താൾ:CiXIV131-4 1877.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

ണ്ടാക്കി, എങ്കിലും അവരുടെ ഈ തൊഴിൽ വെളിച്ചത്തു വരികയാൽ,
അതിലെ പ്രധാനികൾ മരണശിക്ഷ അനുഭവിച്ചു. (1415) മാൎച്ച പ്രഭുവിനു
ഈ മത്സരപ്രവൃത്തിയിൽ കൈകാൎയ്യം ഇല്ല താനും. എന്നതിന്റെ ശേ
ഷം രാജാവു സൈന്യവുമായി കപ്പലേറി, പരന്ത്രീസ്സാമാറു ഓടിത്തുടങ്ങി.
ഇങ്ങിനെ തുടങ്ങിയ യുദ്ധത്തിനു ഒരു ന്യായവുമില്ല, എങ്കിലും സംപൂൎണ്ണ
ന്യായം ഉണ്ടു, എന്നു രാജാവു മതിച്ചിരുന്നു.

പിന്നെ അവൻ പരന്ത്രീസ്സിൽ എത്തി ഹൎഫ്ലേർ (Harfleur) എന്ന
തുറമുഖത്തു കരെക്കിറങ്ങി. ആ നഗരത്തെ നിരോധിച്ചു. ആ നിരോധം
ബലമുള്ളതും വിരോധം പരാക്രമമുള്ളതുമത്രെ, എങ്കിലും കാവല്പട്ടാളത്തി
നു അന്യസഹായമില്ലായ്കയാൽ, അവർ നഗരത്തെ ഏല്പിക്കേണ്ടിവന്നു.
ഇംഗ്ലിഷ സൈന്യം ഹൎഫ്ലേരിന്റെ മുമ്പിൽ പാളയം ഇറങ്ങിയിരുന്ന
പ്പൊൾ, ഒരു ദുൎവ്വ്യാധി അവരുടെ ഇടയിൽ ഇളകിയതു കൊണ്ടു, രാജാവിനു
ഈ ജയത്താൽ ഒർ ഉപകാരവും വന്നില്ല. ഗണങ്ങൾ വളരെ കുറഞ്ഞു
പോകുന്നതിനാൽ, രാജ്യത്തിൽ പ്രവേശിക്കാതെ, ഇംഗ്ലന്തിലേക്കു തന്നെ
മടങ്ങുക വേണ്ടു, എന്നു അവൻ കണ്ടു, എങ്കിലും വന്ന വഴിയായി തിരി
ച്ചു പോകുന്നതു മാനത്തിനു പോരാ, എന്നു നിശ്ചയിച്ചു, ഏകദേശം നൂറു
നാഴിക ദൂരമുള്ള കല്ലായിലേക്കു ചെന്നു, അവിടെനിന്നു കപ്പലേറി പോ
കാം, വഴിക്കൽ വെച്ചു ശത്രുഗണം എതിരിട്ടു വന്നാൽ, എന്റെ വീരന്മാ
രെകൊണ്ടു ജയിക്കാതിരിക്കയില്ല, എന്നു പറഞ്ഞു യാത്രയായി.

അവൻ ഒരു വിഘ്നവും കൂടാതെ കുറെ ദൂരം എത്തിയപ്പോൾ പരന്ത്രീ
സ്സിന്റെ ധീരന്മാരായ വീരന്മാർ എല്ലാവരും കൂട്ടം കൂടി, അവനോടു പട
യേല്ക്കുവാൻ ഒരുങ്ങിനിന്നു. മൂന്നാം രിചാൎദ മുമ്പെ സോം നദിയെ കടന്നു
പോയ കടവിൽ കൂടി തനിക്കും കടക്കാം, എന്നു അവൻ വിചാരിച്ചു, എ
ങ്കിലും അവിടെ എത്തിയപ്പൊൾ, ശത്രു എല്ലാ കടവുകളെയും പാലങ്ങ
ളെയും പിടിച്ചും ഉറപ്പിച്ചുമിരിക്കുന്നു, എന്നു കണ്ടു. വഴി മുട്ടിപ്പോയല്ലൊ
എന്നാൽ പുഴയുടെ ഉറവിനെ ചുറ്റിവരേണം, എന്നു നിശ്ചയിച്ചു മു
ന്നോട്ടു ചെന്നാറെ, ശത്രു ഉറപ്പിച്ചിട്ടില്ലാത്ത ഒരു കടവിനെ കണ്ടു സൈ
ന്യം കടത്തിക്കയും ചെയ. പരന്ത്രീസ്സു സൈന്യത്തിന്റെ സമീപത്തു
എത്തിയാറെ: അതിന്റെ സംഖ്യ ഒരു ലക്ഷത്തിൽ അധികം, നായക
ന്മാർ പരന്ത്രീസ്സിന്റെ മഹാസാമൎത്ഥ്യവും പരാക്രമവുമുള്ള യോദ്ധാക്കൾ,
താൻ കല്ലായിക്കു പോകേണ്ടുന്ന വഴിക്കൽ തന്നെ അവർ പാളയം ഇറ
ങ്ങിയിരിക്കുന്നു, എന്നു അവൻ കണ്ടു . എന്നാൽ എന്തു വേണ്ടു? ശങ്കവിട്ടു
ശത്രുഗണങ്ങളെ ചെറുത്തു നില്ക്കുക തന്നെ നല്ലു, എന്നു നിശ്ചയിച്ച, 1415
ഒക്തോബർ 24ാം ൹ വൈകുന്നേരത്തു അശിങ്കൂർ, എന്ന സ്ഥലത്തു ശത്രു
വിന്റെ അടുക്കെ പാളയം ഇറങ്ങിപ്പാൎത്തു. അന്നു രാത്രിയിൽ പരന്ത്രീസ്സു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/47&oldid=186636" എന്ന താളിൽനിന്ന് ശേഖരിച്ചത്