താൾ:CiXIV131-4 1877.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 191 —

ൎക്കു ഇങ്ങനെ സംഭവിച്ചു എങ്കിൽ തെണ്ടിത്തി
ന്നികൾക്കു പിന്നെയോ? ബങ്കളൂരിൽ വെച്ചു
പൊലീസ്സുകാർ ഒക്തോബരിൽ പതിനേഴു നാ
ൾക്കുള്ളിൽ കോലായ്കളിൽനിന്നും നിരത്തി
ന്മേൽനിന്നും 446 ശവങ്ങളെ എടുത്തിരിക്കുന്നു.
ഇവർ വിശപ്പിനാൽ മരിച്ചവർ അത്രെ. തറ
കളിലും ഉൾനാട്ടിലും പെരുവഴികളിലും ഇങ്ങ
നെ ഏറിയ ശവം വീണിരിക്കുന്നു.

ആഗൊസ്തുമാസത്തിൽ 170,000 പേർ മദ്രാ
ശിസംസ്ഥാനത്തിൽ മരിച്ചിരിക്കുന്നു. ആയ
തു ശരാശരിക്കു ഒരു കൊല്ലത്തിൽ ആയിരത്തി
ൽനിന്നു 70 ആളുകൾ തന്നെ അല്ല ജില്ലപ്രകാ
രം പറഞ്ഞാൽ വിവരത്തെ കേട്ടാലും:

ആയിരത്തിൽനിന്നു
ചെന്നപ്പട്ടണം (നഗരം അത്രേ) 128.0
ചെങ്കൽപ്പേട്ട 119.40
കൎന്നൂൽ 107.60
കടപ്പാ 105.40
ബല്ലാരി 120.3
വട ആൎക്കാടു 122.7
ചേലം 133.3
തെൻ ആൎക്കാടു 88.05
മധുര 88.30
കോയമ്പുത്തൂർ 83.10
തൃച്ചിറാപ്പള്ളി 76.50
നീലഗിരി 70.30
നെല്ലൂർ 47.50
തഞ്ചാവൂർ 43.50
കൃഷ്ണാ 39.10
തെൻ കൎണ്ണാടകം 38.50

ഈ പട്ടികയിൽനിന്നു അവിടവിടെ ഉള്ള
പഞ്ചത്തിന്റെ ഞെരിക്കം തെളിയും.

ചെന്നപ്പട്ടണത്തിലെ പഞ്ചപ്പാളയങ്ങളിൽ
മരിച്ചവരുടെ വിവരം (കൊല്ലം ഒന്നിൽ ആ
യിരത്തിൽനിന്നു)

1876 ദിസെമ്പ്ര 9- 1877 ഫിബ്രവെരി 3-55
1877 ഫിബ്ര. 10- " ഏപ്രിൽ 7-33
" ഏപ്രിൽ 14- " ജൂൻ 9-28
" ജൂൻ 16- " ആഗോസ്തു 11-26
" ആഗോ. 18- " ഒക്തോബ്ര 13-20

ഇതിനാൽ പാളയങ്ങളിൽ കഴിക്കുന്ന അ
ദ്ധ്വാനം ഗ്രഹിക്കാം.

6. ദീനങ്ങൾ:- ബല്ലാരിയിൽ പനി
യും നീലഗിരിയിൽ വസൂരിയും ശേഷം ജില്ല
കളിൽ തലതട്ടിയും ചിലതിൽ കുരുപ്പും പനി
യും ചോരപ്പോക്കും ഉണ്ടു.

7. കുറഞ്ഞ പിറവികൾ:- പഞ്ച
ത്താൽ ഏറിയവർ മരിക്കുന്നതു കൂടാതെ ജനി

ച്ചുവരുന്നവർ മുമ്പേത്തതിൽ നന്ന കുറയുന്നു
അതിന്നു രണ്ടു ദൃഷ്ടാന്തങ്ങൾ ആവിതു:
1871-76 സകൂടം 1877
വട ആൎക്കാടു (ആഗൊസ്തു) 4552 2467
ചേലം (സെപ്തമ്പ്ര) 4345 1385

മേൽ പറഞ്ഞവറ്റാൽ ആലോചനയുള്ളവ
ൎക്കു പഞ്ചത്തിന്റെ വിശേഷം വെടിപ്പായി
ഗ്രഹിക്കാം എന്നു ആശിക്കുന്നു. കഴിഞ്ഞ മാസ
ത്തിന്റെ കേരളോപകാരി ഇത്ര താമസിച്ചതു
ബങ്കിത്തപ്പാലിന്റെ ഉപേക്ഷ, നൊവെമ്പ്ര 2
൹ യിൽ തപ്പാലിന്നു ഏല്പിച്ച പ്രതികൾ 15
൹ യിൽ മാത്രം ഇവിടെ എത്തീട്ടുള്ളു. അതി
ന്റെകുറ്റം നമ്മുടേതല്ലെങ്കിലും വായനക്കാർ അ
തിനെ പൊറുക്കേണ്ടതിന്നു അപേക്ഷിക്കുന്നു.

കാലായിപെറുക്കു Gleamings.

മഹാചീനം:- ഷാങ്ങ് തുങ്ങ് എന്ന ഏ
റ്റവും വടക്കു കിഴക്കുള്ള കൂറുപാട്ടിൽ 400 ല
ക്ഷം ആൾ പാൎക്കുന്നു. അവിടെ കടുപ്പമുള്ള
പഞ്ചം ഉണ്ടായിട്ടു മനുഷ്യർ ഉമി കിഴങ്ങുകളു
ടെ ഇലകൾ മരത്തിന്റെ തോൽ പുല്ലരി ചോ
ളത്തണ്ടു പുല്ലു മുതലായവ തിന്നുന്നു. പലർ വ
ല്ല ആഹാരം വാങ്ങേണ്ടതിന്നു ഉടുപ്പുകളെയും
കൂട വിറ്റു കുളിർ തട്ടാതിരിക്കേണ്ടതിന്നു
ഭൂമിയുടെ ഉള്ളിൽ കുഴിച്ച മടകളിൽ പാൎക്കുന്നു.
എത്ര ആയിരം പേർ കൊറ്റില്ലാതെ മരിക്കു
ന്നു എന്നു പറയാൻ വകയില്ല. ഇങ്ങനെ ക
ൎത്താവു ഒടുക്കത്തേ നാളുകളിൽ ക്ഷാമങ്ങളും മ
ഹാവ്യാധികളും ഭൂകമ്പങ്ങളും അവിടവിടേ ഉ
ണ്ടാകും എന്നു പറഞ്ഞ വാക്കു ഇക്കാലത്തു നി
വൃത്തിയാകുന്നതു കാണുന്നു. പുറമേയുള്ള ഞെ
രിക്കംകൊണ്ടു പലരും ജീവനുള്ള ദൈവത്തെ
അന്വേഷിച്ചു ക്രിസ്തീയ ഉപദേശത്തെ കേട്ടു
സ്നാനം അപേക്ഷിച്ചു വരുന്നു.

ചീനക്കോയ്മ നാട്ടുക്രിസ്ത്യാനികൾക്കു നാട്ടു
വാഴ്ചാരക്ഷകൾ സംബന്ധമായ ഒാരോ ഉദ്യോ
ഗങ്ങളെ കൊടുത്തു വരുന്നു. ചേൎന്നവർ ഇരു
ളിൽ തിളങ്ങുന്ന വെളിച്ചങ്ങളായി തീരേണമേ.

ബങ്കാളം - മൊംഗീർ:- 20തിൽ ഏ
റ വൎഷം മുമ്പെ ദഫ് പണ്ഡിതരുടെ ശിഷ്യനാ
യി സുവിശേഷത്തെ കേട്ടു പലപ്പോഴും ക്രിസ്ത
നിലുള്ള തന്റെ വിശ്വാസത്തെ പരസ്യമായി
ഏറ്റുപറയേണ്ടുന്നതിന്നു തുനിഞ്ഞിട്ടും ഈയി
ടേ മാത്രം ക്രിസ്തന്റെ നുകത്തടിയെ എടുത്ത
ബാബു ആധാർ ബാൽജൻ ഏപ്രിൽ 8൹ സ്നാ
നപ്പെട്ടു. ഭാൎയ്യ അയ്യാളെ വിട്ടു ചാൎച്ചക്കാർ വി
രോധികളും ഇണങ്ങർ മാറ്റാന്മാരുമായ്തീൎന്നു.

തിരുനെൽവേലി:- ൬൨ വയസ്സുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/195&oldid=186928" എന്ന താളിൽനിന്ന് ശേഖരിച്ചത്