താൾ:CiXIV131-4 1877.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 46 —

രുന്നു, എങ്കിലും അവിടെ നോക്കിയപ്പോൾ എഴുത്തുകൾ ഇല്ല, എന്നു ക
ണ്ടു, എത്രയും വിശ്വസ്തനായ തന്റെ രായസക്കാരനോടു: എഴുത്തുകൾ
നിങ്ങൾ എടുത്തോ? എന്നു ചോദിച്ചപ്പോൾ, ആയവൻ എടുത്തില്ല, എ
ഴുത്തുകളെ കണ്ടതുമില്ല എന്നു പറഞ്ഞു. എന്നാറെ രാജാവു വളരെ കോ
പിച്ചു: നിങ്ങൾക്കു കാൎയ്യവിചാരവും വിശ്വസ്തതയും പോരാ, എന്നു കുറ്റം
ചുമത്തിത്തുടങ്ങിയപ്പോൾ, ഭൃത്യൻ രാജാവിന്റെ മുമ്പിൽ മുട്ടുകുത്തി: ഹാ
മഹാരാജാവേ, ഇങ്ങിനെ അരുളിചെയ്യരുതേ, എഴുത്തുകളെകൊണ്ടു
ഞാൻ ഒരു വസ്തുവും അറിയുന്നില്ല സത്യം, എന്നു പറഞ്ഞതു കേട്ടു രാജാ
വു അതിക്രൂദ്ധനായി, അവനെ ഒരു ചവിട്ടുകൊണ്ടു ഉന്തിക്കളഞ്ഞു, അ
പ്പോൾ രായസക്കാരൻ എഴുനീറ്റു: മഹാരാജാവേ, ഇത്ര വലിയ ശിക്ഷ
അനുഭവിപ്പതിനായി ഞാൻ ഒരു കുറവും ചെയ്തപ്രകാരം എനിക്കു തോ
ന്നുന്നില്ല. എന്നാൽ മതി, തിരുസേവക്കായി ഞാൻ ഇനി പറ്റാത്തവൻ,
എന്നു ചൊല്ലി വണക്കത്തോടെ വിട വാങ്ങി, അപ്പോൾ തന്നെ കോവി
ലകം വിട്ടു പോന്നു. അവൻ പോയ ഉടനെ രാജാവു എഴുത്തുകളെ കണ്ടു.
ഭൃത്യന്റെ നേരെ ഞാൻ വലിയ അന്യായം ചെയ്തുവല്ലൊ, എന്നു നിനെ
ച്ചു, അവനെ ക്ഷണത്തിൽ മടങ്ങി കൊണ്ടു വരുവാനായി ആൾ അയച്ചു:
അവൻ പ്രയാസത്തോടെ മടങ്ങി വന്നു തിരുമുമ്പിൽ എത്തിയപ്പോൾ,
രാജാവു ഭൃത്യനായവന്റെ മുമ്പിൽ മുട്ടുകുത്തി: ക്ഷമിച്ചിരിക്കുന്നു, എന്നു
നിങ്ങൾ പറയുവോളം എഴുനീല്ക്കയില്ല, ഭക്ഷിക്കയും കുടിക്കയുമില്ല, എന്നു
പറഞ്ഞു. രാജാവിന്റെ ഈ താഴ്മയെ രായസക്കാരൻ കണ്ടു, വളരെ വ്യ
സനിച്ചു ക്ഷമിച്ചിരിക്കുന്നു, എന്ന വാക്കു മഹാരാജാവു എന്നെ പറയിക്ക
രുതെ, എന്നു അപേക്ഷിച്ചു, എങ്കിലും ആ വാക്കിനെ ഭൃത്യന്റെ വായിൽ
നിന്നു കേട്ടതിന്റെ ശേഷം മാത്രം, രാജാവു നിലത്തുനിന്നു എഴുനീല്ക്കയും
ചെയ്തു.

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

ആസ്യ Asia ഭാരതഖണ്ഡം India.

മദ്രാശിസംസ്ഥാനം. — പഞ്ചം പിടിച്ച പിടിച്ച അതാത ജില്ലകളിൽ മറാമത്തു പണി എടു
ക്കുന്നവരുടെ തുക ആവിതു:-

ജനുവരി 2 ൹ 16 ൹ 23 ൹ 30 ൹
ബല്ലാരി. . . . 3,79,500 4,46,100 3,93,400 3,77,147
കൎന്നൂൽ. . . . 2,45,828 3,11,625 3,00,939 2,18,832
കടപ്പ. . . . 1,69,879 1,96,479 2,10,969 1,70,734
ചേലം. . . . 58,580 17,300 31,250 32,800
"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/50&oldid=186640" എന്ന താളിൽനിന്ന് ശേഖരിച്ചത്