താൾ:CiXIV131-4 1877.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 192 —

പണ്ഡിതനും അദ്ധ്യക്ഷനുമായ കാൽദ് വെൽ
സായ്പ് പാട്ടുകെട്ടി പാടുന്ന ഒരു നാട്ടുബോധക
നും രണ്ടു ഉപദേശിമാരും ഒരു ഗുരുവുമായി ചിത
റിയ സഭകളെ നോക്കുവാൻ തന്നെയല്ല പുറ
ജാതികൾക്കും സുവിശേഷം ഘോഷിപ്പാനായി
സഞ്ചരിച്ചു വരുന്നു. ഓരോ സഭകൾക്കു ആ
ത്മികമായ ശുശ്രൂഷയെ ചെയ്തശേഷം അവരു
ടെ സഹായത്താൽ സദർ വെച്ചു പ്രസംഗവും
പാട്ടും കഴിക്കും. പള്ളിക്കൂടങ്ങളിലേ കുട്ടികൾ
പാടി സഹായിക്കും. ചിലരുടെ ഹൃദയത്ത
ദൈവം കരുണയാൽ തുറന്നു. തൂത്തുക്കുടി
യിൽ അദ്ധ്യക്ഷൻ വേദപുരാണശാസ്ത്രാദികളെ
ക്കൊണ്ടു പാഠവപ്പറച്ചൽ കഴിച്ചു. അതിനാൽ
ഓരോരുത്തൎക്കു വന്ന ഇളക്കത്തെ നിൎത്തേണ്ട
തിന്നു ശൈവരും എതിൎപ്പാഠപ്പറച്ചലിനെ ന
ടത്തി. ഇളഞ്ചൂടുള്ള മനസ്സു ഒന്നിന്നും കൊള്ളാ
യ്കയാൽ മതങ്ങളുടെ ബലാബലം നോക്കുന്നതും
സത്യത്തിന്റെ വേർകിളെപ്പാൻ അദ്ധ്വാനി
ക്കുന്നതും നന്നു. ഹിന്തുമതവും അങ്ങില്ലാപൊ
ങ്ങിന്റെ വേരും ഒരുപോലെ ആധാരം ഇല്ലാ
തെ കിടക്കുന്നു എന്നും ക്രിസ്തന്റെ ഉപദേശം
ദിവ്യ അരുളപ്പാടു വെളിച്ചപ്പാടുകളിലും വേരു
ന്നി വളൎന്നു തികഞ്ഞു വന്നു എന്നും സത്യത്തെ
ആഗ്രഹിച്ചു ശോധനചെയ്യുന്നവൎക്കു തെളിയും.
ജ്ഞാനം അല്ല ദൈവത്തിന്റെ കരുണയാൽ
പാപിക്കു ദൈവത്തോടുണ്ടാകുന്ന ഇണക്കവും
അതിൽ പിന്നെ പുതുക്കവും ആകുന്നു ക്രിസ്തുമ
തത്തിന്റെ സാരാംശം. Ev. Miss. Mag.

പുണ്യാധിക്യം:- മനുഷ്യൻ ഓരോ
സമയം ചെയ്യുന്ന നല്ല ക്രിയകളെക്കൊണ്ടു താ
ൻ ചെയ്ത തിന്മകൾക്കൊട്ടുക്കും ഇല്ലായ്മ വരു
ത്തുകയും എന്നിട്ടു പുണ്യം എന്നൊരു മിച്ചം ത
നിക്കു ശേഷിപ്പിക്കയും അതിനാലും സ്വൎഗ്ഗ
ത്തിൽ ചേരേണ്ടതിന്നു ന്യായപ്രകാരം അവ
കാശം ഉണ്ടാക്കയും ആം എന്നു പാപിയായ മ
നുഷ്യൻ ഭൂലോകത്തിൽ നീളെ നിനെച്ചു വരു
ന്നതു അല്ലാതെ വല്ലവൻ പെരുത്തു പുണ്യം
നേടിയാൽ തന്റെ ആവശ്യത്തിന്നു പിടിപ്പ
തു കഴിച്ചു മീതുള്ള പുണ്യത്തിൽനിന്നു ഭിക്ഷാ
ദാനം പോലെ ഇല്ലാത്തവൎക്കു സമ്മാനിച്ചുകൊ
ടുക്കയും ആയതിനെ ദൈവം അവരവർ ഉ
ത്സാഹിച്ചു ചെയ്ത സൽകൎമ്മമായി എണ്ണി അവ
രവൎക്കും ഭാഗ്യത്തെ അരുളുകയും ചെയ്യും എന്നും
ഓരോ രാജ്യക്കാൎക്കു തോന്നിപ്പോയി. ദൈവക
രുണയെ അധികമായി കിട്ടിയ യാതൊരു പാ
പിയായ മനുഷ്യനെക്കൊണ്ടും ഈ ഊഹം
തെറ്റും നുണയും അത്രെ. വിശുദ്ധാത്മാവി
നാൽ മനുഷ്യനായി അവതരിച്ചു പാപമറ്റവ

നും കറയില്ലാതെ തുയ്യനും തികഞ്ഞ അനുസര
ണത്താൽ നീതിമാനും ദൈവനിയോഗത്താൽ
ലോകത്തിന്റെ പാപങ്ങളെ ചുമന്നു നമ്മുടെ
പിഴകൾ നിമിത്തം ഏല്പിക്കപ്പെട്ടും നമ്മുടെ
നീതീകരണത്തിന്നായി ഉണൎത്തപ്പെട്ടും ഉള്ള
നമ്മുടെ കൎത്താവായ യേശുക്രിസ്തൻ അത്രെ
ദൈവപ്രസാദവും ദൈവസാന്നിദ്ധ്യവും പൂ
ണ്ടു തികഞ്ഞ പുണ്യസ്വരൂപൻ. അവന്റെ
അളവറ്റ പുണ്യം മനംതിരിഞ്ഞു അവനിൽ
വിശ്വസിക്കുന്ന കോടാനുകോടി പാപികൾക്കു
എന്നെന്നേക്കും പോരും. ഈ തികഞ്ഞ വീണ്ടെ
ടുപ്പുകാരന്റെ പുണ്യമാഹാത്മ്യം ക്രിസ്തുസഭ
യിൽ മാഞ്ഞുപോകും അളവിൽ ഓരോ വെറും
മനുഷ്യരെ പുണ്യവാളന്മാരാക്കി സങ്കല്പിച്ചു അ
വരോടു കെഞ്ചുവാൻ തുടങ്ങി. സുവിശേഷ
ക്രിസ്ത്യാനികൾ ആ അവഭക്തിയെ (Supersti-
tion) ദൈവകരുണയാൽ തള്ളിയെങ്കിലും ഓ
രോ സഭകൾ ഇന്നോളം ആയതിൽ കരകാ
ണാതെ വലഞ്ഞു കിടക്കുന്നു. ഇതു മുറ്റും അ
ജ്ഞാനവും അജ്ഞാനത്തിൽനിന്നു സഭയിൽ
നുഴഞ്ഞുവന്ന ദുരുപദേശവും എന്നു കാണിക്കാം.

മഹാചീനാവിൽ ഇതിന്നിടേ ദീനക്കാരനാ
യൊരു ചീനക്കാരൻ തന്റെ സ്നേഹിതനെ വി
ളിച്ചു വരുത്തി എന്റെ ആയുസ്സിനെ തുമ്പില്ലാ
തെ കളകയാൽ ഭാവിലോകത്തിൽ ഞാൻ കൈ
ക്കൊള്ളപ്പെടുമോ എന്നൊരു സംശയംകൊണ്ടു
ഞാൻ വല്ലാതെ കുഴങ്ങിക്കിടക്കുന്നു എന്നു പറ
ഞ്ഞപ്പോൾ തോഴൻ മേൽലോകത്തിന്നായി
ഞാൻ വേണ്ടുന്നതു കരുതി വെച്ചിട്ടുണ്ടു എന്നു
ഒരുവക അലംഭാവത്തോടു പറഞ്ഞതു കേട്ടാ
റെ ദീനക്കാരൻ എന്നാൽ പോയ ആണ്ടിൽ
നിങ്ങൾ എത്ര പത്താക്കു ധൎമ്മമായി ചെലവറു
ത്തിരിക്കുന്നു എന്ന ചോദ്യത്തിന്നു തുകയെ കേ
ൾപിച്ച ശേഷം അയ്യോ ഞാൻ ഇന്നോളം ധ
ൎമ്മമായിട്ടൊന്നും കൊടുത്തില്ലല്ലൊ എന്നെ കനി
ഞ്ഞു നിങ്ങൾ ഒരൊറ്റ മാസത്തിൽ ചെയ്ത ധൎമ്മ
ത്തെ എനിക്ക് വിറ്റു അതിൽ കിടക്കുന്ന പുണ്യ
ത്തെ എന്റെ പേൎക്കു ആക്കണമേ എന്നും നി
ങ്ങൾക്കു വേണ്ടുന്നതും കവിയുന്നതുമായ പുണ്യ
മുണ്ടാകകൊണ്ടു ഈ എടവാടിനാൽ നിങ്ങൾക്കു
വരുത്തം വരികയില്ല എന്നും ദീനക്കാരന്റെ
പ്രാൎത്ഥനയെ ചങ്ങാതി കേട്ടു ദീനക്കാരനോടു
പണം വാങ്ങി ഒരു മാസത്തേ പുണ്യത്തെ ചാ
ൎത്തിക്കൊടുക്കയും ചെയ്തു. സ്വൎഗ്ഗത്തിലുള്ള ത
ന്റെ കണക്കിൽ നമസ്തേ ൟ പുണ്യം പെ
ട്ടുവല്ലൊ എന്നു ദീനക്കാരൻ ഒാൎത്തു സന്തോഷി
ച്ചു അന്നുതൊട്ടു രോഗത്തിന്റെ ശക്തി തളൎന്നു
സൌഖ്യമാകയും ചെയ്തു. B. Guard.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/196&oldid=186931" എന്ന താളിൽനിന്ന് ശേഖരിച്ചത്