താൾ:CiXIV131-4 1877.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 184 —

പരിഹാസത്തിന്നും സത്തമന്മാരുടെ സമൂഹഭ്രഷ്ടിന്നും പാത്രമായി തീരു
ന്നു. ചടങ്ങാതി ദോഷത്താലുണ്ടാകുന്ന ദുൎഭവിഷ്യങ്ങൾ ഇതു തന്നെയല്ല.
പിന്നെയോ, മദ്യപാനം പുലയാട്ടു മുതലായ നാനാവിധ ദോഷങ്ങളും ഉ
ളവാകുന്നതു ദുൎജ്ജനസംസൎഗ്ഗം ആകുന്നു. മദ്യപാനിയായ ഒരു അഛ്ശന്റെ
മക്കളും ആ ദോഷത്താൽ സ്വഭാവേന പിടിപെട്ടവരായിരിക്കുമെന്നുള്ള വി
ചാരം യാതൊരുത്തൎക്കും ഉണ്ടെങ്കിൽ അതു അബദ്ധമത്രെ, എന്നു പറയു
മ്പോൾ അമ്മയഛ്ശന്മാരുടെ ദുർദൃഷ്ടാന്തം ഹേതുവാൽ മക്കൾ ദുൎന്നടപ്പു
കാരാകയില്ലെന്നുള്ള വാദം ഞങ്ങൾ അശേഷം പുറപ്പെടുവിക്കുന്നില്ല. ത
ങ്ങളുടെ അധികാരത്തിൻ കീഴെ മക്കൾ ഇരിക്കുംകാലം ഒക്കെയും അവരെ
നേൎവ്വഴിയിൽ തന്നെ അഭ്യസിപ്പിക്കേണമെന്നുള്ള താല്പൎയ്യവും ഉത്സാഹ
വും അമ്മയഛ്ശന്മാൎക്കുണ്ടായിരുന്നാൽ സത്തമന്മാരായ വളരെ ബാല്യക്കാർ
ഉണ്ടാകുന്നതിന്നു നിസ്സംശയം ഇടയുള്ളതാകുന്നു. എന്നാൽ കുട്ടിക്കാല
ത്തു മാതാപിതാക്കന്മാരുടെ ഉപേക്ഷയാലും അഭ്യസനത്തിങ്കൽ സന്മാൎഗ്ഗം
ഇന്നതെന്നു ഗുണദോഷിച്ചു കൊടുക്കുന്നതിന്നു ഗുരുക്കന്മാൎക്കുള്ള താല്പൎയ്യ
ക്കുറവിനാലും ദുൎജ്ജനങ്ങളോടു പിൻകാലങ്ങളിൽ ഉണ്ടാകുന്ന ചേൎച്ചയാ
ലും വളരെ ആളുകൾ ശാപാരിഷ്ടതകളിൽ ഉൾപെടുന്നതിന്നു ഇടവന്നു
പോകുന്നതിനാൽ, വളൎത്ത ദോഷം അഭ്യസനദോഷം സംസൎഗ്ഗദോഷം എ
ന്നീ ത്രിദോഷങ്ങൾ കോപിച്ചു ഒരുനാളും മാറാത്തതായ വ്യാധി പിടിപ്പെ
ടാതിരിപ്പാൻ എല്ലാവരും നോക്കിക്കൊള്ളട്ടെ. അല്ലാതെ ഓരോ വിധമായ
നടത്തത്തിന്നും അഭ്യസനത്തിന്നും ആദ്യം വിചാരം ഇല്ലാതെയും, നിസ്സാ
രം എന്നു കരുതിയും എടയാക്കിയതിന്റെ ശേഷം പിന്നീടു അതു രസമ
ല്ലാതെ തീൎന്നു മാറ്റേണമെന്നു വല്ലവരും നിൎബ്ബന്ധിച്ചാൽ സാധിപ്പാൻ
പ്രയാസമേറിയതും, പ്രത്യേക ചില സംഗതികളിൽ അങ്ങിനെയുള്ള നി
ൎബ്ബന്ധം വിഹിതമല്ലാത്തതായും ഭവിക്കുന്നു. ആകയാൽ അമ്മയഛ്ശന്മാ
രേ! നിങ്ങളുടെ സ്വന്ത ഭാഗ്യത്തിന്നു വേണ്ടി മക്കൾക്കു നല്ല ദൃഷ്ടാന്തം കാ
ണിച്ചു കൊടുപ്പാനും, ഉപദേഷ്ടാക്കന്മാരേ! നിങ്ങളുടെ കൈക്കൽ ഭരമേല്പി
ക്കപ്പെട്ടവർ ദുൎമ്മാൎഗ്ഗികളും അഹംഭാവികളും ആയ്പോകുന്നതു നിങ്ങൾക്കു
അപമാനമെന്നു കരുതി നേരുമാൎഗ്ഗം അവൎക്കു ചൂണ്ടിക്കൊടുപ്പാനും; അ
ങ്ങിനെ തന്നെ സ്നേഹിതരായ ബാല്യക്കാരേ! നിങ്ങളുടെ നടത്തവും പ്ര
വൃത്തിയും നിരാക്ഷേപകരമായതും സജ്ജനസമ്മതമുള്ളതും ആയിരിപ്പാ
ന്തക്കവണ്ണം അതുകളെ ക്രമപ്പെടുത്തുന്നതിന്നും കേരളോപകാരി നിങ്ങ
ൾക്കു ഗുണദോഷിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/188&oldid=186886" എന്ന താളിൽനിന്ന് ശേഖരിച്ചത്