താൾ:CiXIV131-4 1877.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 190 —

130 യോഗങ്ങളിൽ 3000 ഓളം വിലാത്തി
ക്കാരും യുരാസ്യരും നാട്ടുശ്രേഷ്ഠന്മാരും കൂടി
ഈ പണങ്ങളെ പഞ്ചം പിടിച്ച ജില്ലകളിലും
ഊരുകളിലും ആവശ്യമുള്ളവൎക്കു വിളമ്പി കൊ
ടുക്കുന്നു.

ഗൎമ്മാന്യ നാട്ടിലും പഞ്ചത്തിന്നായി ശേ
ഖരിപ്പാൻ തുടങ്ങിയിരിക്കുന്നു.

3. ധൎമ്മമറാമത്തു പണിയും ധൎമ്മക്കഞ്ഞിയും:- അതിലെ വിവരങ്ങൾ
ആവിതു.

മദ്രാശി സംസ്ഥാനത്തിൽ ധൎമ്മമറാമത്തുപണി ധൎമ്മക്കഞ്ഞി
ആഗൊസ്തു 25 9,35,262 12,51,474 (പഞ്ചപ്പാളയങ്ങളിൽ 4,69,941)
ഒക്തോബർ 4 628,259 16,03,721
" 11 587,228 15,31,225
" 30 417,370 9,44,839
മഹിഷാസുരം " 4 ? 1,61,892
" 11 69,693 1,26,204
ഈ പട്ടിക പ്രകാരം ഇരുവകയിൽ തുക
കുറഞ്ഞു വരുന്നതു കൊണ്ടു വറതി ക്രമ
ത്താലെ ശമിക്കുന്നു. ബൊംബായി സംസ്ഥാന
ത്തിൽ കോയ്മ നൊവെമ്പ്ര മാസത്തിന്റെ അ
വസാനത്തിൽ പഞ്ചപ്പാളയങ്ങളെ നീക്കുവാ
നും ധൎമ്മമറാമത്തു പണിയെ നിൎത്തുവാനും വി
ചാരിക്കുന്നു.

4. മഴയുടെവിവരം:- നിനെയാത്ത
സമയത്തും വിധത്തിലും കരുണയുള്ള ദൈവം
പഞ്ചം പിടിച്ച രാജ്യങ്ങളിലും അടുത്ത നാടുക
ളിലും ധാരാളമായി മഴ പെയ്യിച്ചതു കൊണ്ടു
കൃഷി മിക്ക ഇടങ്ങളിൽ ഏറ്റവും നന്നായി
വായിച്ചു വരുന്നു.

കണ്ണനൂരിൽ ഒക്തോബരിൽ ഏകദേശം
19½ അംഗുലം മഴ പെയ്തിരിക്കുന്നു. 1 ആം ജ
നുവെരി തൊട്ടു 31 ആം ഒക്തോബർവരെക്കും
ആകെ 117 അംഗുലവും (116,95) നൊവെമ്പ്ര
മാസത്തിന്റെ 1-15൹ കൾക്കകം ഏകദേശം
4 അംഗുലവും കാണുന്നു.

1877 ആമതിൽ കോഴിക്കോട്ടിലെ മഴയളവു:

ഏപ്രിൽ 2.35
മേയി 6.63
ജൂൻ 35.38
ജൂലായി 13.59
ആഗൊസ്തു 24.55
സെപ്തമ്പ്ര 21.52
ഒതോബ്ര 24.87
128.89 അംഗുലം

മദ്രാശിസംസ്ഥാനത്തുള്ള മഴവിവരം അംഗു
ലക്കണക്കിൽ പറയുന്നു.

1877 ആഗൊസ്തു. ഒക്തോബ്ര 26-30൹
അംഗുലം അംഗുലം
ഗഞ്ജാം 4.82 0.26
വിശാഖപട്ടണം 3.23 0.5
ഗോദാവരി 3.83 1.72
കൃഷ്ണാ 3.52 2.06
നെല്ലൂർ 0.98 3.23
ബല്ലാരി 2.04 2.02
കൎന്നൂൽ 2.20 1.32
ചെന്നപ്പട്ടണം 2.49 4.00
ചെങ്കൽപേട്ട 3.18 2.05
വട ആൎക്കാടു 2.52 2.20
തെൻ ആൎക്കാടു 1.26 4.12
തൃച്ചിറാപ്പള്ളി 1.19 3.21
മധുര 0.49 3.56
തിരുനെൽവേലി 0.82 1.00
കോയമ്പത്തൂർ 0.63 1.82
നീലഗിരി 4.49 1.83
ചേലം 0.94 3.85
തെൻ കൎണ്ണാടകം 33.98 1.57
മലയാളം 24.26 3.87
കടപ്പാ ? 1.59
തഞ്ചാവൂർ ? 3.68

5. പഞ്ചത്താൽ ഉള്ള അതിമര
ണം:- വറതിയാൽ മദ്രാശിസംസ്ഥാനത്തി
ലെ ജില്ലകൾക്കു തട്ടിയ വഞ്ചാവുകൊണ്ടു ഓ
രോ സമയം പറഞ്ഞുവല്ലൊ. മഴ അവിടവി
ടെ പെയ്തതുകൊണ്ടു ആശ്വാസം വന്നായിരി
ക്കും എന്നു പലൎക്കും തോന്നും. ഇതുവരെക്കും
അങ്ങനെ അല്ല നേരെ മറിച്ചു കണ്ടിരിക്കുന്നു.
ആയതു എന്തുകൊണ്ടു എന്നാൽ ഏറിയനാൾ
വയറും അതിനാൽ ഉടലും കാഞ്ഞു ഉള്ളൂക്കും
ചോരയും കുറഞ്ഞവർ തക്ക ആഹാരം ഉണ്ടാ
യിട്ടും മഴകൊണ്ടുള്ള ഈറനും കുളിരും സഹി
ക്കാതെ മരിച്ചുപോയിരിക്കുന്നു. നോക്കം ന
ന്നായി ചെന്ന പഞ്ചപ്പാളയങ്ങളിൽ പാൎത്തവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/194&oldid=186906" എന്ന താളിൽനിന്ന് ശേഖരിച്ചത്