താൾ:CiXIV131-4 1877.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

ത്തിൽ ദൈവവചനത്തിന്റെ ഉപദേശങ്ങൾ ജനങ്ങളുടെ ഇടയിൽ നീ
ളെ പരന്നു. പലരും അതിന്റെ വിശുദ്ധ കല്പനാചാരങ്ങളെയും അംഗീ
കരിച്ചു തുടങ്ങി. ജൊൻ വിക്ലിഫ എന്ന മഹാവിദ്വാനായ ഒരു പാതിരി
അന്നു നടപ്പായ റൊമമതാചാരങ്ങളെ നിഷേധിച്ചു, ലുത്തൎവൊത എന്ന
തന്റെ സുഖമുള്ള പാൎപ്പിടത്തിൽനിന്നു ജീവന്റെ പുസ്തകത്തെ ഇംഗ്ലി
ഷഭാഷയിലാക്കി, താൻ പ്രസംഗിക്കുന്ന ന്യായങ്ങൾ ദൈവവചനത്തോടു
ഒത്തു വരുമോ, ഇല്ലയോ എന്നു ആരാഞ്ഞു നോക്കുവാൻ ഏവൎക്കും സം
ഗതി വരുത്തി. അവന്റെ ശിഷ്യന്മാർ പലരും വേദപുസ്തകാംശങ്ങളെ
കൈയിൽ പിടിച്ചു നാട്ടിൽ എങ്ങും സഞ്ചരിച്ചു, അറിവില്ലാത്തവരെ
വചനം കേൾപിച്ചു. ദുൎജ്ജനങ്ങൾ പരിഹസിച്ചു, അവൎക്കു ലൊല്ലൎദർ
(Lollards) എന്ന പരിഹാസ പേർ വിളിച്ചു, അവരെ പലപ്രകാരമായി
ഹിംസിച്ചു, എന്നിട്ടും അവർ പ്രസിദ്ധപ്പെടുത്തിയ വചനം ഏറിയ ജന
ങ്ങളുടെ ഹൃദയങ്ങളിൽ വീഴുകയും, കലഹങ്ങളുടെയും അന്തശ്ഛിദ്രങ്ങളുടെ
യും നടുവിൽനിന്നു മൂളെക്കയും, ഒരു പുതിയ വാഴ്ചയുടെ കാലത്തിൽ ഇംഗ്ലി
ഷ സഭാനവീകരണം ഭംഗിയോടെ നടക്കുന്നതുവരെ വളരുകയും ചെയ്തു.
(To be continued.)

IRON.
ഇരിമ്പു.

കീൎത്തിമാനായ ഒരു വഴിപോക്കൻ ഒരു സമയത്തു മിസ്രരാജാവായ
മേഹെമ്മദ് ആലിയോടു: എങ്ങിനെ ഇത്ര വലിയ രാജാവായ്പോയി എ
ന്നു ചോദിച്ചതിന്നു, രാജാവു വലങ്കൈ കൊണ്ടു ഒരു വാളും, ഇടങ്കൈകൊ
ണ്ടു ഒരു സഞ്ചി പൊന്നും തൊട്ടു, ഇതാ ഇരിമ്പു കൊണ്ടു പൊന്നു സമ്പാ
ദിച്ചാറെ, പൊന്നുകൊണ്ടു ഇരിമ്പിനെ നടത്തുന്ന ആളെ എനിക്കു കിട്ടി,
ഇങ്ങിനെ ഞാൻ വലിയവനായി എന്നു ഉത്തരം പറകയും ചെയ്തു . ൟ
ചെറിയ കഥ: ഇരിമ്പു പൊന്നിനേക്കാൾ അധികം നന്നു, എന്നു മാത്രമ
ല്ല, ഇരിമ്പു തനിക്കു കീഴടക്കുവാനും ശരിയായി പ്രയോഗിപ്പാനും അറിയു
ന്നവന്നു ലോകത്തിൽ ശക്തിയും പ്രബലതയും ഏറെ വരുത്തുന്നു, എന്നു
കാണിക്കുന്നു. ഇപ്പോൾ ലോകത്തിൽ എങ്ങും ബഹുമാനപ്പെട്ട ഇങ്ക്ലീഷു
കാൎക്കു ധനവും, ശക്തിയും, അധികാരവും ഇരിമ്പിനാലുണ്ടായ്വന്നു, എന്നു
സ്പഷ്ടം.

ഏറിയ വസ്തുക്കളിലും വെച്ചു ഇരിമ്പു ശക്തിയുടെ ഒരു ഉപമ ആകുന്നു.
ഇരിമ്പിൽ എത്രയും ഗൂഢമായ ഒരു ആകൎഷണശക്തി (ലോഹകാന്തശ
ക്തി magnetism) ഇരിക്കുന്നു. ഇതിന്റെ രഹസ്യം ഇന്നേവരക്കും മനുഷ്യൎക്കു
കിട്ടുവാൻ സംഗതി വന്നിട്ടില്ല. ഇരിമ്പു സകല വ്യാപാരങ്ങളിലും ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/29&oldid=186618" എന്ന താളിൽനിന്ന് ശേഖരിച്ചത്