താൾ:CiXIV131-4 1877.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

ലർ ഓരോരോ കാരണങ്ങൾ പറഞ്ഞു കേൾപ്പിച്ചു എന്നല്ലാതെ മുഖ്യ
മായ കാരണങ്ങളൊടു കൂടെ അല്ലാത്തതിനാൽ ആയ്ത വിശ്വാസയോഗ്യ
മുള്ളതല്ലെന്നു വിചാരിക്കുന്നു. ആയ്തുകൊണ്ടു പത്രാധിപരവർകളെ താ
ങ്കളുടെ പ്രിയമുള്ള വായനക്കാരുടെ മുമ്പിൽ മഹിമ ഏറിയ താങ്കളുടെ
പത്രമൂലം ഇതിനെ വെളിപ്പെടുത്തിയാൽ കൊല്ലവൎഷത്തിന്റെ തുട
സ്ഥം എന്തെന്നും ഏതുപ്രകാരം എന്നും ഉള്ള അറിവു കാരണങ്ങളോടു
കൂടെ വായനക്കാർ ആരെങ്കിലും അടുത്ത പത്രത്തിൽ അറിയിച്ചു തരു
മെന്നുള്ള അത്യാശയോടെ അയക്കുന്നതാണെ.

എന്നൊരു തിരക്കുകാരൻ.

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

ആസ്യാ Asia.

ഭാരതഖണ്ഡം :- മഹാരാണി അവ
ൎകൾ ഭാരതഖണ്ഡചക്രവൎത്തിനി എന്ന സ്ഥാ
നപേരിനെ ജനുവരി ൧ാം തിയതിക്കു എടു
ത്തിരിക്കുന്നു അതിന്റെ ആരംഭത്തെ വേണ്ടു
ന്ന കോലാഹലത്തോടു ആചരിക്കേണ്ടതിന്നു
മുകിലരുടെ മുലസ്ഥാനമാകുന്ന ഡില്ലിയിൽ ഉ
പരാജാവും സംസ്ഥാനവാഴികളും അവരവരു
ടെ പരിനായകന്മാരും പടയാളികളും പട്ടാള
ങ്ങളും ഒഴികേ ഭാരതത്തിലേ മാരാജാക്കന്മാരും
തമ്പുരാക്കന്മാരും അവരവരുടെ പരിവാരങ്ങ
ളും പട്ടാളങ്ങളും ഏറിയ കുലീനരും പുള്ളിക്കാ
രും കൂടി വന്നിട്ടുണ്ടായിരുന്നു. ആ ദിവസ
ത്തിൽ ശ്രേഷ്ഠ സഭാമദ്ധ്യേ കാഴ്ചപ്പടകൾ ചൂ
ഴവേ നില്ക്കുമ്പോൾ ഉപരാജാവു അവൎകൾ
മാരാണിയവൎകളുടെ സ്ഥാനമഹത്വത്തെ അ
റിയിക്കുന്ന പത്രത്തെ വായിച്ചു കേൾപിച്ച
പിന്നെ 101 നിയമവെടിയും ആൎപ്പും കരിമരു
ന്നു പ്രയോഗവും മറ്റും വിനോദങ്ങൾ നടന്നി
രുന്നു. അന്നു പല മഹാന്മാൎക്കു ഓരോ സ്ഥാന
വിശേഷങ്ങളും കല്പിച്ചതിൽ തിരുവിതാങ്കൂറി
ലേ മഹാരാജാവിന്നു ചക്രവൎത്തിനിയുടെ ആ
ലോചനക്കാരർ എന്ന സ്ഥാനപ്പേരിനെ വി
ധിച്ചിരിക്കുന്നു.

ഡില്ലിയിൽ വലുങ്ങനെ നടന്നതു അതാ
ത കൂറുപാടുകളിലും ജില്ലകളിലും ചെറുങ്ങനെ

നടത്തി വന്നു. കണ്ണനൂരിൽ ഒരു വെള്ള പ
ട്ടാളവും പീരങ്കിത്തോക്കുകാരും രണ്ടു കറുത്ത
പട്ടാളങ്ങളും പട്ടണത്തിൽ ഉള്ള വിലാത്തിക്കാ
രും ഏറിയ നാട്ടുകാരും മൈതാനത്തിൽ കൂടി
യിരിക്കുമ്പോൾ തലശ്ശേരിയിൽനിന്നു വന്ന
തുക്കിടി ബ്യുയിൿ സായ്പവൎകൾ 4 മണി ഉ.
തി. സ്ഥാനസങ്കല്പപത്രത്തെ കേൾപിച്ച ശേ
ഷം 101 നിയമ വെടികളും പടയാളികളിൽ
നിന്നു 3 സന്തോഷവെടികളും ജയജയ ആൎപ്പു
കളും രാത്രി ഒമ്പതു മണിക്കു കരിമരുന്നു പ്ര
യോഗവും (നക്ഷത്രബാണം ആകാശബാണം
പൂബാണം, പൂകുറ്റി, നിലാത്തിരി) ഉല്ലാസ
ത്തീയും (bon-fire) ഉണ്ടായിരുന്നു.

മഹാ ചക്രവൎത്തിനി ഒന്നാം ജനുവരിയിൽ
15,988 തടവുകാൎക്കു ശേഷിക്കുന്ന ശിക്ഷയെ ഇ
ളെച്ചു കൊടുത്തു. കോഴിക്കോടു തലശ്ശേരി
പാലക്കാടു കൊച്ചി തടവുകളിൽനിന്നും തന്നെ
യല്ല മലയാള കൂറുപാട്ടു തുറുങ്കിൽനിന്നും 144
പേൎക്കു തന്റേടം നല്കിയിരിക്കുന്നു. ക്ഷമിച്ച
വർ ദൈവഭയത്തിൽ നടക്കും എന്നു കരുതു
ന്നു; പൊലീസ്സിന്റെ കുണ്ണു അവരുടെ മേൽ
ഉണ്ടാകും താനും.

പഞ്ചം:- ബൊംബായി മദ്രാശി സം
സ്ഥാനങ്ങളിൽ ഏകദേശം 150 ലക്ഷം ആൾ
പാൎക്കുന്ന വിശാല ഭൂമികളിൽ ക്ഷാമം തട്ടിയി
രിക്കുന്നു. ദിസെമ്പ്ര 22ാം൹യിൽ ബൊം

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/34&oldid=186623" എന്ന താളിൽനിന്ന് ശേഖരിച്ചത്