താൾ:CiXIV131-4 1877.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

ദുഗ്ലാസിനോടു നിരന്നു, അവനെ സേനാപതിയാക്കി പുത്രനോടു കൂടെ
തെക്കോട്ടു അയച്ചു. ഇങ്ങിനെ തന്റെ നേരെ വരുന്ന സൈന്യത്തെ രാ
ജാവു ശ്രുസ്പുരി (Shrewsbury 1463) എന്ന സ്ഥലത്തു ചെറുത്തു നിന്നു.
നൊൎത്ഥുമ്പൎലന്ത മകനെ സൈന്യത്തോടെ അയച്ചപ്പൊൾ: രണ്ടാം ഒരു
സൈന്യത്തോടെ ഞാൻ വേഗം എത്തും, അത്രൊളം പോർ ഒഴിഞ്ഞു
എന്നെ കാത്തിരിക്കേണം, എന്നു കല്പിച്ചതിനെ പുത്രനായ ഹരി അനു
സരിയാതെ പിതാവു എത്തും മുമ്പെ പടവെട്ടിത്തുടങ്ങി. അന്നുണ്ടായ
യുദ്ധം അതിഭയങ്കരം. രാജാവായ ഹെന്രിയും, അന്നു മുതൽ അനേകം
ധീരതയുള്ള പ്രവൃത്തികളാൽ ശോഭിതനായി തീൎന്ന അവന്റെ മൂത്ത മക
നും ബഹു വീൎയ്യത്തോടെ പൊരുതുംപ്രകാരം, മറ്റെ പക്ഷത്തിലുള്ള
നൊൎത്ഥുമ്പൎലന്തിന്റെ പുത്രനും ദുഗ്ലാസും സിംഹതുല്യരായി പൊരുതു.
പൊയിത്തു കൊണ്ടു പടയെ സമൎപ്പിപ്പാൻ വേണ്ടി രാജാവിനെ തിരഞ്ഞു
നോക്കിയപ്പൊൾ, ഹരി പട്ടു പോകയും അവന്റെ സൈന്യം ഇളകി
ത്തുടങ്ങുകയും ചെയ്തു.

ശ്രസ്പുരിയിലെ പടയുടെ ശേഷം ഹെന്രി രാജാസനത്തിൽ സ്ഥിര
പ്പെടുകയും, യൊൎക്കിലെ മുഖ്യാദ്ധ്യക്ഷൻ ഉണ്ടാക്കിയ കലഹങ്ങൾ ഒഴികെ
മറ്റെല്ലാ ഛിദ്രങ്ങളും കലഹങ്ങളും നീങ്ങിപ്പോയി. എങ്കിലും അവൻ
സ്നേഹം കൊണ്ടല്ല, കാഠിന്യം കാട്ടി വാണു. അതുകൊണ്ടു അവൻ സിം
ഹാസനത്തെ കരേറിയ സമയത്തിൽ ഉണ്ടായ സന്തോഷം മുറ്റും ക്ഷ
യിച്ചു, പ്രജകൾ അവന്റെ ആധിപത്യം സഹിച്ചു എങ്കിലും, അവനിൽ
രസിക്കാതെ ഇരുന്നു.

ബഹുകാലം അവന്റെ ശരീരത്തിൽ വ്യാപിച്ചു കിടന്ന കുഷ്ഠരോഗം
ക്ഷണത്തിൽ ഇളകി വിഷമിക്കയാൽ, അവനു കാൎയ്യാദികളെ നടത്തി
പ്പാൻ പാടില്ലാതെയായി. അതുകൊണ്ടു വേത്സ്പ്രഭുവായ ഹെന്രി
അഛ്ശനെ ചെന്നു കണ്ടു, രാജ്യാധികാരം തന്നിൽ ഏല്പിക്കേണം, എന്നു
അപേക്ഷിച്ചു. അതുകൊണ്ടു അവൻ വെറുത്തു ജീവനോളം' മകനു
മായി കലമ്പി.

ഇങ്ങിനെ നാലാം ഹെന്രി രണ്ടു സംവത്സരത്തോളം മഹാവ്യാധി
യാൽ വലഞ്ഞു കിടന്ന ശേഷം, അവൻ തന്റെ വാഴ്ചയുടെ പതിനാലാം
ആണ്ടിൽ മരിച്ചു. (1413) തങ്ങളുടെ അതിമോഹങ്ങളെ അന്യായം ചെ
യ്തും കൊണ്ടു സാധിപ്പിക്കുന്നവർ ക്രൂര കഷ്ടങ്ങളെ സഹിക്കേണ്ടി വരും,
എന്നതിനു അവൻ നല്ലൊരു ഉദാഹരണമായി തീൎന്നു. അവൻ ധീമാനും
സുശീലനുമായിരുന്നിട്ടും, പ്രജാസ്നേഹം നേടി, രാജ്യത്തിനു യാതൊരു ഉപ
കാരത്തെ വരുത്തുവാൻ കഴിയാതെ പോയി.

രണ്ടാം രിചാൎദ, നാലാം ഹെന്രി എന്നീ രണ്ടു രാജാക്കന്മാരുടെ കാല

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/28&oldid=186617" എന്ന താളിൽനിന്ന് ശേഖരിച്ചത്