താൾ:CiXIV131-4 1877.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 44 —

പാളയം സന്തോഷരവങ്ങളാലും പല ഗാനങ്ങളാലും മുഴങ്ങി, എങ്കിലും
ഇംഗ്ലിഷ്കാർ: നാളെത്ത ദിവസത്തിൽ ജയിക്കയോ, മരിക്കയോ ഉള്ളു, എ
ന്നറിഞ്ഞു അനങ്ങാതെ പാൎത്തു.

പുലരുമ്പോൾ ഇരുപക്ഷസേനകൾ പടെക്കു ഒരുങ്ങി. പരന്ത്രീസ്സു
നായകന്മാർ തങ്ങളുടെ സൈന്യത്തെ മൂന്നായി പകുത്തു അണിയായി
നിൎത്തി. ഇംഗ്ലിഷ്കാർ തിങ്ങിയ കൂട്ടമായി നിന്നു. അവരുടെ ഇരുഭാഗങ്ങ
ളിലും വലിയ മരക്കാലുകൾ ഉണ്ടാകകൊണ്ടു, ശത്രുവിനു അവരുടെ മുൻ
ഭാഗത്തെ മാത്രം അതിക്രമിപ്പാൻ കഴിയും. പിൻഭാഗത്തുള്ളൊരു ചെ
റിയ ഗ്രാമത്തിൽ അവർ തങ്ങളുടെ കുതിരകളെയും കോപ്പുകളെയും വെ
ച്ചിരുന്നു. പടെക്കു ഒരുങ്ങിയാറെ ഹെന്രി രാജവസ്ത്രം ഉടുത്തും, രത്നമണി
കളും പൊന്മാലകളുംകൊണ്ടു അലങ്കരിച്ച തലക്കോരികയും ഇട്ടും കൊ
ണ്ടു ഒരു വെള്ളകുതിരപ്പുറത്തു കയറി, അണിതോറും ചെന്നു സരസവാക്കു
കൾ ചൊല്ലി എല്ലാവരെയും ധൈൎയ്യപ്പെടുത്തി.

ഇംഗ്ലിഷ്‌രാജാവു തന്റെ ഉറപ്പുള്ള നിലയെ വിടുവാൻ മനസ്സില്ലാ
യ്മകൊണ്ടും, പരന്ത്രീസ്സു നായകന്മാർ അതിനെ ആക്രമിക്കാൻ ശങ്കിച്ചതു
കൊണ്ടും ഇരുസേനകളും അല്പ നേരം അനങ്ങാതെ നിന്നു. അങ്ങിനെ
ഇരിക്കുമ്പോൾ ഹെന്രി ഒർ ഉപായം വിചാരിച്ചു, സൈന്യത്തിന്റെ ഒരു
ചെറിയ പകുതിയെ മുന്നോട്ടു നടത്തിച്ചു. അതിനെ പരന്ത്രീസ്സുകാർ
കണ്ടു സന്തോഷിച്ചു, അതാ അവർ വരുന്നു, എന്നു ചൊല്ലി പോരിനു
അണഞ്ഞപ്പോൾ, ഇംഗ്ലിഷ്കാരുടെ ആ ചെറു കൂട്ടം മെല്ല മെല്ലവെ പിൻ
വാങ്ങി, മുമ്പെത്ത നിലയെ പ്രാപിച്ചാറെ, പരന്ത്രീസ്സു നായകന്മാർ തങ്ങ
ളുടെ യുദ്ധതല്പരന്മാരായ ഗണങ്ങളെ നിൎത്തുവാൻ വഹിയാതെ ആയി.
ഇംഗ്ലിഷ്കാരോ കൈക്കൽ പിടിച്ചിരിക്കുന്ന മരക്കുറ്റികളെ നിലത്തു തറച്ചു
അവറ്റിൻ പിമ്പിൽനിന്നു എതിരിട്ട പാഞ്ഞു വരുന്ന ശത്രുക്കളെ നോ
ക്കിപ്പാൎത്തു. പരന്ത്രീസ്സുകാർ ഈ അതിരോളം എത്തി, അതിലൂടെ കടന്നു
പോകുവാൻ ശ്രമിച്ചു എങ്കിലും, അവരുടെ കുതിരകൾ മരക്കുറ്റികൾ ത
റച്ചു മുറിവേല്ക്കയും ചാകയും ചെയ്ത സമയത്തിൽ ഇംഗ്ലിഷ് വില്ലാളികൾ
അവരുടെ കന‌്വിതമായ അണികളെ ലാക്കാക്കി ബഹു അസ്ത്രവൃന്ദങ്ങളെ
അവരുടെ മേൽ വൎഷിച്ചു. പരന്ത്രീസ്സുകാർ ഇളകി, എങ്കിലും പടയെ പി
ന്നെയും പിന്നെയും ഉറപ്പിച്ചു മുന്നോട്ടു ചെല്ലുന്തോറും അതു മരക്കുറ്റി
കളാലും നാശകരമായ ഇംഗ്ലിഷ്കാരുടെ ശരവൎഷത്താലും പൊളിഞ്ഞു
പോയി. പോരിന്നു ഒരു ദിക്കും ഒരു മാതിരിയും മാത്രം ഉണ്ടായിരുന്നതു
കൊണ്ടു, പരന്ത്രീസ്സുകാൎക്കു തങ്ങളുടെ ബഹു കൂട്ടങ്ങൾകൊണ്ടു ഒരുപകാ
രവും ഉണ്ടായിരുന്നില്ല.

ഹെന്രി വിടാതെ കഠിനപ്പോരിൽനിന്നു തന്നെ പൊരുതും. ഒരു സമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/48&oldid=186638" എന്ന താളിൽനിന്ന് ശേഖരിച്ചത്