താൾ:CiXIV131-4 1877.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

വടആൎക്കാടു. . . . 37, 754 21,263 23,023 22,235
ചെങ്കൽപേട്ട. . . . 64,663 81,347 21,000 12, 091
നെല്ലൂർ. . . . 44,364 72,703 76,996 72,435
കോയമ്പത്തൂർ. . . . 11,611 18,368 27,526 28,518
തെരുനെൽവേലി. . . . 7,198 9,574 9,272 22, 793
മധുര. . . . 8,664 6,724 7,410 7,305
തിരുച്ചിറാപ്പള്ളി. . . . 6, 787 1,656 10,760 1,795
തഞ്ചാവൂർ. . . . 2,800
കൃഷ്ണ. . . . 3,480 4,354 3,995 4,338
മലയാളം. . . . 102 1,741 1,796 1,959
10,41,810 11,89,234 11,18,336 972,976
ദിസെമ്പ്ര 26ാം ൹ തൊട്ടു ജനുവരി 2ാം൹
വരെ 64,000 പേരെ അധികം ചേൎക്കേണ്ടി വ
ന്നതല്ലാതെ ഏകദേശം 40,00,000 രൂ. കല്പിച്ച
പണികൾക്കും വെറും ധൎമ്മത്തിന്നും ചെലവാ
ക്കിയിരിക്കുന്നു. പഞ്ചം തീരുവാളം 3,50,00,000
രൂ. അല്ലെങ്കിൽ സംസ്ഥാനത്തിന്നു കൊല്ലം ഒ
ന്നിൽ മതിക്കുന്ന വരുമാനത്തിന്റെ നേർ പാ
തിയോളം ചെലവറുക്കേണ്ടി വരും എന്നൂഹി
ക്കുന്നു.

ചെന്നപട്ടണത്തിൽ ചുങ്കം തുടങ്ങി കോട്ട
വരെക്കും പെയ്യാപ്പുരകളിൽ അരി കൂട്ടിവെ
ച്ചിരിക്കുന്നു. എന്നാൽ സ്ഥലം പോരായ്കയാൽ
ദീപസ്തംഭത്തിന്നടുത്ത മൈതാനത്തിലും നെടു
മ്പുരകളെ കെട്ടുവാൻ പോകുന്നു.

ബല്ലാരി, നെല്ലൂർ ജില്ലകളിൽ കിണറുകൾ
വറ്റിപ്പോകുന്നു. വടക്കെ ആൎക്കാട്ടിൽ മേച്ച
ൽ കുറയുകയും പുഴ, തോടു, കിണറുകൾ വറ്റി
പ്പോകയും ചെയ്യുന്നതിനാൽ കന്നുകാലികൾ ചാ
കുന്നു. കടപ്പയിൽ വസന്തരോഗം പെരുകുന്ന
തിനാൽ കന്നുകാലികൾ അധികം തീൎന്നു പോ
കുന്നു.

അല്പമായ വിളവു കൂടാതെ പരദേശത്തുനി
ന്നു ധാന്യങ്ങളെ കൊണ്ടുവന്നതിനാൽ ഒാരോ
ധാന്യങ്ങളുടെ വില താണുപോയി (ജനുവെ
രി 26 ൹ ) അതോ ചേലത്തിൽ നൂറ്റിനു 25
പ്രകാരവും കടപ്പ. ചെങ്കല്പേട്ട, വടആൎക്കാടു,
മധുര എന്ന ജില്ലകളിൽ നൂറ്റിന്നു 6 പ്രകാര
വും ചോളം മധുരയിൽ ഒഴികെ ശേഷം ജില്ല
കളിലും മുത്താറി കൃഷ്ണ നെല്ലൂർ ജില്ലകളെ ക

ഴിച്ച മറ്റെല്ലാ ജില്ലകളിലും വില അല്പം സ
ഹായത്തോടു വിറ്റു വരുന്നു.

ക്ഷാമം പിടിച്ച ജില്ലകളിൽ കൂടക്കൂടെ അ
വിടവിടെ ആളുകൾ വിശപ്പിനാൽ മരിച്ചു
പോകുന്നു എന്നു കേൾക്കുന്നു.

കോയ്മ വിടുവിച്ച ഒാരോ കിഴവന്മാരായ
കുറ്റക്കാർ തങ്ങൾക്കു നാൾ പടിക്കു വകയില്ലാ
യ്കയാൽ അടുത്തൂൺ കല്പിച്ചു കൊടുക്കേണം
എന്നു അപേക്ഷിച്ചിരിക്കുന്നു. ചിലകുറ്റക്കാ
രൊ തങ്ങളെ തടവിൽ ആക്കേണ്ടതിന്നു ഓ
രോ ദോഷങ്ങളെ പ്രവൃത്തിച്ചിരിക്കുന്നു.

മേട്ടു പാളയത്തു തലത്തട്ടിദീനം അധികം
നാളായി ബാധിച്ചിരിക്കുന്നു.

മലയാളത്തിൽ അവിടവിടെ കരുവൻ,
മസൂരി, പലവക വയറ്റുപോക്കു തുടങ്ങി
യിരിക്കുന്നു.

ബൊംബായി.- ചിലകള്ളക്കോയ്മഹു
ണ്ടികയും ൧൦൦൦രൂപ്പികയുള്ള ഹുണ്ടികക്കടലാ
സ്സു കോരി എടുക്കുന്ന പെട്ടിയും അതിനെ അ
ടിക്കുന്ന അച്ചും വിലാത്തി ഭാരതഖണ്ഡങ്ങളിൽ
നടപ്പായ പല പൊൻ നാണ്യങ്ങളുടെ അച്ചു
കളും പൊൻ പൊതിഞ്ഞു ചെമ്പുകൊണ്ടുണ്ടാ
ക്കിയ ൨ മൊഹുറും എന്നിവ ബൊംബായിലേ
പോലീസ്സിന്റെ കൈയിൽ അകപ്പെട്ടിരിക്കു
ന്നു. ഹുണ്ടികക്കടലാസ്സു കോരുന്ന പെട്ടിയടി
ലേ നീൎക്കുറിയുടെ (water-mark) പണിയും
ഹുണ്ടിക അച്ചിന്റെ എഴുത്തു പണിയും എത്ര
യും സൂക്ഷ്മയുക്തികളോടു ഉണ്ടാക്കിയിരുന്നു.
ഈ ദോഷത്തിൽ അകപ്പെട്ട ൫ പേരെയും പി
ടികിട്ടിയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/51&oldid=186641" എന്ന താളിൽനിന്ന് ശേഖരിച്ചത്