താൾ:CiXIV131-4 1877.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 41 —

അതുകൊണ്ടു മകൻ അടിമവ്യാപാരിയുടെ അടുക്കൽ ചെന്നു: എന്റെ
അപ്പൻ ബലഹീനനായ ഒരു കിഴവനത്രെ. അവനെ കൊണ്ടു നിങ്ങൾക്കു
വളരെ ഉപകാരം ഉണ്ടാകയില്ല, ഞാൻ ശക്തിയുള്ള ബാല്യക്കാരനാക
കൊണ്ടു എന്നെ വിറ്റാൽ നല്ല വില കിട്ടുമല്ലൊ. ആകയാൽ എന്റെ
അപ്പന്റെ ബതലായി എന്നെ അടിമയാക്കിക്കൊള്ളേണം, എന്നു അ
പേക്ഷിച്ചു. ഈ കാൎയ്യം അടിമവ്യാപാരിക്കു നല്ലതു, എന്നു തോന്നി,
അപ്പന്റെ ചങ്ങല അഴിച്ചു പുത്രനിൽ ആക്കി, അവനെ അടിമകളു
ടെ കൂട്ടത്തിൽ ചേൎത്തു. എന്നാറെ ആ കാഫി വളരെ സങ്കടപ്പെട്ടു കര
ഞ്ഞും കൊണ്ടു കപ്പലിൽനിന്നു കിഴിഞ്ഞു. ഈ കാൎയ്യത്തെ അന്നു കപ്പ
ലിൽ വന്നിരുന്ന ഒരു വൈദ്യൻ കണ്ടു, കരെക്കു ഇറങ്ങിയപ്പോൾ ഉടനെ
ദേനരുടെ ദേശാധിപതിയോടു അറിയിച്ചു. ആ ഗുണവാൻ ആ ദിവസ
ത്തിൽ തന്നെ അടിമ വ്യാപാരിയെ വരുത്തി, ആ നല്ല പുത്രനെ അവ
നോടു വിലെക്കു വാങ്ങി, അഛ്ശനെയും വരുത്തി പുത്രനെ ഏല്പിച്ചു, ഇരു
വരെയും സന്തോഷത്തോടെ തങ്ങളുടെ നാട്ടിലേക്കു മടക്കി അയക്കുക
യും ചെയ്തു.

HISTORY OF THE BRITISH EMPIRE.
ഇംഗ്ലിഷ ചരിത്രം.
(Continued from No. 2, page 25.)

മുമ്പേത്ത രാജാവിന്റെ പൂത്രനായ അഞ്ചാം ഹെന്രി രാജാധിപത്യം
പ്രാപിച്ചതു നിമിത്തം, ജനങ്ങൾ വളരെ സന്തോഷിച്ചു. ബാല്യകാല
ത്തിൽ അവൻ ഏറിയോരു നിൎമ്മൎയ്യാദകളെയും ബുദ്ധികുറവുകളെയും
പ്രവൃത്തിച്ചിരുന്നു, എങ്കിലും പോൎക്കളങ്ങളിൽനിന്നു കാട്ടിയ വീൎയ്യവും യു
ദ്ധവൈഭവവും ഓൎത്താൽ, അവന്റെ വാഴ്ച വങ്ക്രിയകളും സല്കീൎത്തിയും
കൊണ്ടു വിളങ്ങും, എന്നു ഊഹിപ്പാൻ സംഗതി ഉണ്ടായിരുന്നു. അങ്ങി
നെ ഉൗഹിച്ചതു യഥാൎത്ഥമായി വന്നു താനും. അവൻ രാജാവായ ഉടനെ
അല്പമതികളും ദുസ്സാമൎത്ഥ്യക്കാരുമായ തോഴരെ വിട്ടു, അഛ്ശന്റെ മൂപ്പും
സുബുദ്ധിയുമുള്ള മന്ത്രികളുടെ ആലോചന കേട്ടനുസരിച്ചു. അവനെ
കൊണ്ടു പറയുന്ന എല്ലാ ദുൎന്നയങ്ങളും നേരോ എന്നു അറിയുന്നില്ല,
എങ്കിലും വേത്സപ്രഭുവായിരിക്കുന്ന സമയത്തോളം അവൻ അനുസരണ
ക്കേടുള്ള മകനും, വേണ്ടാതനം പലതും പ്രവൃത്തിക്കുന്നവനുമായിരുന്നതു
സത്യം തന്നെ. രാജാസനം ഏറിയ ശേഷമോ, അവൻ ആ മഹിമയുള്ള
സ്ഥാനത്തിനു യോഗ്യമായ ക്രിയകളെയും അടക്കത്തെയും കാട്ടിത്തുടങ്ങി.

അവൻ രാജ്യം പ്രാപിച്ച ഉടനെ, അഛ്ശൻ കൊല്ലിച്ച രാജാവായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/45&oldid=186634" എന്ന താളിൽനിന്ന് ശേഖരിച്ചത്