താൾ:CiXIV131-4 1877.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

ചിത്രഗംഗ:- അല്ല ഇസ്ല മബാദ് -
മിയനീതാഴ്വരയിൽ കൂടി കോയ്മക്കായി 10-20
ആനകളെ കൊണ്ടു വന്ന രാത്രിയിൽ ചൂരക്കാ
ട്ടിൽ വെട്ടിയ താവളത്തിൽ തങ്ങുമ്പോൾ ഒരു
ചീറുവാലൻ പുലി 1 ½ വാര ഉയരവും 600 റാ
ത്തൽ തൂക്കവും ഉള്ള കുട്ടിയാനയെ വേളക്കൽ
പിടിച്ചു ചില മാറു ദൂരത്തോളം വലിച്ചു അതി
ന്റെ തുടകളിൽനിന്നു തിന്നു കളഞ്ഞിട്ടുണ്ടാ
യിരുന്നു. പിറ്റെന്നു ശേഷം ൧൦-൨൫ ആന
കളെ കൂട്ടിക്കൊണ്ടു പോകുന്ന സായ്പു 5-10 വാ
ര ദൂരത്തോളം വലിച്ച ആന പിടക്കലിനെയും
അതിൻ അടുക്കേ നിറയവയരോടു കിടക്കുന്ന
പുലിയെയും കണ്ടിട്ടു ആനപ്പുറത്തുനിന്നു ഒറ്റ
വെടിയാൽ കൊന്നു. അതിന്നു തിട്ടമായി 3 വാര
നീളവും 349½ റാത്തൽ തൂക്കവും കണ്ടിരിക്കുന്നു.

ഒരു നാഴിക സമയത്തിനകം നാല്പതിൽ
പരം നാഴിക ദൂരത്തോളം മുഞ്ചെല്ലുന്ന കാറ്റു മ
രവീടുകളെ മറിച്ചു ഉമികണക്കെ പാറ്റിക്കളക
യും എറ്റത്തോടു കൂട തിരമാലയും ചാമത്തലയും
തുറമുഖത്തെത്തിയപ്പോൾ കഴം കുറെഞ്ഞ കട
ലിൽ നുങ്കൂരം ഇട്ട ഒന്നു രണ്ടു കപ്പൽ ഒഴികേ
മുപ്പതു ചില‌്വാനം വൻ ഉരുക്കളെ ചിരട്ട പോ
ലെ കരയിലേക്കു അലെച്ചു കളഞ്ഞു. വിശേ
ഷിച്ചു ഗംഗയും (ഗംഗയും ബ്രഹ്മപുത്രിയും കൂ
ടിയ) മഗ്നയും ഒരുമിച്ചു അഴിക്കൽ എക്കൽ
കൊണ്ടു ഉണ്ടാക്കിയ ഓരോ വലിയ തുരുത്തു
കൾ കാറ്റു ചാമത്തലകളുടെ വാറിനാൽ പെ
രുത്തു വലഞ്ഞതു. എല്ലാ തുരുത്തുകളിൽ വലി
യതു ദക്ഷിണഷബസ്‌പൂർ, അതിൽ ദൌലാ
ത്തുഖാന എന്ന നഗരമുണ്ടു. ഏറ്റം കൊണ്ടു
നിറഞ്ഞ ഗംഗമഗ്നനദികളിലും കൈയാറുക
ളിലും കൂടി കൊടുങ്കാറ്റു അലെച്ച ചാമത്തല
വിഘ്നവും തടസ്ഥവും കൂട്ടാക്കാതെ നാലഞ്ചു മാ
റോളം ഉയരം പൊന്തി ബ്രഹ്മപുത്രീനദിയൂടെ
ഗാറോ മലകളോളവും ഗംഗയിൽ കൂടി പൎണ്ണ
പട്ടണത്തോളവും അതിന്റെ തലയെ താണു
താണ കൊണ്ടെങ്കിലും അയച്ചിരിക്കുന്നു. ബ
ക്കർഗംഗ (Backergunge കൂറുപാട്ടിലും മരവീ
ടുകളെ പാറ്റിക്കളകയും നെൽകൃഷിയെ ന
ശിപ്പിക്കയും മനുഷ്യരെയും ജീവികളെയും മു

ക്കിക്കളകയും ചെയ്തിരിക്കുന്നു. ഹുഗ്ലിവക്കത്തു
ള്ള, കാലികാതയിലെ ഉരുക്കൾ പ്രയാസത്തോ
ടെ തെറ്റിയുള്ളു. എല്ലാറ്റിലോ ദക്ഷിണഷ
ബസ്പൂർ മുതലായ ഉരുത്തുകൾ അടിഞ്ഞു
പോകത്തക്ക അഴിനിലയോടു എത്തി. ദൌലാ
ത്തുഖാന മുതലായ നഗരങ്ങളുടെ വീട്ടുതറകളേ
ശേഷിപ്പൂ. പെട്ടന്നു വാറോടു വരുന്ന ചാമത്ത
ലയിൽ രാക്കാലം ആകകൊണ്ടു തെറ്റുവാൻ
കഴിയാതെ രണ്ടുലക്ഷത്തുപതിനയ്യായ്യിരം
മനുഷ്യരും അസംഖ്യ കന്നുകാലികളും ഒരുമ
ണിക്കൂറിന്നകം മുങ്ങി ഒടുങ്ങി പോയിരിക്കു
ന്നു. രക്ഷപ്പെട്ടവരോ ഏതെല്ലാം അത്ഭുതമാ
യ വഴിയായി ജീവനോടു തെറ്റി പോയി എ
ന്നതിനെ കൊണ്ടു അനേക ഗ്രന്ഥങ്ങളെ എ
ഴുതിയാലും ഒടുക്കമില്ല. മരങ്ങൾ ഏറിയ ദിക്കു
കളിൽ അധികം ആളുകളും മരം കുറഞ്ഞ സ്ഥ
ലങ്ങളിൽ ചുരുങ്ങിയ ആളുകളും രക്ഷപ്പെട്ടതു.
അയ്യോ ചെറു മനുഷ്യൻ ദൈവം അവനെ ഓ
ൎക്കേണ്ടതിന്നു ആരുപോൽ. ഇന്നു എന്ന ദിവ
സത്തിൽ ദൈവത്തിന്റെ ശബ്ദത്തെ കേട്ടാൽ
നിങ്ങൾ ഹൃദയങ്ങളെ കഠിനമാക്കാതേ ദൈവ
ത്തോടു യേശു ക്രിസ്തനാൽ നിരന്നു വരുവിൻ
എന്നു ഈ സംഭവത്തിന്റെ താല്പൎയ്യമായ ഉ
പദേശം.

ബൊംബായിസംസ്ഥാനം പൂ
ണ:- പഞ്ചമുള്ള താലൂക്കുകളിൽ മരങ്ങളെ
കഴിച്ചാൽ പച്ചളിപ്പും ധാന്യങ്ങളും കാണ്മാൻ
ഇല്ല. അവിടേ കോയ്മ ൨-ലക്ഷം ആളുകളെ
പോറ്റേണ്ടി വരുന്നു.

ശോലാപ്പൂർ ൨൫,൦൦൦ പേരും ൪൦,൦൦൦
കന്നുകാലികളും നിജാമിലേക്കു കടന്നു പോ
യി. കോയ്മ ഓരോ പരമോപകാരമുള്ള നി
രത്തു മുതലായ പണികളെ കല്പിച്ചു. പ്രാ
പ്തിയുള്ളവർ ധാന്യങ്ങളെ വാങ്ങേണ്ടതിന്നു
പണം നേടുന്നു. ദാരിദ്രന്മാൎക്കും വെറുതെ ഭ
ക്ഷണം കൊടുത്തു വരുന്നു. എന്നിട്ടും ഏറിയ
വർ വിശപ്പിനാലോ ഒരു വക തുറ്റലും കാറ
ലും കൊണ്ടോമരിക്കുന്നു. വൈക്കോലും പൈ
മ്പുല്ലും എങ്ങും ഇല്ല. കൃഷിക്കാർ കാൎക്കാണി
ക്കാൎക്കു കന്നുകാലികളെ രണ്ടണ വീതം വി
ല്ക്കയും അവരോ തോലിനു മാത്രം അവറ്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/19&oldid=186608" എന്ന താളിൽനിന്ന് ശേഖരിച്ചത്