താൾ:CiXIV131-4 1877.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 188 —

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

I. രുസ്സൎക്കും തുൎക്കൎക്കും തമ്മിലുള്ള
പടവിവരങ്ങൾ.

൧. യൂരോപയിലെ ചെയ്തി:-
1. മഴ തോന പെയ്തു പെരുവഴികളിൽ കൂ
ടി കടപ്പാൻ ഇരു സൈന്യങ്ങൾക്കു വളരെ
പ്രയാസം ആയ്പോയതു കൂടാതെ ഉറെച്ചമഞ്ഞു
പെയ്തു കുളിർ ആരംഭിച്ച ശേഷം യുദ്ധം ചെ
യ്യുന്നതിന്നു ഇരുകക്ഷിക്കാൎക്കു വളരെ ഞെരി
ക്കം തട്ടിയിരിക്കുന്നു.

2. ദൊബ്രുച്ചയിലുള്ള രുസ്സ്യ സൈന്യം കു
സ്തഞ്ജിയിൽ ഹിമക്കാലം തീരുവോളം പാള
യം അടിച്ചു എങ്കിലും പ്ലെവ്നാവിൻ അടുത്ത
രുസ്സ്യപടകൾ വെറുതെ ഇരുന്നിട്ടില്ല. അ
വർ കാളന്തോക്കുകൊണ്ടു പ്ലെവ്നാവിന്റെ
നേരേ പയറ്റു കഴിച്ചതല്ലാതെ പ്ലെവ്നാ സൊ
ഫിയ എന്ന നഗരങ്ങളുടെ ഇടയിൽ തുൎക്കരു
ടെ പിമ്പുറത്തു കടന്നു. അതോ ഒക്തോബർ
26 ദുബ്രിനിക്കിനെ പിടിച്ചു അവിടെ നാലു
പീരങ്കിത്തോക്കുകളെയും ഒരു പാഷാവെയും
അനേക നായകന്മാരെയും 3000 കാലാളുകളെ
യും ഒരു കതിര പട്ടാളത്തെയും തന്നെ അല്ല
നൊവെമ്പ്ര 8൹ 100 കൊറ്റുവണ്ടികളെയും
ഏറിയ കന്നുകാലികളെയും കൈക്കൽ ആക്കി
യിരിക്കുന്നു. രുസ്സർ നൊവെമ്പ്ര 5൹ക്കു പി
ന്നെ പ്ലെവ്നാവെ തെക്കുനിന്നും വെടിവെ
പ്പാൻ തുടങ്ങിയതിന്റെ ശേഷം തുൎക്കർ അവി
ടേ വെച്ചു അവരോടു എതിൎത്തു നില്ക്കുന്നതു
നാൾക്കുനാൾ അധികം പ്രയാസം എന്നു കാ
ണുന്നു.

3. രുസ്സർ ഒരു ലക്ഷം പടയാളികളെ ഹി
മക്കാലത്തിൽ പാൎപ്പിക്കേണ്ടതിന്നു 25ഉം 50ഉം
100ളം പേരെ കൊള്ളുന്നവയായി തുത്തനാകം
പൂശിയ ഇരിമ്പു തകിടുകൊണ്ടു തീൎത്ത പട
വീടുകളെ യും ആറു തീവണ്ടിസ്ഥാനവീടുക
ളെയും മറ്റും നാലു വലിയ ഇംഗ്ലിഷ് കച്ചവ
ടക്കാരോടു വാങ്ങുവാൻ പോകുന്നു.

റുമാന്യയിലും വടക്കേ ബുൽ്ഗാൎയ്യയിലും രു
സ്സർ മൂന്നു ലക്ഷം പടയാളികൾക്കു മതിയായ

തീമ്പണ്ടങ്ങളെ ചരതിച്ചു വെച്ചിരിക്കുന്നു.
വിറകു, ചക്കര, ചാ മുതലായതു മാത്രം ആവ
ശ്യം പോലെ കരുതീട്ടില്ല.

4. രുസ്സൎക്കു ഒക്തോബർ 25൹ വരെക്കും
ആകേ 60,000 പേർ യുദ്ധത്തിൽ പട്ടുപോയി
രിക്കുന്നു പനി വയറ്റുപോക്കു മുതലായ ദീനങ്ങ
ളാൽ എത്ര ആൾ കഴിഞ്ഞു പോയി എന്നു തി
ട്ടമായി കേൾപില്ല. അവർ പ്രസിദ്ധപത്രിക
ക്കാരുടെ എഴുത്തന്മാരെ തങ്ങളോടു കൂട ഇരു
ന്നു ഊട്ടൂറൂട്ടു അറിയിപ്പാൻ സമ്മതിക്കുന്നില്ല.
എന്നാൽ രുസ്സൎക്കു ഏറിയ പടയാളികൾ ചേ
തം വന്നിട്ടും പുതിയ പട്ടാളങ്ങളെ വിളിപ്പി
ച്ചു വരുത്തുവാൻ കഴിവുണ്ടു. തുൎക്കൎക്കോ അധി
കം ഞെരിക്കം തന്നെ. റൂമിക്കോയ്മ 165,000 ചര
തപ്പടയാളികളെയും (Reserves മുസ്താഫിസ്)
62,000 പുതുതായി കവാത്തു പഠിക്കേണ്ടുന്നവ
രെയും വിളിപ്പിച്ചു പോൽ.

5. ഇരു കക്ഷിക്കാരെ സമാധാനപ്പെടുത്തു
വാൻ വല്ല കോയ്മ വിചാരിച്ചാലും അവരവർ
നിശ്ചയിച്ച കാൎയ്യം ഇതുവരെക്കും സാധിക്കാ
യ്കയാൽ അവൎക്കു ചെവി ഇല്ല. പിന്നെ ൟ
സങ്കടമുള്ള യുദ്ധത്തെ മറ്റുള്ള കോയ്മകൾക്കു
കൈ വെച്ചു തീൎക്കേണ്ടതിന്നു പല വിധത്തിൽ
ഏറ്റവും പ്രയാസം. മറ്റവരുടെ സമ്മത
ത്തോടു ചിലർ പുറപ്പെട്ടാലും ഓരോ കോയ്മ
കൾ ഒടുവിൽ തമ്മാമൽ പടവെട്ടുവാനും വലി
യ കലാപത്തെ ഉണ്ടാക്കുവാനും ഇടയുണ്ടാകും
എന്നു അവരവർ ഭയപ്പെട്ടു തമ്മിൽ ശങ്കിച്ചു
നില്ക്കുന്നു.

6. അതു തന്നെയല്ല തുൎക്കർ ചെയ്യുന്ന ക്രൂ
രതകൾകൊണ്ടു വിലാത്തിക്കാരുടെ സ്നേഹം
അവരുടെ നേരെ തണുത്തു തുടങ്ങി. ബല്ക്കാൻ
മലയുടെ തെക്കേ ചരുവിലും അണഞ്ഞ നാട്ടി
ലും രുസ്സർ തങ്ങളുടെ അസ്മാദികളായ ബുല്ഗാര
രെ റൂമിക്കോയ്മക്കെതിരേ ദ്രോഹിപ്പിച്ചു എ
ന്നു മുമ്പേ പറഞ്ഞുവല്ലോ. രുസ്സരെ ആ നാ
ട്ടിൽനിന്നു നീക്കിയ ശേഷം തുൎക്കർ ഏറിയ
പ്രമാണപ്പെട്ട ബുല്ഗാരരെ തൂക്കിക്കയോ ചതുപ്പു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/192&oldid=186895" എന്ന താളിൽനിന്ന് ശേഖരിച്ചത്