താൾ:CiXIV131-4 1877.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

യം എട്ടു പരന്ത്രീസ്സു വീരന്മാരും കൂടി, ഇംഗ്ലിഷ രാജാവിനെ മാത്രം ലാക്കാ
ക്കി പൊരുതും കൊണ്ടു അവന്റെ ചൂഴവെ നിന്നു, അവനെ വെട്ടിക്കൊ
ല്ലുവാൻ നോക്കിയപ്പൊൾ, ദാവിദ് ഗാം എന്ന ഒരു വേത്സ്കാരനും, അവ
ന്റെ നാട്ടുകാരായ ഇരുപേരും കൂടി അവന്റെ സഹായത്തിനു ചെന്നു,
തങ്ങളുടെ രാജാവിനെ രക്ഷിപ്പാൻ വേണ്ടി ജീവനെ കളഞ്ഞു. ഇങ്ങിനെ
യുള്ള വിശ്വസ്തതനിമിത്തം അവർ തിരുമുമ്പിൽ മരിപ്പാറായി കിടന്ന
പ്പോൾ, രാജാവു മൂവൎക്കും വീരസ്ഥാനനാമങ്ങളെ കൊടുത്തു. എന്നതി
ന്റെ ശേഷം പരന്ത്രീസ്സുകളുടെ ഒന്നാം പകുതി ഇളകി, പൊരിൽനിന്നു
മണ്ടിപ്പോകുന്നതിനെ ജയ സന്തുഷ്ടരായ ഇംഗ്ലിഷ്കാർ കണ്ടു, അവരുടെ
വഴിയെ പായുകയാൽ ശത്രുവിന്റെ രണ്ടാം പകുതിയോടു പോർ ഏല്ക്കേ
ണ്ടിവന്നു. അപ്പോൾ ഉണ്ടായ കലഹത്തെ വിവരിപ്പാൻ വാക്കു പോരാ.
അവിടെ പട്ടുപോയവർ ഒരാൾ ഉയരത്തോളം കുന്നിച്ചു കിടന്നു. ആ ഭയ
ങ്കരമുള്ള മതിലിന്റെ പിൻഭാഗത്തു ഇംഗ്ലിഷ് വില്ലാളികൾ നിന്നു, വിടാ
തെ എയ്തു കൊണ്ടിരുന്നു. അത്രോളം തഞ്ചം നോക്കി പാൎത്തിരിക്കുന്ന
ഒരു ഇംഗ്ലിഷ് കുതിരപ്പട്ടാളം ഒരു ക്ഷണം കൊണ്ടു പോരിനു അണഞ്ഞു,
ശത്രുക്കളുടെ മേൽ വീഴുമ്പോൾ, അവർ ഒക്കത്തക്ക മണ്ടിത്തുടങ്ങി.

ജൈത്രന്മാർ ഭയങ്കര പടവെട്ടലിനാൽ തളൎന്നതു നിമിത്തം പായുന്ന
ശത്രുഗണങ്ങളെ പിന്തുടരുവാൻ കഴികയില്ല, എങ്കിലും പരന്ത്രീസ്സു സൈ
ന്യം ഛിന്നാഭിന്നമായി, കല്ലായിക്കു പോകുന്ന വഴിയെ ഒഴിച്ചു കൊടുത്തതു
കൊണ്ടു, അവരെ പിന്തുടരുവാൻ ആവശ്യവുമില്ല. പൊരിൽനിന്നു പിടി
ക്കപ്പെട്ട തടവുകാർ അസംഖ്യം ആകകൊണ്ടു, അവരെ കാപ്പാൻ പ്രയാ
സം, എങ്കിലും എല്ലാവരെയും ജീവനോടെ രക്ഷിക്കേണം, എന്നു രാജാവു
കല്പിച്ച. എന്നാറെ സൈന്യത്തിനു കുറെ സ്വസ്ഥത വേണം എന്നു
ഹെന്രി കണ്ടു, ചില ദിവസം പോൎക്കളത്തിൽ തന്നെ താമസിച്ചു. പി
ന്നെ അവൻ കല്ലായിക്കാമാറു പുറപ്പെട്ടു, ഒരു വിഘ്നവും കൂടാതെ അവി
ടെ എത്തി, അല്പ നേരം പാൎത്താറെ സൈന്യവുമായി കപ്പലേറി ഒാടി
സന്തോഷത്തോടെ രാജധാനിയായ ലൊണ്ടനിൽ എത്തി, രണ്ടു സംവ
ത്സരത്തോളം അനങ്ങാതെ പാൎക്കയും ചെയ്തു.
(To be continued.)

THE KING AND HIS SECRETARY.

രാജാവും അവന്റെ രായസക്കാരനും.

ഇംഗ്ലാന്തിലെ രാജാവായ ഒന്നാം ചേമ്സ ഒരു ദിവസം ചില സാരമു
ള്ള എഴുത്തുകളെ ഇന്ന സ്ഥലത്തു സൂക്ഷിച്ചു വെച്ചു, എന്നു വിചാരിച്ചി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/49&oldid=186639" എന്ന താളിൽനിന്ന് ശേഖരിച്ചത്