താൾ:CiXIV131-4 1877.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

ദിവസേന കാണ്മാൻ സംഗതി വരുന്നു. തീവണ്ടിക്കും കപ്പലുകൾക്കും അ
നവധി ഇരിമ്പുകൾ ഉപയോഗിക്കുന്നു. യൂരോപ്പിൽനിന്നു നമുക്കു ഉപ
കാരവും ആശ്ചൎയ്യകരവുമായ ഇരിമ്പു യന്ത്രങ്ങൾ കൂടാതെ വിശേഷ തര
ആയുധങ്ങളും വരുന്നു. ഇതെല്ലാം ഉണ്ടാക്കുവാനായിട്ടു യൂരോപ്പിൽ വള
രെ ഇരിമ്പുശാലകൾ ഉണ്ടു. ഒന്നിനെ കൊണ്ടു അല്പം വിവരിക്കട്ടെ. ജ
ൎമ്മൻ രാജ്യത്തിലെ എസ്സൊൻ പട്ടണത്തിൽ കൂപ്പ് സായ്പവൎകൾക്കു ഒരു
ഇരിമ്പുശാല ഉണ്ടു . ഇതിനു വേണ്ടിയ നിലം 1600 ജൎമ്മൻ ഏക്ര വിസ്താര
വും, ശാലയുടെ വീടുകൾ മൂടുന്ന സ്ഥലം 350 ഏക്ര അടങ്ങുകയും, അതിൽ
14000 ആളുകൾ പണി എടുക്കയും ചെയ്യുന്നു. അവരുടെ മേൽവിചാര
ക്കാർ 739 തന്നെ. 1872-ാമതിൽ ആ ശാലയിൽ 125000 തൊൻ (25 കോടി
റാത്തൽ) ഉരുക്കു ഉണ്ടാക്കപ്പെട്ടു. അച്ചു, പടം, ചക്രം, വലിയ തോക്കുക
ൾ മുതലായവയും അതിൽനിന്നു എടുത്തു വന്നു.

ആ ശാലയിൽ 1629 ചൂളകളും, കടച്ചില്ക്കാരുടെ 362 യന്ത്രങ്ങളും, മിനു
സം വരുത്തുന്ന 42 ചിപ്പിളിയന്ത്രങ്ങളും, മറ്റും ഓരോ പണിക്കായിട്ടുളള
275 യന്ത്രങ്ങളും 71 ആവികൂടങ്ങളും ഉണ്ടു. അവയിൽ ഏറ വലിയതിന്നു
100000 റാത്തലും മറ്റു ഒന്നിന്നു 40000 റാത്തലും, വേറെ ഒന്നിന്നു 20000
റാത്തലും തൂക്കം കാണും. ഇവ എല്ലാം ഇളക്കത്തിൽ വെക്കേണ്ടതിന്നു
300 ആവിയന്ത്രങ്ങൾ സ്ഥാപിക്കേണ്ടി വന്നു. 1812-ാമതിൽ ആവശ്യപ്പെട്ട
കല്ക്കരി 500000 തൊൻ്സ (tons) ആയിരുന്നു. ൟ ശാലകളെ തീവണ്ടിയാൽ
തമ്മിൽ ചേൎക്കപ്പെടുന്നതിനു ഏകദേശം 35 നാഴിക നീളത്തിൽ ഒരു തീ
വണ്ടി വഴിയും ഉണ്ടു.

A QUESTION.
ഒരു ചോദ്യം.

പ്രിയ പത്രാധിപരവർകളെ ചില എഴുത്തുകളുടെയും മറ്റും ഒടുവിൽ
മശീഹാകാലം 1876 അല്ലെങ്കിൽ 77ന്ന കൊല്ലം 1052 എന്നു ഇങ്ങിനെ
എഴുതി കാണുന്നുണ്ടല്ലൊ മശീഹായുടെ ജനനം മുതൽക്കല്ലെയൊ മശീ
ഹകാലം എണ്ണി വരുന്നതു കൊല്ലം 1052ാമത എന്നു എഴുതി വരുന്നതി
ന്റെ തുടസ്ഥം എന്താകുന്നു. മശീഹാകാലം എന്നു പറയുന്നതു പോലെ
കൊല്ലവൎഷം എന്ന പറഞ്ഞു തുടങ്ങുവാൻ ഏതാണ്ട ഒരു കാരണമി
ല്ലയൊ. മശീഹാകാലം എണ്ണുന്നതു മശീഹായുടെ ജനനം മുതൽ
ക്കാണു എങ്കിൽ കൊല്ലം 1052ാമത എന്ന പറയുന്നതിന്നു ഒരു തക്ക കാര
ണമുണ്ടെന്നു വിചാരിക്കുന്നു. എന്നാൽ ആണ്ടിന്റെ തുടസ്ഥം കൊല്ലം
എന്നു വെച്ചു വരുന്നതിന്നു മുഖ്യമായ കാരണങ്ങൾ ഉണ്ടെന്നു വിചാരിച്ചു
ആയ്ത അറിവാനായി ആഗ്രഹിച്ചു പലപ്പോഴും തിരക്കം ചെയ്താറെ ചി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/33&oldid=186622" എന്ന താളിൽനിന്ന് ശേഖരിച്ചത്