താൾ:CiXIV131-4 1877.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

ബായി സംസ്ഥാനത്തിൽ 2,52,917 പേൎക്കും മ
ദ്രാശി സംസ്ഥാനത്തിലോ 7,82,572 പേൎക്കും
ധൎമ്മ മറാമത്തു പണി കല്പിച്ചിരിക്കുന്നു. മദ്രാ
ശിസംസ്ഥാനത്തിൽ 53,700 ആളുകൾക്കു കോ
യ്മയായും 4,200 ആളുകൾക്കു പലരാലും ധൎമ്മ
ക്കഞ്ഞി കൊടുത്തു വന്നിരിക്കുന്നു.

ചെന്നപട്ടണം.- ദിസെമ്പ്രിന്റെ
ആദിയോളം പുറനാടുകളിൽനിന്നു ചെന്നപ്പട്ട
ണത്തിലേക്കു ഏകദേശം 13000 ആളുകൾ ആ
ഹാരത്തിന്നായി ചെന്നിരിക്കുന്നു. അവിടെ
വേണ്ടുന്ന അരിയുണ്ടായിട്ടും അവരിൽ ചിലർ
വിശപ്പു കൊണ്ടു മരിച്ചു പോയി അതു കൊ
ണ്ടു സംസ്ഥാനവാഴി അവൎകൾ 3 സ്ഥലത്തു
വേല എടുപ്പാൻ കഴിവില്ലാത്ത 5500 പരാധീ
നക്കാൎക്കു ധൎമ്മകഞ്ഞി കൊടുപ്പാൻ കല്പിച്ചിരി
ക്കുന്നു. ചെന്നപ്പട്ടണത്തിലേ ഉരുപ്പാട്ടിൽ
(roadstead) ഉള്ള കപ്പലുകൾ ആകേ 30000
തൊൻ അരി കയറ്റികൊണ്ടു വന്നിരിക്കുന്നു.
പുറനാടുകളിൽനിന്നു പുതുതായി മദ്രാശിയിൽ
ചേരുന്ന മിക്ക പേർ വിശപ്പു കൊണ്ടു ഏക
ദേശം അൎദ്ധപ്രാണന്മാരായി എത്തുന്നു. കഞ്ഞി
കൊട്ടിലുകളിൽ അവരെ വേണ്ടും പോലെ നോ
ക്കുന്നു എങ്കിലും നന്നാക്കുവാൻ കഴിവില്ലാതെ
പലരും മരിച്ചു പോകുന്നു. ചെന്നപ്പട്ടണത്തി
ലേക്കു യാത്രയാകുന്നവരെ കൈക്കൊള്ളെണ്ട
തിന്നു പട്ടണത്തിന്റെ ചുറ്റിലും നിരത്തിന്ന
ടുക്കെ ഓരോ വമ്പിച്ച വഴിയമ്പലങ്ങളും കഞ്ഞി
ക്കൊട്ടിലുകളും ഉണ്ടാക്കി പോന്നിരിക്കുന്നു.

ചേലം.- ഓരോ ധൎമ്മമറാമത്തു പണി
നടക്കുന്നു. നവധാന്യങ്ങളുടെ അകവില വി
ശേഷിച്ച ധൎമ്മപുരിയിൽ പൊന്തി കന്നു കാ
ലികൾ തീൻ ഇല്ലാതെ മലയിലേക്കു തെളിച്ചി
രിക്കുന്നു. തൃപ്പത്തൂരിലും ഉസ്സുരിലും മറ്റും ഛ
ൎദ്യതിസാരം ആരംഭിച്ചു ചിലേടത്തു ശക്തിയോ
ടെ ബാധിച്ചിരിക്കുന്നു. കൃഷ്ണഗിരി പകുപ്പിൽ
8000 ആൾ ധൎമ്മ മറാമത്തു പണിചെയ്യുന്നതു
കൂടാതെ ബലഹീനന്മാൎക്കു കഞ്ഞി കൊടുത്തു വ
രുന്നു. അരി 3¾—4¼ ശേറും മുത്താറി 5—6
ശേറും ചോളം 4½-6 ശേറും മുതിര 4½—5½
ശേറും കമ്പച്ചോളം 3 4/5—6½ ശേറും രൂപ്പികെ
ക്കു അവിടവിടെ വില്ക്കുന്നു.

മധുര.- വറുതി നിമിത്തം തിന മുത്താ
റി മുതലായവറ്റിന്റെ വിത്തോളം പലസ്ഥ
ലങ്ങളിൽ കൊയ്വാൻ കഴിവു വന്നില്ല. പഞ്ച
വും അകവിലയും വൎദ്ധിക്കുന്നു. അവിടെ ന
ടക്കുന്ന ധൎമ്മമറാമത്തു പണികളൊ തേപ്പു കുള
ങ്ങളെയും കിണറുകളെയും കുഴിച്ചാഴ്ത്തുക ഗ്രാ
മനിരത്തുകളെ ഉണ്ടാക്ക കള്ളി വയക്കി കുറ്റി
പൊരിക്കുക മുതലായതു തന്നെ. 3¼ -4 ശേറോളം
അരി വില്ക്കുന്നതിനാൽ പലൎക്കും വലിയ മുട്ടും
വലെച്ചലും തട്ടി ഏറിയവർ നാടുവിട്ടു സിംഹ
ളത്തെക്കു യാത്രയാകുന്നു. പഴനി തിണ്ടിക്കല്ലു
എന്നീസ്ഥലങ്ങളിൽ വലിയ പഞ്ചം തട്ടിയിരി
ക്കുന്നതു കൊണ്ടു ദീവട്ടിക്കൊള്ളയും പിടിച്ചു
പറിയും വളരെ നടക്കുന്നു.

വടക്കെ ആൎക്കാടു.- കൂട്ടു കവൎച്ചയും
തെക്കെ അംശങ്ങളിൽ തലതട്ടി വ്യാധിയും വ
ൎദ്ധിക്കുന്നു. ഓരോ ധൎമ്മമറാമത്തു പണി പ
ഞ്ചം നിമിത്തം കോയ്മ എടുപ്പിച്ചു വരുന്നു.

തഞ്ചാവൂർ.- വേണ്ടുന്ന ധാന്യമുണ്ടെ
ങ്കിലും ഉറുപ്പികക്കു നാലു ശേറെ വില്ക്കുന്നുള്ളു.
ഓരോ ഛത്രങ്ങളിൽ സാധുക്കൾക്കു കഞ്ഞിയു
ണ്ടു. ധൎമ്മമറാമത്തു പണികളെ തുടങ്ങുവാൻ
പോകുന്നു. ദിസെമ്പ്ര 23,24 തിയതികളിൽ അ
റഞ്ഞമഴ പെയ്തതിനാൽ ചിറ കുളം കിണറുകൾ
വെള്ളം നിറകയും വെള്ളപ്പഞ്ചം നീങ്ങുകയും
ചെയ്തതിന്നു ദൈവത്തിന്നു സ്തോത്രം.

തിരുനെൽവേലി.- അല്പം മഴ പെ
യ്തതിനാൽ പരുത്തി മുളെച്ചിരിക്കുന്നു. ഒന്നാ
ന്തരം അരി 4 ഉം രണ്ടാന്തരം 5¼ ഉം മുതിര 7ഉം
ശേർ ഉറുപ്പികക്കു വിറ്റു വരുന്നു.

നെല്ലൂർ.- ഒക്തോബ്ര ൩൦൹ ഹുഗ്ലിയു
ടെ അഴിക്കൽ ചേതം വന്ന കപ്പലിൽനിന്നു
൧൨ പേരുകളുമായി ഒരു തിരപ്പത്തിൽ പ്രാണ
രക്ഷക്കു വേണ്ടി കയറിയ ഒരു ഉരുക്കാരൻ
നൊവെമ്പ്ര ൧൫൹ ദേവരമ്പാടം എന്ന കര
ക്കൽ അടിഞ്ഞു വീണു. അയ്യാളെ പ്രയാസത്തോ
ടെ ദീനശാലയിൽ പോറ്റിയതു. മറ്റെ ൧൧
പേർ ഒന്നോടൊന്നു കടലിൽ നശിച്ചു പോയി.

ധൎമ്മമറാമത്തു പണി ആവശ്യം പോലെ
എടുപ്പിച്ചു വരുന്നു. കന്നുകാലികൾക്കു മറ്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/35&oldid=186624" എന്ന താളിൽനിന്ന് ശേഖരിച്ചത്