്ങളാൽ വിദ്യാഭ്യാസം സ്ത്രീകളുടെ ഇടയിൽ പരക്കെ നടന്നിരു
ന്നു എങ്കിൽ എത്രയൊ പതിവ്രതകളായ ഭാൎയ്യമാരും സുമതികളായ മാതാ
ക്കളും കേരളസ്ത്രീകളുടെ ഇടയിലും ഉണ്ടാകുമെന്നു ഏകദേശം ഊഹിക്കാം.
ഭവനസൌഖ്യം ഉണ്ടാകുന്നതു ഭാൎയ്യമാരുടെ സുശീലത്താലും പ്രാപ്തിയാലു
മാകുന്നു എന്നു ഏവരും സമ്മതിക്കും ഈ സല്ഗുണങ്ങൾ ഉണ്ടാകുന്നതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/56&oldid=186646" എന്ന താളിൽനിന്ന് ശേഖരിച്ചത്