താൾ:CiXIV131-4 1877.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

കൊണ്ടിരിക്കുമ്പോൾ, താഴെയുള്ള ആ വലിയ കല്ലിന്റെ അരികത്തു എ
ത്രയോ ശീതിക്കുന്ന ഒരു ആണ്കുട്ടി നില്ക്കുന്നപ്രകാരം തോന്നി, ഉറ്റു
നോക്കുമ്പോൾ കുട്ടി തലയിൽനിന്നു തൊപ്പി എടുത്തു, പ്രഭുവിനെ ഒന്നു
തൊഴുതതിനാൽ, ആ ചെറിയ സവൊയക്കാരൻ തന്നെ, എന്നറിഞ്ഞു
അകത്തു വരേണ്ടതിനു ആംഗ്യം കാട്ടി വിളിപ്പിച്ചു. കുട്ടിയും വേഗത്തിൽ
അനുസരിച്ചു കോവിലകത്തു ചെന്നു, വണക്കത്തോടെ തിരുമുമ്പിൽ നി
ല്ക്കുമ്പോൾ, പ്രഭു വൎത്തമാനം എല്ലാം ചോദിച്ചതിനു: ഞാൻ വലിയ സ
ങ്കടത്തിൽ അകപ്പെട്ടു, എന്റെ പൎവ്വതെലി മറ്റേതിനെ കാണായ്കയാൽ
ഉണ്ടായ ദുഃഖം നിമിത്തം ദീനം പിടിച്ചു മരിച്ചതുകൊണ്ടു , എന്റെ ഉപ
ജീവനം പൊയ്പോയി, ഇനി എന്തു വേണ്ടു എന്നു അറിയുന്നില്ല. തമ്പുരാ
നവൎകളുടെ പൎവ്വതെലി ഇനി ഉണ്ടാ? എന്നു ചോദിച്ചു. എന്റേതു ഇനി
ഉണ്ടു , നല്ല സൌഖ്യത്തോടെയും ഇരിക്കുന്നു, എന്നു പ്രഭു പറഞ്ഞതു കേട്ടു,
തെളിഞ്ഞു അതിനെ എനിക്കു തിരികെ വില്ക്കുമോ? എന്നു കുട്ടി ചോദി
ച്ചാറെ, പ്രഭു: എന്നാൽ നിനക്കു പണം ഉണ്ടോ? എന്നു ചോദിച്ചതിനു
കുട്ടി: തമ്പുരാനവൎകൾ തന്ന മുതലിനെ ഞാൻ അമ്മയപ്പന്മാൎക്കു അയ
ചു, എങ്കിലും കൈക്കലുള്ള ആറു ഉറുപ്പിക ഞാൻ ഇപ്പോൾ തന്നെ തരാം,
ശിഷ്ടമുള്ളതു ഞാൻ വിശ്വാസത്തോടെ കൊണ്ടു വരാം, എന്നു പറഞ്ഞു.
എന്നാൽ അങ്ങിനെയല്ല, എലിയെ ഞാൻ വെറുതെ തരാം, പിന്നെ കൊ
ല്ലംതോറും ഒന്നാം ജനുവരി നീ ഇവിടെ വന്നു, നിന്റെ വ്യാപാരത്തിൽ
നിന്നു വന്ന ലാഭത്തിന്റെ പകുതി എനിക്കു ശരിയായി കൊണ്ടു വരേണം.
മനസ്സുണ്ടെങ്കിൽ ഇങ്ങു കൈ അടിക്ക, എന്നു പ്രഭു ചൊല്ലി കൈകാട്ടിനി
ന്നു. ഇതു കളിയത്രെ, എന്നു കുട്ടി വിചാരിച്ചു, കുറെ നേരം നോക്കിനിന്നു,
കളിയല്ല എന്നു കണ്ടു ഉറപ്പോടെ കൈയടിച്ചു. എന്നാറെ പ്രഭു പറ
ഞ്ഞു : നാം ഇപ്പോൾ കൂട്ടുകച്ചവടക്കാരായല്ലൊ, ഈ കഠിന ശീതകാല
ത്തു നിന്നെ അയക്കുന്നതു ശരിയല്ല, നീ ദീനം പിടിച്ചു കുഴങ്ങിപ്പോയാൽ,
ലാഭത്തിൽ ഉണ്ടാകുന്ന എന്റെ ഓഹരി പോയ്പോകും, അതുകൊണ്ടു ശീ
തം മാറുന്നതുവരെ നീ ഇവിടെ പാൎക്കേണം, വേണ്ടുന്ന ചെലവു ഞാൻ
കണ്ടു കൊള്ളാം. കുട്ടിയും സന്തോഷത്തോടെ സമ്മതിച്ചു പാൎത്തു. ശീ
തം ശമിച്ചാറെ പ്രഭു ഒരു പുതിയ ഉടുപ്പും അനുഗ്രഹവും നല്കി, അവനെ
പറഞ്ഞയക്കയും ചെയ്തു.

ഒന്നാം ജനുവരി ആകുമ്പോൾ ആ ചെറിയവൻ നിശ്ചയിച്ചപ്രകാരം
വരുമോ? എന്നു പ്രഭു വിചാരിച്ചു അവന്നായിട്ടു കാത്തിരുന്നു, എങ്കിലും
അവൻ വന്നില്ല. പിന്നെയും ഒരു ജനുവരി ദിവസം വന്നു, അതിലും അ
വൻ മുമ്പെ പോലെ വരാതെ ഇരുന്നു. അതുകൊണ്ടു പ്രഭു വളരെ ദുഃഖി
ച്ചു: ഇവനും നന്നികേടുള്ളവനായി നാശത്തിന്റെ വഴിയിലേക്കു തിരിഞ്ഞു

3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/39&oldid=186628" എന്ന താളിൽനിന്ന് ശേഖരിച്ചത്