താൾ:CiXIV131-4 1877.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE.

Vol. IV. JANUARY 1877. No. 1.

THE NEW YEAR.

പുതുവാണ്ടു .

ഈ 1877ാം ആണ്ടു ഹിന്തുരാജ്യങ്ങളിൽ പാൎക്കുന്ന അനേകം ജനങ്ങൾ
ക്കും ബഹു കഷ്ടകാലം ആകും. മലയാളത്തിൽ എന്ന പോലെ മദ്രാസി,
ബൊംബായി എന്നീരണ്ടു സംസ്ഥാനങ്ങളിൽ എങ്ങും മഴ മഹാദുൎല്ലഭമാ
കകൊണ്ടു മനുഷ്യന്റെയും മൃഗത്തിന്റെയും ആഹാരത്തിനും പാനീയ
ത്തിനും വളരെ മുട്ട വന്നു പോയിരിക്കുന്നു. സൎക്കാരും ധൎമ്മിഷ്ഠന്മാരായ
ധനവാന്മാരും പല ഇടത്തും ദരിദ്രക്കാൎക്കു സഹായിച്ചു, സങ്കടത്തെ ശമി
പ്പിച്ചു വരുന്നെങ്കിലും, അതിനെ മുറ്റും നീക്കുവാൻ അവൎക്കു കഴികയില്ല.
മഹത്വവും കരുണയുമുള്ള ദൈവത്തിനു മാത്രം മേഘങ്ങളിൽനിന്നു മഴ
പെയ്യിക്കയും ഭൂമിയിൽനിന്നു പുല്ലുകളെയും ധാന്യാദിഫലങ്ങളെയും മുളെ
പ്പിച്ചു വിളയിക്കയും, മനുഷ്യനും മൃഗത്തിനും തൃപ്തിയേയും സന്തോഷ
ത്തേയും വരുത്തുകയും ചെയ്യാം. മനുഷ്യൻ അപ്പത്താൽ തന്നെ അല്ല,
ദൈവത്തിന്റെ സകല വചനത്താലത്രെ ജീവിക്കും, എന്നു നാം പഠി
പ്പാൻ വേണ്ടി, ദൈവം പലപ്പോഴും ക്ഷാമം മുതലായ ശിക്ഷകളെ പ്ര
യോഗിച്ചു, മനുഷ്യപുത്രന്മാരെ മാനസാന്തരത്തിലേക്കും സത്യത്തിന്റെ
അറിവിലേക്കും നടത്തിപ്പാൻ നോക്കുന്നു. ആയവൻ ദുഷ്ടരിലും നല്ലവ
രിലും തന്റെ സൂൎയ്യനെ ഉദിപ്പിക്കയും, നീതിമാന്മാരിലും നീതികെട്ടവരി
ലും മഴ പെയ്യിക്കയും ചെയ്യുന്നതു പോലെ, അവൻ ഇഹത്തിൽ നടത്തി
ക്കുന്ന ശിക്ഷാവിധികളും എല്ലാവരിലും ഒരു പോലെ തട്ടുകയും ചെയ്യുന്നു.
പകരുന്ന വ്യാധികളും യുദ്ധങ്ങളും ക്ഷാമങ്ങളും ദുഷ്ടരെ മാത്രമല്ല, ശിഷ്ട
രെയും പല വിധേന വലെക്കുന്നു, എങ്കിലും നീതികെട്ടവൻ ദൈവശിക്ഷ
യെ അനുഭവിച്ചിട്ടു തന്റെ മനസ്സിനെ കഠിനമാക്കി പാപത്തെ വൎദ്ധിപ്പി
ക്കമാത്രം ചെയ്യുന്ന സമയത്തു, ദൈവഭക്തിയുള്ള മനുഷ്യൻ: നമ്മുടെ പാ
പംനിമിത്തം ദൈവം ന്യായമായി കോപിക്കയും, നമ്മുടെ അകൃത്യങ്ങൾ

1

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/5&oldid=186594" എന്ന താളിൽനിന്ന് ശേഖരിച്ചത്