താൾ:CiXIV131-4 1877.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 42 —

രണ്ടാം രിചാൎദ തനിക്കു ചെറുപ്പത്തിൽ കാട്ടിയ ദയയെ ഓൎത്തു, അവ
ന്റെ ഉടലിനെ എടുത്തു, ബഹു ഘോഷത്തോടും രാജചിഹ്നങ്ങളൊടും
കൂടെ വസ്തമിൻസ്തർ, എന്ന പള്ളിയിലേക്കു കൊണ്ടു പോയി, രാജാക്കന്മാ
രുടെ കല്ലറകളുടെ ഇടയിൽ അടക്കി വെച്ചു. രാജമുടിയുടെ ന്യായമുള്ള
അവകാശി മാൎച്ചപ്രഭു തന്നെ, എന്നു അവൻ സമ്മതിച്ചു, അദ്ദേഹത്തെ
കോവിലകത്തു വിളിപ്പിച്ചു, വളരെ മാനിച്ചതു നിമിത്തം, ആ പ്രഭു എല്ലാ
അസൂയയും തൎക്കവും വിട്ടു പുതിയ രാജാവിന്റെ സ്നേഹിതനും വിശ്വ
സ്തരായ സേവകരിൽ മുഖ്യനുമായി തീൎന്നു.

അഞ്ചാം ഹെന്രിയുടെ വാഴ്ചെക്കു കീൎത്തിയെ വരുത്തിയതു പരന്ത്രീസ്സു
യുദ്ധം തന്നെ. അന്നു പരന്ത്രീസ്സു രാജ്യത്തിന്റെ അവസ്ഥ ബഹു സങ്കടം.
രാജാവു ഒരു ദീനക്കാരൻ, ദീനം വിഷമിച്ച സമയങ്ങളിൽ അവൻ ഏക
ദേശം പൊട്ടന്റെ ചേലായി, രാജ്യവേല ഒന്നും നടത്തിപ്പാൻ കഴിയാതെ
ഇരുന്നു. പ്രജകൾ രണ്ടു കൂറുകളായി പിരിഞ്ഞു. ഒരു പക്ഷം ബുൎഗ്ഗുണ്ടി
യ തമ്പുരാനെ (Prince of Burgundi) തലവനാക്കി, രാജാവു വലഞ്ഞു
കിടക്കുന്തോറും സാഹസം ചെയ്തു രാജ്യാധിപത്യം ഏല്ക്കേണ്ടതിനു ഉത്സാ
ഹിപ്പിച്ചു. മറ്റെ പക്ഷം ഒൎലയാന്സ തമ്പുരാനെ (Prince of Orleans)
ആദരിച്ചു, രാജാവായി വാഴിപ്പാൻ നോക്കി. അവർ ബഹു കാലം മഹാ
കൈപ്പോടെ കലമ്പിയ ശേഷം, ബുൎഗ്ഗുണ്ടിയൻ: കലഹം മതി, സമാധാ
നം വേണം, എന്നു ചൊല്ലി ഒൎലയാന്സ തമ്പുരാനുമായി വ്യാജമുള്ള സഖ്യ
ത കെട്ടി, അവനെ പരിസി നഗരത്തെരുവിൽനിന്നു ഒരു കുലപാതക
ന്റെ കൈയ്യാൽ കൊല്ലിച്ചു. ഈ വല്ലാത ചതി നിമിത്തം കലഹം ഏ
റ്റവും വൎദ്ധിച്ചു, ജാതി മുഴുവനും രണ്ടായി പിരിഞ്ഞു, ഒർ ഒാഹരി ബുൎഗ്ഗു
ണ്ടിയനോടും, മറ്റെ അംശം കൊല്ലപ്പെട്ട ഒൎലയാന്സ തമ്പുരാന്റെ മക
നോടും ചേൎന്നു പോയി.

ഈ ഛിദ്രങ്ങൾ കൊണ്ടു ഉപകരിക്കേണം എന്നു ഇംഗ്ലിഷ് രാജാവു
നിശ്ചയിച്ചു, മൂന്നാം എദ്വൎദ മുമ്പെ പരന്ത്രീസ്സു രാജ്യാവകാശത്തിന്നായി
തുടങ്ങിയ വാദം പുതുക്കി. പരന്ത്രീസ്സുകാർ ആ തൎക്കത്തെ ഒത്തു തീൎപ്പതി
നു വട്ടം കൂട്ടിയപ്പോൾ,ഹെന്രി ചോദിച്ചതു അവൎക്കു ബോധിക്കായ്കയാൽ,
ആ വക ആലോചന പൊളിഞ്ഞു പോയി. എന്നാറെ ഒരു വലിയ
ഇംഗ്ലിഷ് സൈന്യം സൌഥ്ഹബ്തൊൻ (Southampton) എന്ന തുറമുഖ
ത്തു കൂടി അനേകർ പടനായകരും പടയാളികളും പുരാണ ജാതിവൈ
രിക്കു വിരോധമായി നല്ല പോർ ഉണ്ടാകും, എന്നു വെച്ചു രാജാവിന്റെ
കൊടിയോടു ചേൎന്നു വന്നു. അങ്ങിനെ ഇരിക്കുമ്പോൾ കെമ്പ്രിച്ച പ്രഭുവും
(Earl of Cambridge) മറ്റും ചില ആൎയ്യന്മാരും കൂടി നിരൂപിച്ചു, രാജാ
വിനെ പിഴുക്കി മാൎച്ചപ്രഭുവിനെ രാജാവാക്കി വാഴിപ്പാൻ ഒരു കൂട്ടുകെട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/46&oldid=186635" എന്ന താളിൽനിന്ന് ശേഖരിച്ചത്