താൾ:CiXIV131-4 1877.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

ബങ്കാളത്തിൽ പാൎത്തിരുന്ന ഒരു മതാമ്മെക്കു വളരെ കാലമായി ഒരു
ആയ ഉണ്ടായിരുന്നു. ആയവൾ പല കുറവുകളെയും അവിശ്വസ്തതയെ
യും കാണിച്ചു എങ്കിലും, അവളോടുള്ള മതാമ്മയുടെ ദയ ഒരു പ്രകാര
ത്തിലും കുറഞ്ഞു പോയതുമില്ല. ആയയുടെ മാസപ്പടി ഏഴു ഉറുപ്പിക
യും, കാലത്താൽ ഈരണ്ട പുടവകളും ഉണ്ടായിരുന്നതല്ലാതെ, മതാമ്മ
അവൾക്കു കൂടക്കൂട പണം, ചായ, പഞ്ചസാര, മുതലായതിനെ സമ്മാന
മായി കൊടുത്തതു കൊണ്ടു, അവൾക്കു വളരെ സൌഖ്യം ഉണ്ടായിരുന്നു.
നാം തമ്മിൽ സ്നേഹിക്കയും, ഹീനരെ നിരസിക്കാതിരിക്കയും വേണം, എ
ന്നു തന്റെ വാക്യത്തിൽ കല്പിച്ചിരിക്കുന്ന ദൈവത്തെ മതാമ്മ ഓൎത്തു സ്നേ
ഹിക്കയാൽ അത്രെ, അവൾ ആയെക്കും എല്ലാ പണിക്കാൎക്കും, കണ്ട സ
കല മനുഷ്യൎക്കും ഇത്ര ദയ കാണിച്ചതു. മതാമ്മ പാൎക്കുന്ന ബങ്കളാവിന്റെ
അരികത്തു തന്നെ ആയക്കു തീൻ ഉണ്ടാക്കി ഉണ്മാനും വേണ്ടി ഒരു ചെറി
യ പുര ഉണ്ടായിരുന്നു.

ഒരു ദിവസം ആയ അപ്പുരയിൽ ഇരുന്നു ചോറു വെച്ചപ്പോൾ, മതാ
മ്മ തന്റെ മുറിയിൽ ഇരുന്നു പണി എടുത്തു. നല്ല ചോറും മീൻകറിയും
നിറഞ്ഞ കിണ്ണങ്ങളും, ശോഭിതമായ കിണ്ടിയും, വെറ്റിലപ്പെട്ടിയും എന്ന
എല്ലാം അടുക്കെ തന്നെ ഉണ്ടു. ഇങ്ങിനെ അവൾ ബഹു സുഖത്തോടെ
ഉണ്ടു കൊണ്ടിരിക്കുമ്പോൾ, ഏകദേശം ഉടുപ്പില്ലാത്തതും വിശപ്പകൊണ്ടു
നന്ന വലഞ്ഞതുമായ ഒരു കിഴവി പറമ്പത്തു വന്നു, ആയെക്കു സലാം
പറഞ്ഞു ഭിക്ഷയാചിച്ചു. എന്നാറെ ആയ അവളെ ഒന്നു നോക്കി ക്രൂദ്ധി
ച്ചു, ഇരപ്പേ, എന്നു ശകാരിച്ചു വേഗം പറമ്പിനെ വിട്ടു പൊയിക്കൊള്ളേ
ണം, എന്നു കല്പിച്ചു. എന്നതിനു ഭിക്ഷക്കാരത്തി: അയ്യോ കഷ്ടം, എനി
ക്കു ഒരു കാൽ പൈശ തരേണം, അസാരം ചോറു കിട്ടിയാലും മതി, എ
ന്റെ പള്ള വിശക്കുന്നു. എനിക്കു വളരെ ദീനം ഉണ്ടായി, വേലചെയ്വാൻ
ശേഷിയില്ല, ഞാൻ വിശന്നിട്ടു മരിക്കും. അയ്യോ, എന്നു കരഞ്ഞുംകൊ
ണ്ടു പറഞ്ഞു.

അപ്പോൾ ആയ അത്യന്തം ക്രുദ്ധിച്ചു, നീ ഇപ്പോൾ തന്നെ പോകാ
ഞ്ഞാൽ, ഞാൻ പണിക്കാരെ വരുത്തി നിന്നെ അടിച്ചു പുറത്താക്കിക്കും,
എന്നു കൂക്കി പറഞ്ഞു. അതുകൊണ്ടു ഭിക്ഷക്കാരത്തി പേടിച്ചു ബദ്ധപ്പെ
ട്ടു പറമ്പിനെ വിട്ടു പോയ ശേഷം, ആയ വയറു നല്ലവണ്ണം നിറയു വോ
ളം തിന്നു, ശേഷിപ്പുള്ള ചോറു കാക്കകൾക്കു എറിഞ്ഞു, കിണ്ണങ്ങളെ കഴു
കി വെടിപ്പാക്കി, വെള്ളവും കുടിച്ചു, മതാമ്മ ഉടുക്കുന്ന നേരം വരെ കിട
ന്നുറങ്ങുകയും ചെയ്തു.

മതാമ്മയും: ആ ഭിക്ഷക്കാരത്തിയെയും, ആയ അവളോടു ചെയ്തതി
നെയും കണ്ടു വളരെ വ്യസനിച്ചു, ഒരു പണിക്കാരനെ കൊണ്ടു ചോറും

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/22&oldid=186611" എന്ന താളിൽനിന്ന് ശേഖരിച്ചത്